ആക്രമിക്കാനെത്തിയ കൊലയാളി തിമിംഗലങ്ങളിൽ നിന്നു രക്ഷതേടി ബോട്ടിൽ ചാടിക്കയറിയ നീർനായയെ കടലിലേക്ക് ചാടിച്ച് യുവതി. കാനഡയിലെ വാൻകൂവറിൽ ദ്വീപിനു സമീപമാണ് സംഭവം. കൊലയാളി തിമിംഗലങ്ങൾ കൂട്ടമായി ആക്രമിക്കാനെത്തിയതിനെ തുടർന്ന് നീർനായ യുവതിയുടെ ബോട്ടിൽ രക്ഷ തേടുകയായിരുന്നു.ബോട്ടിൽ പെട്ടെന്ന് നീർനായയെ കണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആക്രമിക്കാനെത്തിയ കൊലയാളി തിമിംഗലങ്ങളിൽ നിന്നു രക്ഷതേടി ബോട്ടിൽ ചാടിക്കയറിയ നീർനായയെ കടലിലേക്ക് ചാടിച്ച് യുവതി. കാനഡയിലെ വാൻകൂവറിൽ ദ്വീപിനു സമീപമാണ് സംഭവം. കൊലയാളി തിമിംഗലങ്ങൾ കൂട്ടമായി ആക്രമിക്കാനെത്തിയതിനെ തുടർന്ന് നീർനായ യുവതിയുടെ ബോട്ടിൽ രക്ഷ തേടുകയായിരുന്നു.

ബോട്ടിൽ പെട്ടെന്ന് നീർനായയെ കണ്ട യുവതി ആദ്യം അമ്പരന്നു. എന്താണ് സംഭവമെന്ന് ബോട്ടിനു ചുറ്റും നോക്കിയപ്പോഴാണ് കൊലയാളി തിമിംഗലങ്ങൾ കൂട്ടമായി വട്ടമിടുന്നത് അവർ കണ്ടത്. ബോട്ടിനു തൊട്ടരികിലെത്തിയ തിമിംഗലങ്ങൾ തന്നെയും ആക്രമിക്കുമോ എന്ന പരിഭ്രാന്തിയിലായിരുന്നു യുവതി. എന്തുചെയ്യണമെന്നറിയാതെ ബോട്ടിന്റെ പല ഭാഗത്തേക്കും ഇവർ നടക്കുന്നതായി വിഡിയോയിൽ കാണാം. 

ADVERTISEMENT

ഒടുവിൽ നീർനായ ബോട്ടിൽ തന്നെ തുടരുന്നത് തനിക്ക് അപകടമാണെന്ന് മനസ്സിലാക്കി അവർ ഏതുവിധേനയും നീർനായയെ ബോട്ടിൽ നിന്നു ഓടിക്കാൻ ശ്രമിച്ചു. നീർനായയോട് തിരികെ വെള്ളത്തിലേക്ക് ചാടാൻ പലതവണ ആംഗ്യംകാണിച്ച യുവതി മറ്റു മാർഗമില്ലാത്തതുകൊണ്ടാണ് തനിക്ക് ഇങ്ങനെ ചെയ്യേണ്ടി വരുന്നതെന്ന് ആവർത്തിച്ച് പറയുന്നുണ്ട്. ഒടുവിൽ യുവതി നീർനായയുടെ സമീപത്തേക്ക് ചെന്നതോടെ അത് ഭയന്ന് വെള്ളത്തിലേക്കു ചാടുകയായിരുന്നു.

ടിക് ടോക്കിൽ പങ്കുവച്ച വിഡിയോ വളരെ വേഗം തന്നെ ജനശ്രദ്ധയാകർഷിച്ചു. രക്ഷ തേടിയെത്തിയ നീർനായയെ  അറിഞ്ഞുകൊണ്ട് അപകടത്തിലേക്ക് തള്ളിവിട്ടതിന് യുവതിക്കെതിരെ വിമർശനം ഉയർത്തുന്നവരാണ് അധികവും. അതേസമയം യുവതിയുടെ സ്ഥാനത്ത് മറ്റാരെങ്കിലുമാണെങ്കിലും അത്തരമൊരു സാഹചര്യത്തിൽ സ്വയരക്ഷ മാത്രമേ നോക്കുമായിരുന്നുള്ളു എന്ന് പറയുന്നവരും കുറവല്ല.

ADVERTISEMENT

നീർനായയെ ഓടിച്ചു വിടാൻ ശ്രമിക്കുന്ന സമയത്ത് യുവതിയ്ക്ക് ബോട്ട് മറ്റേതെങ്കിലും ഭാഗത്തേക്ക് ഓടിച്ചു പോകാമായിരുന്നു എന്നാണ് മറ്റു ചിലരുടെ അഭിപ്രായം. എന്നാൽ ഓർക്ക തിമിംഗലങ്ങളെ പോലെ വംശനാശഭീഷണി നേരിടുന്നവയുടെ സമീപത്തുവച്ച് അവയ്ക്ക് അപകടം ഉണ്ടാക്കുന്ന വിധം ബോട്ടിന്റെ എൻജിൻ സ്റ്റാർട്ട് ചെയ്യുന്നത് നിയമവിരുദ്ധവുമാണ്. അതുകൊണ്ടാണ് യുവതിക്ക് ബോട്ടിൽ രക്ഷതേടിയ നീർനായയെ അപകടത്തിലേക്ക് തള്ളിവിടേണ്ടി വന്നത്.

English Summary: Captain posts TikTok of herself cuddling sea lion off boat after it jumps to escape whales