100 കിലോ ഭാരം, 6 മീറ്റര്‍ നീളം; മഴക്കാടുകളിൽ കണ്ടെത്തിയത് കൂറ്റൻ പെരുമ്പാമ്പിനെ, വിഡിയോ!
100 കിലോ ഭാരവും 6 മീറ്റര്‍ നീളവുമുള്ള കൂറ്റന്‍ പെരുമ്പാമ്പിനെ കാട്ടില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് നീക്കുന്നതിന്‍റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വിഡിയോ കണ്ടവരെല്ലാം പാമ്പിന്‍റെ അസാമാന്യ വലുപ്പം കണ്ട് അമ്പരക്കുകയാണ്. ജാര്‍ഖണ്ഡില്‍ നിന്നാണ് ഈ കാഴ്ച എന്നായിരുന്നു ആദ്യം

100 കിലോ ഭാരവും 6 മീറ്റര്‍ നീളവുമുള്ള കൂറ്റന്‍ പെരുമ്പാമ്പിനെ കാട്ടില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് നീക്കുന്നതിന്‍റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വിഡിയോ കണ്ടവരെല്ലാം പാമ്പിന്‍റെ അസാമാന്യ വലുപ്പം കണ്ട് അമ്പരക്കുകയാണ്. ജാര്‍ഖണ്ഡില്‍ നിന്നാണ് ഈ കാഴ്ച എന്നായിരുന്നു ആദ്യം പ്രചരിച്ചത്. ഒപ്പം ലോകത്തിലെ ഏറ്റവും വലിയ പാമ്പാണിതെന്നും പ്രചരിച്ചിരുന്നു. രാജ്യസഭാംഗം പരിമൾ നഥ്വാനിയും ജാര്‍ഖണ്ഡില്‍ കൂറ്റന്‍ പാമ്പിനെ കണ്ടെത്തിയെന്ന രീതിയില്‍ ഈ വിഡിയോ പങ്കുവച്ചിരുന്നു.
എന്നാല്‍ പാമ്പിനെ കണ്ടെത്തിയത് ഇന്ത്യയിലായിരുന്നില്ല, മറിച്ച് കരീബിയന്‍ ദ്വീപിലെ ഡൊമിനിക്ക മഴക്കാടുകളിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. നിരവധി പേര്‍ ഈ വിഡിയോ പങ്കുവച്ചിരുന്നു. കാടുകൾ വെട്ടിത്തെളിക്കുന്ന തൊഴിലാളികളാണ് കൂറ്റൻ പാമ്പിനെ കണ്ടെത്തിയത്. ഫക്രുലാസ്വ എന്ന അക്കൗണ്ടില്‍ നിന്നും ടിക്ടോക്കിലൂടെയാണ് ഈ വിഡിയോ ആദ്യം പുറത്തു വന്നത്. ടിക്ടോക്കില്‍ വിഡിയോ 8 കോടിയോളം പേര്‍ കാണുകയും ചെയ്തിരുന്നു.
ജാർഖണ്ഡിൽ ഒരു ഭാഗത്തുനിന്നും അത്തരത്തില്‍ പാമ്പിനെ കണ്ടെത്തിയിട്ടില്ലെന്നും ജെസിബി ഉപയോഗിച്ച് പാമ്പിനെ നീക്കം ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും ധൻബാദിലെ പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. കരീബിയന്‍ ദ്വീപുകളില്‍ കാണപ്പെടുന്ന ഏകദേശം 13 അടിയോളം വളരുന്ന പെരുമ്പാമ്പാണിത്.
English Summary: ‘World’s biggest snake’ is so huge it had to be lifted by crane from rainforest