കാടിനെ അടുത്തറിയാനാണ് വന്യജീവി സങ്കേതങ്ങളിലേക്കുള്ള യാത്രകളേറെയും. മനസ്സിൽ സന്തോഷം നിറയ്ക്കുന്ന മനോഹരമായ പല ദൃശ്യങ്ങളും കാടിനുള്ളിൽ യാത്രികരെ കാത്തിരിപ്പുണ്ടാകും. എന്നാൽ ചില ദൃശ്യങ്ങൾ അത്ര സന്തോഷം പകരുന്നവയായിരിക്കില്ല. പ്രത്യേകിച്ചും മൃഗങ്ങളുടെ വേട്ട. പലപ്പോഴും ഇരപിടിയൻമാരുടെ മുന്നിൽ അകപ്പെടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാടിനെ അടുത്തറിയാനാണ് വന്യജീവി സങ്കേതങ്ങളിലേക്കുള്ള യാത്രകളേറെയും. മനസ്സിൽ സന്തോഷം നിറയ്ക്കുന്ന മനോഹരമായ പല ദൃശ്യങ്ങളും കാടിനുള്ളിൽ യാത്രികരെ കാത്തിരിപ്പുണ്ടാകും. എന്നാൽ ചില ദൃശ്യങ്ങൾ അത്ര സന്തോഷം പകരുന്നവയായിരിക്കില്ല. പ്രത്യേകിച്ചും മൃഗങ്ങളുടെ വേട്ട. പലപ്പോഴും ഇരപിടിയൻമാരുടെ മുന്നിൽ അകപ്പെടുന്ന സാധുമൃഗങ്ങളുടെ അന്ത്യം കണ്ടു നിൽക്കുന്നവരെ വേദനിപ്പിക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ADVERTISEMENT

സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്ക് സന്ദർശിക്കാനെത്തിയ സൈക്കോളജിസ്റ്റായ ഗാബി ഹോട്സിനാണ് അപൂർവമായൊരു വേട്ടയാടൽ നേരിൽ കാണേണ്ടിവന്നത്. ഗ്രേറ്റ് ക്രൂഗറിലെ സാബി സാൻഡ് വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്. ഈ വേട്ടയാടലിൽ പങ്കാളികളായത് വിവിധ മൃഗങ്ങളായിരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പുള്ളിപ്പുലിയും കാട്ടുനായയും കഴുതപ്പുലിയും ഹിപ്പപ്പൊട്ടാമസും വേട്ടയുടെ ഭാഗമായി. മാൻ വർഗത്തിൽ പെടുന്ന ഗർഭിണിയായ ഇമ്പാലയായിരുന്നു മഈ മൃഗങ്ങളുടെ ഇര.

ADVERTISEMENT

ഉച്ചകഴിഞ്ഞ് സഫാരിക്കിറങ്ങിയപ്പോഴാണ് ഗാബി ഹോട്സിനും സംഘവും പുൽമേട്ടിലൂടെ ഇമ്പാലയെ പിന്തുടരുന്ന കാട്ടുനായയെ കണ്ടത്. ജീവനും കൊണ്ടോടിയ ഇമ്പാല രക്ഷപ്പെടാനിറങ്ങിയത് സമീപത്തുള്ള തടാകത്തിലേക്കാണ്. അവിടെയും ഇമ്പാലയെ കാത്തിരുന്നത് ദുരന്തമായിരുന്നു. മറുകരയിലേക്ക് നീന്തിയ ഇമ്പാലയെ പിന്തുടർന്നത് ഹിപ്പപ്പൊട്ടാമസായിരുന്നു. നീന്തി രക്ഷപ്പെട്ട് മറുകരയിലെത്തിയ ഇമ്പാലയെ കാട്ടുനായയ്ക്ക് കീഴ്പ്പെടുത്താൻ അധികസമയം വേണ്ടിവന്നില്ല. കാട്ടുനായ ഇമ്പാലയെ കടിച്ചുകീറി ഭക്ഷിക്കാൻ തുടങ്ങിയതും അവിടേക്ക് കഴുപ്പുലി ഓടിയെത്തി. ഗർഭിണിയായ ഇമ്പാലയുടെ വയറിനുള്ളിൽ നിന്നും പൂർണവളർച്ചയെത്താറായ ഭ്രൂണത്തെ കഴുതപ്പുലി വലിച്ചെടുക്കുന്ന കാഴ്ച കണ്ടു നിന്നവരെ ‍ഞെട്ടിച്ചു. ഉടൻതന്നെ കഴുതപ്പുലി ഭ്രൂണത്തെ ഭക്ഷിക്കുകയും ചെയ്തു.

ADVERTISEMENT

ഇതിന്റെ പങ്കുപറ്റാനായ സമീപത്തെ മരത്തിൽ പുള്ളിപ്പുലിയും അവസരം കാത്തിരുപ്പുണ്ടായിരുന്നു. തടാകക്കരയിലേക്ക് കാട്ടാനക്കൂട്ടമെത്തിയതോടെ ഇരയെ അവിടെയുപേക്ഷിച്ച് കാട്ടുനായ സ്ഥലം കാലിയാക്കി. ഈ തക്കത്തിന് പുള്ളിപ്പുലി ഇമ്പാലയുടെ ശേഷിച്ച ശരീരഭാഗം കൈക്കലാക്കി. ഇമ്പാലയുടെ ശരീരം കടിച്ചുപിടിച്ച് അടുത്തുള്ള മരത്തിലേക്ക് ചാടിക്കയറിയ പുള്ളിപ്പുലി അതിനെ ഭക്ഷിക്കുന്നത് കണ്ടശേഷമാണ് വിനോദസഞ്ചാരികൾ അവിടെ നിന്നും മടങ്ങിയത്. അപൂർവമെങ്കിലും നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണിതെന്ന് ഇവർ വിശദീകരിച്ചു.

English Summary: Pregnant Impala vs Leopard vs Wild Dogs vs Hyena vs Hippos