കാടകങ്ങളിലെ കാഴ്ചകൾ പലപ്പോഴും അദ്ഭുതപ്പെടുത്താറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വിഷപ്പാമ്പുകളിൽ ഒന്നാം സ്ഥാനത്തുള്ള രാജവെമ്പാലകളാണ് ദൃശ്യത്തിലുള്ളത്. പാമ്പെന്നു കേൾക്കുമ്പോഴെ ഭയപ്പെടുന്നവർ ഈ ദൃശ്യം കണ്ടാൽ ഭയക്കും. കാരണം മൂന്ന് രാജവെമ്പാലകൾ പത്തിവിരിച്ച് മുഖാമുഖം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാടകങ്ങളിലെ കാഴ്ചകൾ പലപ്പോഴും അദ്ഭുതപ്പെടുത്താറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വിഷപ്പാമ്പുകളിൽ ഒന്നാം സ്ഥാനത്തുള്ള രാജവെമ്പാലകളാണ് ദൃശ്യത്തിലുള്ളത്. പാമ്പെന്നു കേൾക്കുമ്പോഴെ ഭയപ്പെടുന്നവർ ഈ ദൃശ്യം കണ്ടാൽ ഭയക്കും. കാരണം മൂന്ന് രാജവെമ്പാലകൾ പത്തിവിരിച്ച് മുഖാമുഖം നിൽക്കുന്ന ദൃശ്യമാണിത്. ഏറെ ഭയപ്പെടുത്തുന്ന ഈ കാഴ്ച പങ്കുവച്ചത് ഹെലികോപ്ടർ യാത്ര എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. 

ADVERTISEMENT

 രാജവെമ്പാല

20 വർഷം വരെയാണു രാജവെമ്പാലകളുടെ ശരാശരി ആയുസ്സ്. പ്രായപൂർത്തിയായ പാമ്പിന് 18 മുതൽ 20 കിലോ വരെ ഭാരമുണ്ടാകും. ഇതിനനുസരിച്ചു വിഷസഞ്ചിയും വലുതായിരിക്കും. ഇന്ത്യയിൽ കൂടുതൽ കാണപ്പെടുന്ന മൂർഖനും ശംഖുവരയനും പോലുള്ള പാമ്പുകളെ അപേക്ഷിച്ചു രാജവെമ്പാല വിഷത്തിന്റെ തീവ്രത കുറവാണ്. എന്നാൽ, മൂർഖൻ പാമ്പ് കടിച്ചാൽ 0.25 മില്ലിഗ്രാം വിഷം ശരീരത്തിൽ കയറുന്ന സ്ഥാനത്ത് രാജവെമ്പാലയുടെ ഒറ്റക്കടിയിൽ 5 മുതൽ 7 മില്ലിഗ്രാം വരെ വിഷം ശരീരത്തിലെത്തും. 20 പേരെ കൊല്ലാനുള്ള ശക്തിയുണ്ട് ഈ അളവ് വിഷത്തിന്. ഇതാണു രാജവെമ്പാലയെ കൂടുതൽ അപകടകാരിയാക്കുന്നത്.

ADVERTISEMENT

അതേസമയം, കടിക്കുമ്പോൾ മനഃപൂർവം വിഷം കയറ്റാതിരിക്കാനുള്ള കഴിവും (ഡ്രൈ ബൈറ്റ്) കുറച്ചു വിഷം മാത്രം കുത്തിവയ്ക്കാനുള്ള കഴിവും മറ്റു വിഷപ്പാമ്പുകളെപ്പോലെ രാജവെമ്പാലയ്ക്കുമുണ്ട്. രാജവെമ്പാലയുടെ കടിയേറ്റവരിൽ 40% പേരുടെ ശരീരത്ത് വിഷം കയറുന്നില്ലെന്നാണു കണക്ക്. ഇരയെ ദഹിപ്പിക്കാനാണു സാധാരണ വിഷം കുത്തിവയ്ക്കുന്നത്. തികച്ചും ശാന്ത സ്വഭാവമുള്ള രാജവെമ്പാല പൊതുവേ മനുഷ്യരെ ആക്രമിക്കാറില്ല. മുൻപിൽപെട്ടാൽ നമ്മൾ മാറി നടന്നാൽ മതി. താൻ അപകടത്തിലാണെന്നു പാമ്പിനു തോന്നിയാൽ മാത്രമേ സാധാരണ ഗതിയിൽ ഉപദ്രവിക്കൂ. അതേസമയം, മുട്ടയിട്ട് അടയിരിക്കുന്ന സമയത്ത് രാജവെമ്പാലയുടെ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനം മൂലം പാമ്പിന് അങ്ങേയറ്റം രൗദ്രസ്വഭാവമായിരിക്കും. ഈ സമയത്ത് പരിസരത്തെത്തുന്ന എന്തിനെയും ആക്രമിക്കുകയും ചെയ്യും.

ADVERTISEMENT

ഉൾവനത്തിലും തണുപ്പു കൂടുതലുള്ള സ്ഥലങ്ങളിലുമാണു പൊതുവേ രാജവെമ്പാലകളുടെ വാസം. മനുഷ്യരുമായി സമ്പർക്കം തീരെക്കുറവ്. എന്നാൽ, സമീപകാലത്ത് ജനവാസ കേന്ദ്രങ്ങളിൽ കൂടുതലായി കാണപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ നെന്മാറയിലും ആലത്തൂരിലും വീടുകളിൽനിന്നു രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്. മറ്റു പാമ്പുകളും ഉടുമ്പുമാണു പ്രധാന ഭക്ഷണം. തരംകിട്ടിയാൽ മറ്റു രാജവെമ്പാലകളെയും ഭക്ഷണമാക്കും. ഭക്ഷണലഭ്യത കുറഞ്ഞതാണ് ഇവ നാട്ടിലിറങ്ങാൻ പ്രധാന കാരണമെന്നു വിലയിരുത്തപ്പെടുന്നു.

ഇന്ത്യയിൽ ഇതുവരെ രാജവെമ്പാലയുടെ കടിയേറ്റ് രണ്ടു മരണമേ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളൂ. ആദ്യത്തേത് 2016ൽ കർണാടകയിൽ പ്രഫുൽ പട്ടേൽ(67) എന്ന പാമ്പുപിടിത്തക്കാരനാണ്. പാമ്പിനെ പിടികൂടുമ്പോൾ അശ്രദ്ധമായി കൈകാര്യം ചെയ്തതാണു വിനയായത്. രണ്ടാമത്തെ മരണമാണു തിരുവനന്തപുരം മൃഗശാലയിലേത്. അതേസമയം, രാജവെമ്പാലയുടെ കടിയേറ്റിട്ടും രക്ഷപ്പെട്ട സംഭവങ്ങൾ ഒട്ടേറെയുണ്ട്. നിലവിൽ ലോകത്ത് തായ്‌ലൻഡിലെ ബാങ്കോക്കിലുള്ള ക്വീൻ സായോവാഭ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രമാണ് രാജവെമ്പാല വിഷത്തിനുള്ള ആന്റിവെനം ഉൽപാദിപ്പിക്കുന്നത്(തായ്‌ലൻഡിലെ രാജകുമാരിയായിരുന്ന ബാൻലുസിരിസാൻ 1913ൽ തേളിന്റെ കടിയേറ്റു മരിച്ചതിനെ തുടർന്ന്, വിഷജീവികളുടെ കടിയേറ്റ് ഇനിയാരും മരിക്കരുതെന്ന തീരുമാനത്തിൽ അന്നത്തെ രാജാവ് കിങ് രാമ ആറാമൻ സ്ഥാപിച്ചതാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട്. രാജാവിന്റെ അമ്മയായ സായോവാഭ ഫോങ്സരിയുടെ പേരാണ് ഇൻസ്റ്റിറ്റ്യൂട്ടിനു നൽകിയിരിക്കുന്നത്). യുഎസിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുൾപ്പെടെ ഇപ്പോൾ ആന്റിവെനം എത്തിക്കുന്നത് സായോവാഭ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ്.

English Summary: Three King Cobras Have A Face-off In Bone-chilling Video