വിഷപ്പാമ്പുകളുടെ വാശിയേറിയ പോരാട്ടം നേരിൽ കാണുകയെന്നത് അപൂർവമാണ് .അതും ബ്ലാക്ക് മാമ്പകളുടെ. ക്രൂഗർ ദേശീയ പാർക്കിലാണ് സംഭവം നടന്നത്. ഒറ്റനോട്ടത്തിൽ ഇണചേരുകയാണെന്ന സംശയം തോന്നുമെങ്കിലും രണ്ട് ആൺ ബ്ലാക്ക് മാമ്പകൾ തമ്മിലുള്ള വാശിയേറിയ സംഘട്ടനമാണ് ഇവിടെ നടന്നത്. ആഫ്രിക്കയിൽ കാണപ്പെടുന്ന അപകടകാരികളായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷപ്പാമ്പുകളുടെ വാശിയേറിയ പോരാട്ടം നേരിൽ കാണുകയെന്നത് അപൂർവമാണ് .അതും ബ്ലാക്ക് മാമ്പകളുടെ. ക്രൂഗർ ദേശീയ പാർക്കിലാണ് സംഭവം നടന്നത്. ഒറ്റനോട്ടത്തിൽ ഇണചേരുകയാണെന്ന സംശയം തോന്നുമെങ്കിലും രണ്ട് ആൺ ബ്ലാക്ക് മാമ്പകൾ തമ്മിലുള്ള വാശിയേറിയ സംഘട്ടനമാണ് ഇവിടെ നടന്നത്. ആഫ്രിക്കയിൽ കാണപ്പെടുന്ന അപകടകാരികളായ വിഷപ്പാമ്പുകളിൽ ഒന്നാണ് ബ്ലാക്ക് മാമ്പകൾ.

ADVERTISEMENT

ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഇവിടെ നടന്നത്. പാമ്പുകൾ പരസ്പരം ചുറ്റിപ്പിണഞ്ഞ് തലകൊണ്ട് ഒരെണ്ണം മറ്റൊന്നിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. ക്രൂഗർ ദേശീയപാർക്കിലെ ഗസ്റ്റ്ഹൗസ് ഉടമയായ ജാൻ ആണ് ഈ ദൃശ്യം കണ്ടതും ക്യാമറയിൽ പകർത്തിയതും. ഇവർ യാത്ര ചെയ്യുന്ന വഴിയിലാണ് പാമ്പുകൾ വാശിയേറിയ പോരാട്ടം നടത്തിയത്.  ആളുകളുടെ സാമീപ്യം മനസ്സിലാക്കിയ പാമ്പുകൾ ഉടൻതന്നെ അവിടെ നിന്നും ഇഴഞ്ഞുനീങ്ങി സമീപത്തെ പുല്ലുനിറഞ്ഞ പ്രദേശത്തേക്ക് കയറി. അവിടെയും അവ പോരാട്ടം തുടരുകയായിരുന്നു. പാമ്പുകളിലൊന്ന് അടിയറവു പറയുന്നത് വരെ ഈ പോരാട്ടം തുടരും. ഒടുവിൽ പോരാട്ടത്തിൽ പരാജയപ്പെടുന്ന പാമ്പ് അതിർത്തി വിട്ട് ഇഴഞ്ഞു പോവുകയാണ് പതിവ്. 

Image Credit: Shutterstock

ADVERTISEMENT

.അനേക ജീവിവർഗങ്ങൾ ഇട തിങ്ങി പാർക്കുന്ന ആഫ്രിക്കയിലെ ഏറ്റവും കുപ്രസിദ്ധനായ വിഷപ്പാമ്പാണ് ബ്ലാക്ക് മാംബ. രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പാമ്പ്. തെക്കൻ ആഫ്രിക്കയിൽ ആളുകൾക്ക് ഏൽക്കുന്ന പാമ്പുകടികളിൽ ഏറിയ പങ്കും ഈ പാമ്പിൽ നിന്നാണ്. ഒട്ടേറെ മരണങ്ങളും ഇതുണ്ടാക്കാറുണ്ട്. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പല്ല ബ്ലാക്ക് മാംബ, പക്ഷേ വിഷം ഏൽപിക്കുന്ന രീതിയിലെ മികവ് ഇതിനെ, ഓസ്ട്രേലിയയിലെ കോസ്റ്റൽ ടൈപാനൊപ്പം ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പാക്കുന്നു

ADVERTISEMENT

കടിക്കുമ്പോൾ ഒറ്റത്തവണയല്ല, ഓരോ തവണയും വലിയ അളവിൽ മാരകമായ വിഷം കടിയേൽക്കുന്നയാളുടെ ശരീരത്തിലേക്കു പ്രവഹിക്കും. ബ്ലാക്ക് മാംബ എന്നാണ് അറിയപ്പെടുന്നതെങ്കിലും ബ്രൗൺ നിറത്തിന്റെ വിവിധ വകഭേദങ്ങളിലാണു ബ്ലാക്ക് മാംബ കാണപ്പെടുന്നത്. ഇവയുടെ വായയുടെ ഉൾവശം കറുത്തതാണ്. അതുകൊണ്ടാണ് ഇവയെ ബ്ലാക്ക് മാംബയെന്നു വിളിക്കുന്നത്. ആഫ്രിക്കയുടെ തെക്കൻ, കിഴക്കൻ മേഖലകളിലെ പുൽമേടുകളിലും മലമ്പ്രദേശങ്ങളിലുമൊക്കെയാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.എലികൾ, അണ്ണാനുകൾ, ചില പക്ഷികൾ എന്നിവയൊക്കെയാണു ബ്ലാക്ക് മാംബകളുടെ ഇരമൃഗങ്ങൾ.കഥകളിൽ പറയുന്നതു പോലെ കുതിരയുടെ വേഗത്തിൽ ഓടാനുള്ള കഴിവ് ഇല്ലെങ്കിലും മണിക്കൂറിൽ 20 കിലോമീറ്റർ വരെയൊക്കെ വേഗം ഇവയ്ക്കു കൈവരിക്കാം. ലോകത്ത് ഏറ്റവും വേഗത്തിൽ ചലിക്കുന്ന പാമ്പാണു ബ്ലാക്ക് മാംബ.

മൂർഖന്റെ കുടുംബത്തിൽ ഉൾപ്പെടുന്ന ബ്ലാക്ക് മാംബയുടെ പേര് സുലു ഭാഷയിലെ ഇംമാംബ എന്ന പദത്തിൽ നിന്നാണു ലഭിച്ചത്. വേസ്റ്റൺ മാംബ, ഗ്രീൻ മാംബ, ജേസൺസ് മാംബ എന്നിങ്ങനെ മാംബയെന്നു പേരുള്ള മൂന്ന് പാമ്പിനങ്ങൾ കൂടി ആഫ്രിക്കയിലുണ്ട്. ഇവയുടെ ശരീരനിറം പച്ചയാണ്. ബ്ലാക്ക് മാംബയ്ക്ക് ആഫ്രിക്കയിൽ അധികം വേട്ടക്കാരില്ല.ചില കഴുകൻമാരാണ് ഇവയെ പ്രധാനമായും വേട്ടയാടുന്നത്. പൂർണ വളർച്ചയെത്താത്ത മാംബകളെ കീരികൾ, ഹണി ബാഡ്ജർ എന്ന ജീവികൾ, ചില വേഴാമ്പലുകൾ എന്നിവ വേട്ടയാടാറുണ്ട്.

English Summary: Black Mambas Battle it out on the Road