ജപ്പാനിലെ പതിനായിരത്തിലധികം വീടുകളിൽ ഒറ്റയടിക്ക് വൈദ്യുതി മുടങ്ങി. കാരണമായത് ഒരു പാമ്പാണ്. ജപ്പാനിലെ ഫുക്കുഷിമ പ്രവിശ്യയിലുള്ള കൊറിയാമ എന്ന പട്ടണത്തിലാണ് വിചിത്രസംഭവം ഉണ്ടായത്. വൈദ്യുതി നിലയത്തിലേക്ക് ഇഴഞ്ഞുവന്ന പാമ്പ് നിലയത്തിലേ മെഷീനുകളിലൊന്നിലേക്ക് ഇഴഞ്ഞുകയറുകയും വൈദ്യുതി വഹിക്കുന്ന ലൈനുകളുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജപ്പാനിലെ പതിനായിരത്തിലധികം വീടുകളിൽ ഒറ്റയടിക്ക് വൈദ്യുതി മുടങ്ങി. കാരണമായത് ഒരു പാമ്പാണ്. ജപ്പാനിലെ ഫുക്കുഷിമ പ്രവിശ്യയിലുള്ള കൊറിയാമ എന്ന പട്ടണത്തിലാണ് വിചിത്രസംഭവം ഉണ്ടായത്. വൈദ്യുതി നിലയത്തിലേക്ക് ഇഴഞ്ഞുവന്ന പാമ്പ് നിലയത്തിലേ മെഷീനുകളിലൊന്നിലേക്ക് ഇഴഞ്ഞുകയറുകയും വൈദ്യുതി വഹിക്കുന്ന ലൈനുകളുമായി ബന്ധത്തിൽ വരികയും ചെയ്തു. ഇതോടെ പ്രവഹിച്ച ശക്തമായ വൈദ്യുതിയിൽ പെട്ട് പാമ്പ് കത്തിക്കരിഞ്ഞു. ഇതോടൊപ്പം ടൗണിലെ പലവീടുകളിലും വൈദ്യുതി പോകുകയും ചെയ്തു. ഇതെത്തുടർന്ന് അടിയന്തരമായി നിലയം ഷട്ഡൗ‍ൺ ചെയ്തു.

ADVERTISEMENT

ജപ്പാനിലെ ടൊഹോക്കു ഇലക്ട്രിക് പവർ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു നിലയം. ഇവർ വൈദ്യുതി നിലയ്ക്കാൻ എന്താണു കാരണം എന്നറിയാനായി അന്വേഷണം നടത്തിവന്നപ്പോഴാണ് മെഷീനുകൾക്കിടയിൽ കത്തിക്കരിഞ്ഞ നിലയിൽ പാമ്പിന്റെ ശേഷിപ്പുകൾ ഇരിക്കുന്നതായി കണ്ടത്. ഒരു മണിക്കൂറോളം സമയമെടുത്താണ് കമ്പനി അധികൃതർ നിലയത്തിൽ അറ്റകുറ്റപ്പണികൾ നടത്തി വൈദ്യുതി പുനസ്ഥാപിച്ചത്. നിരവധി ബിസിനസ് സ്ഥാപനങ്ങൾക്ക് ഇതുമൂലം നഷ്ടമുണ്ടായി.

ADVERTISEMENT

പതിവില്ലാതെ ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങിയതോടെ നഗരവാസികൾ അന്വേഷണം തുടങ്ങി. പാമ്പ് കയറിയതാണു വൈദ്യുതി പോകാൻ കാരണമെന്ന വിശദീകരണം അവർക്കത്ര പിടിച്ചില്ല. ഇത്രത്തോളം ആവശ്യമുള്ള വൈദ്യുത സംവിധാനങ്ങൾ ഇങ്ങനെയൊരു കാരണത്തിന്റെ പുറത്ത് സ്തംഭിക്കുന്നതെങ്ങനെയെന്ന് അവരിൽ പലരും ചോദ്യമുയർത്തി. വൈദ്യുത നിലയങ്ങൾക്കും മറ്റും കൂടുതൽ സുരക്ഷ വേണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.

ADVERTISEMENT

സംഭവം നടന്ന ഫുക്കുഷിമ പ്രീഫെക്ചർ മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ആണവ അപകടങ്ങൾക്കൊന്നിനും സാക്ഷിയായ സ്ഥലമാണ്. 2011ൽ ജപ്പാനു സമീപം സംഭവിച്ച ഭൂചലനത്തിലും തുടർന്നുണ്ടായ സൂനാമിയിലും ഉയർന്ന രാക്ഷസത്തിരകൾ ഫുക്കുഷിമ ആണവനിലയത്തിനുള്ളിലേക്കു കടന്നുകയറി നിലയത്തിനു കേടുപാടുകൾ വരുത്തിയാണ് അപകടത്തിനു കാരണമായത്. ഇതെത്തുടർന്ന് വികിരണങ്ങളുണ്ടായി. അഞ്ച് ലക്ഷത്തോളം ആളുകളെയാണ് അന്ന് ഈ മേഖലകളിൽ നിന്നും ഒഴിപ്പിച്ചത്.

English Summary: Snake Causes Power Outage For 10,000 Homes In Japan, Residents Shocked

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT