കാറ്റും മഴയും ആഞ്ഞടിച്ചു, പതറാതെ ചിറകുകൾ ചേർത്തുപിടിച്ച് പക്ഷികൾ– വിഡിയോ
പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. രസകരമായ ഒട്ടേറെ ദൃശ്യങ്ങള്‍ പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കനത്ത കാറ്റിലും മഴയും പരസ്പരം സംരക്ഷിക്കുന്ന രണ്ട് പക്ഷികളുടെ ദൃശ്യമാണിത്. കേബിളിൽ ശക്തമായ

പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. രസകരമായ ഒട്ടേറെ ദൃശ്യങ്ങള്‍ പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കനത്ത കാറ്റിലും മഴയും പരസ്പരം സംരക്ഷിക്കുന്ന രണ്ട് പക്ഷികളുടെ ദൃശ്യമാണിത്. കേബിളിൽ ശക്തമായ മഴയത്തിരിക്കുന്ന കിളികൾ ആഞ്ഞടിക്കുന്ന കാറ്റിൽ വീഴാതിരിക്കൻ പരസ്പരം ചിറകുകൾ ചേർത്തു പിടിക്കുന്നത് ദൃശ്യത്തിൽ കാണാം. ഓരോ തവണ കാറ്റ് വീശുമ്പോഴും വീണുപോവാതിരിക്കാൻ കിളികൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഐപിസ് ഉദ്യോഗസ്ഥനായ ദീപാൻഷു കബ്രയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ജീവിതത്തിൽ എത്രവലിയ പ്രതിസന്ധികളുണ്ടാകുമ്പോഴും സംരക്ഷിച്ച് കൂടെ നിൽക്കുന്നവരാണ് നമ്മുടെ സ്വന്തം എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യം പങ്കുവച്ചത്. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. പ്രകൃതിയിൽ നിന്ന് ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ടെന്നാണ് ഈ ദൃശ്യം കണ്ടവർ അഭിപ്രായപ്പെടുന്നത്.
English Summary: Two birds protect each other during brutal storm. Viral video has a powerful message