കനത്ത മഴയുടെ പിടിയിലാണ് ബിഹാറിലെ പല പ്രദേശങ്ങളും. ഇതിനിടയിൽ ആർത്തലച്ചൊഴുകുന്ന ഗംഗാ നദിയിലൂടെ നീന്തി മറുകരയിലേക്കെത്തുന്ന ആനയുടെയും പാപ്പാന്റെയും ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വൈശാലി ജില്ലയിലെ രാഘോപൂരിൽ നിന്നുള്ളതാണ് ഈ ദൃശ്യം. കനത്ത മഴയിൽ നദിയിൽ കുത്തനെ ജലനിരപ്പുയർന്നതോടെയാണ് ആനയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കനത്ത മഴയുടെ പിടിയിലാണ് ബിഹാറിലെ പല പ്രദേശങ്ങളും. ഇതിനിടയിൽ ആർത്തലച്ചൊഴുകുന്ന ഗംഗാ നദിയിലൂടെ നീന്തി മറുകരയിലേക്കെത്തുന്ന ആനയുടെയും പാപ്പാന്റെയും ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വൈശാലി ജില്ലയിലെ രാഘോപൂരിൽ നിന്നുള്ളതാണ് ഈ ദൃശ്യം. കനത്ത മഴയിൽ നദിയിൽ കുത്തനെ ജലനിരപ്പുയർന്നതോടെയാണ് ആനയും പാപ്പാനും നദിയിൽ അകപ്പെട്ടത്.

കനത്ത മഴയിൽ കുത്തിയൊലിക്കുന്ന ഗംഗാ നദിയിലൂടെ പാപ്പാനെ പുറത്തിരുത്തി നദി നീന്തി കടക്കുന്ന ആനയെ ദൃശ്യത്തിൽ കാണാം. ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരം ആനയും പാപ്പാനും ഇങ്ങനെ സഞ്ചരിച്ചു  ചിലപ്പോഴൊക്കെ ആന പൂർണമായും വെള്ളത്തിൽ മുങ്ങുന്നതും വിഡിയോയിൽ കാണാം. എന്നാൽ ഇരുവരും സുരക്ഷിതരായി കരയിയെത്തി. ആനയുമായി പാപ്പാൻ ഇവിടെയെത്തിയത് ചൊവ്വാഴ്ചയായിരുന്നു. രസ്തംപുർ ഘട്ടിൽ നിന്നും പാറ്റ്ന കേതുകി ഘട്ടിലേക്കാണ് ഇവർക്ക് പോകേണ്ടിയിരുന്നത്. 

ADVERTISEMENT

എന്നാൽ മഴയെ തുടർന്ന് അപ്രതീക്ഷിതമായി ഗംഗയിൽ വെള്ളം ഉയരുകയായിരുന്നു. ബോട്ട് വിളിച്ച് ആനയെ മറുകരയിലെത്തിക്കാനുള്ള പൈസ കൈവശമില്ലാത്തിതിനാലാണ് ആനയ്ക്കൊപ്പം നീന്തി അവിടേക്കെത്താൻ പാപ്പാൻ ശ്രമിച്ചത്. ആനയുടെ പുറത്തിരുന്ന് അതിന്റെ കഴുത്തിലും ചെവിയിലും ചുറ്റിപ്പിടിച്ചിരുന്നാണ് പാപ്പാൻ ശക്തമായ ഒഴുക്കിനെ തരണം ചെയ്ത് മറുകരയിലെത്തിയതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.

English Summary: Elephant And Mahout Cross Swollen Ganga River In Bihar's Vaishali

ADVERTISEMENT