കയോട്ടിയെ ജീവനോടെ കൊത്തിപ്പറിച്ച് പരുന്തുകൾ; അമ്പരന്ന് കാഴ്ചക്കാർ
വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ചെന്നായ്ക്കളോടു സാമ്യമുള്ള ഒരിനം നായ്ക്കളാണ് കയോട്ടികൾ. ജനവാസ മേഖലയോട് ചേർന്നാണ് ഇവയുടെ വാസം. പലപ്പോഴും വളർത്തുമൃഗങ്ങളും കുട്ടികളുമൊക്കെ ഇവയുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. ഇത്തരമൊരു കയോട്ടിയെ ഗോൾഡൻ ഈഗിൾ വിഭാഗത്തിൽപ്പെട്ട പരുന്തുകൾ ആക്രമിക്കുന്ന ദൃശ്യമാണ് ഇപ്പോൾ

വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ചെന്നായ്ക്കളോടു സാമ്യമുള്ള ഒരിനം നായ്ക്കളാണ് കയോട്ടികൾ. ജനവാസ മേഖലയോട് ചേർന്നാണ് ഇവയുടെ വാസം. പലപ്പോഴും വളർത്തുമൃഗങ്ങളും കുട്ടികളുമൊക്കെ ഇവയുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. ഇത്തരമൊരു കയോട്ടിയെ ഗോൾഡൻ ഈഗിൾ വിഭാഗത്തിൽപ്പെട്ട പരുന്തുകൾ ആക്രമിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
കയോട്ടിയെ രണ്ട് പരുന്തുകൾ ചേർന്നാണ് ആക്രമിച്ചത്. ഒരു പരുന്ത് കയോട്ടിയെ ചവിട്ടിപ്പിടിച്ച് അതിന്റ കണ്ണുകൾ കൊത്തിപ്പറിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. കയോട്ടി രക്ഷപ്പെടാൻ പരിശ്രമിക്കുന്നുണ്ടെങ്കിലും രണ്ടു പരുന്തുകളും ചേർന്ന് ആക്രമിച്ചതോടെ ശ്രമം വിഫലമായി. ജീവനോടെ കയോട്ടിയെ കൊത്തിപ്പറിക്കുന്ന ദൃശ്യം പകർത്തിയവർക്കു നേരെയും വിമർശനം ഉയരുന്നുണ്ട്. വൈൽഡ് ടഫ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
English Summary: Golden eagle attacks and kills coyote