നീർനായയുടെ കുഞ്ഞിനെ കടിച്ചുവലിച്ച് കുറുക്കൻ; പിടിവിടാതെ അമ്മ, ഒടുവിൽ സംഭവിച്ചത്?
അമ്മമാർക്ക് കുഞ്ഞുങ്ങളോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവില്ല. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും കുഞ്ഞിന്റെ രക്ഷയ്ക്കാവും അമ്മമാർ ശ്രമിക്കുക. സ്വന്തം ജീവൻപോലും അവഗണിച്ചാവും ഇവർ കുഞ്ഞുങ്ങളുടെ രക്ഷയ്ക്കെത്തുക. അത്തരത്തിൽ സ്വന്തം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന നീർനായയുടെ ദൃശ്യമാണ് ഇപ്പോൾ

അമ്മമാർക്ക് കുഞ്ഞുങ്ങളോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവില്ല. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും കുഞ്ഞിന്റെ രക്ഷയ്ക്കാവും അമ്മമാർ ശ്രമിക്കുക. സ്വന്തം ജീവൻപോലും അവഗണിച്ചാവും ഇവർ കുഞ്ഞുങ്ങളുടെ രക്ഷയ്ക്കെത്തുക. അത്തരത്തിൽ സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന നീർനായയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
നമീബിയയിലെ കേപ് കോസ്റ്റിലാണ് സംഭവം നടന്നത്. കേപ് ഫർ സീൽ വിഭാഗത്തിൽപ്പെടുന്ന നീർനായകളുടെ ഏറ്റവും വലിയ കോളനിയാണ് ഇവിടെയുള്ളത്. ഇവിടെ ഇവയ്ക്ക് ഭീഷണിയാകുന്നത് കുറുക്കൻമാരാണ്. പുറത്ത് കറുത്ത രോമമുള്ള കുറുക്കൻമാരാണ് നീർനായകളുടെ കുഞ്ഞുങ്ങളെ പതിവായി വേട്ടയാടുന്നത്. ജനിച്ച് അധികസമയമായിട്ടില്ലാത്ത നീർനായക്കുഞ്ഞിനെ വേട്ടയാടുന്ന കുറുക്കനെ ദൃശ്യത്തിൽ കാണാം. നീർനായയുടെ അമ്മ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
പിറന്നുവീണ് അധികസമയമായിട്ടില്ലാത്ത കുഞ്ഞിനെ കടൽത്തീരത്തേക്ക് ഓടിയെത്തിയ കുറുക്കൻ കടിച്ചുവലിക്കുകയായിരുന്നു. കുറുക്കന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ കുഞ്ഞിന്റെ തലയിൽ അമ്മയും കടിച്ചുവലിച്ചു. നിമിഷങ്ങള്‍ നീണ്ട പിടിവലിക്കൊടുവിൽ നീർനായയുടെ കുഞ്ഞിനെ കടിച്ചെടുത്ത് കുറുക്കൻ ഓടിമറയുകയായിരുന്നു. ബിഗ് ക്യാറ്റ് നമീബിയ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്. മാരീൽമെർലെ എന്ന ഗവേഷകയാണ് ഈ ദൃശ്യം പകർത്തിയത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
English Summary: Black backed jackal attacks Cape Fur Seal pup