വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ആക്രമിക്കാനെത്തിയ മൗണ്ടൻ ലയണിനെ ചെറുത്ത് തോൽപ്പിച്ച് വളർത്തുനായ. യുഎസിലെ യൂട്ടായിലാണ് സംഭവം നടന്നത്. സെഡാര്‍ മലയടിവാരത്തിൽ താമസിക്കുന്ന മൈക്കിലിസ് എന്നയാളുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട വളർത്തുനായ ‘എല്ല’യാണ് മൗണ്ടൻ ലയണിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ആക്രമിക്കാനെത്തിയ മൗണ്ടൻ ലയണിനെ ചെറുത്ത് തോൽപ്പിച്ച് വളർത്തുനായ.യുഎസിലെ യൂട്ടായിലാണ് സംഭവം നടന്നത്. സെഡാര്‍ മലയടിവാരത്തിൽ താമസിക്കുന്ന മൈക്കിലിസ് എന്നയാളുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട വളർത്തുനായ ‘എല്ല’യാണ് മൗണ്ടൻ ലയണിനെ ധൈര്യത്തോടെ നേരിട്ടത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വീടിനു പിന്നിൽ കളിക്കുകയായിരുന്ന കുട്ടികളുടെ സമീപത്തേക്കാണ് മൗണ്ടൻ ലയൺ എത്തിയത്. 

ADVERTISEMENT

കുട്ടികളുടെ അമ്മയും സമീപത്തുണ്ടായിരുന്നു. പെട്ടെന്നാണ് എല്ല കുട്ടികളുടെ മുന്നിൽ കയറി സംരക്ഷണ കവചം പോലെ നിന്നത്. കുട്ടികളെയും പിന്നിലേക്കും മാറിമാറി നോക്കുന്നുണ്ടായിരുന്നു. സിംഹത്തെ കുട്ടികളുടെ സമീപത്തേക്ക് വിടാതെ ചെറുത്തുനിൽക്കുകയായിരുന്നു നായ. എല്ലായുടെ പ്രൃവ‍ത്തിയിൽ സംശയം തോന്നിയ ക്രിസ്റ്റൽ മൈക്കിലിസ് ഉടൻതന്നെ കുട്ടികളുമായി അകത്തുകയറി വാതിലടച്ചു. 

ADVERTISEMENT

ഇതിനു പിന്നാലെയാണ് എല്ല മൗണ്ടൻ ലയണിനെ നേരിട്ടത്. ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയതോടെ മൗണ്ടൻ ലയൺ ഓടിമറഞ്ഞു. ആക്രമണത്തിൽ നായയ്ക്ക് ഗുരുതരമായ പരുക്കേറ്റു. നായയുടെ തലയിലും മൂക്കിലും നാവിലിയും ആഴത്തിൽ മുറിവുകളുണ്ട്. ശരീരത്തിൽ മുപ്പതോളം കടിയേറ്റ പാടുകളുമുണ്ട്. ഉടൻതന്നെ എല്ലയെ വിദഗ്ധ ചികിത്സയ്ക്കായി മൃഗാശുപത്രിയിലെത്തിച്ചു.എല്ല സുഖം പ്രാപിച്ചു വരുന്നതായി ഉടമ വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ മൗണ്ടന്‍ ലയണിന്റെ സാന്നിധ്യമുണ്ടെന്നും കുട്ടികളും വർത്തുമൃഗങ്ങളും പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നും  പൊലീസ് മുന്നറിയിപ്പ് നൽകി.

ADVERTISEMENT

English Summary:  Hero Labrador Retriever Saves Family From Mountain Lion in Utah