ദേവീക്ഷേത്രത്തിനു സമീപം കണ്ട ആ കടുവക്കുട്ടി; വേട്ടയ്ക്കൊരുങ്ങി ‘മംഗള’; ഇനി കൺതുറക്കും കാട്ടിലേക്ക്...
കാട്ടിൽ അകപ്പെട്ട മനുഷ്യക്കുട്ടി. ജംഗിൾ ബുക്ക് പോലുള്ള നോവലുകളിൽ നമ്മൾ ഈ കഥ വായിച്ചിട്ടുണ്ട്. കഥയ്ക്കു സമാനമായ സംഭവങ്ങളും പണ്ടു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൃഗങ്ങളോടു കൂട്ടൂകൂടിയവൻ മൃഗങ്ങളെപ്പോലെ പെരുമാറുകയും ജീവിക്കുകയും ചെയ്തെന്നായിരുന്നു ഈ കഥകളുടെയും സംഭവങ്ങളുടെയും അവസാനം. മനുഷ്യരുടെ
കാട്ടിൽ അകപ്പെട്ട മനുഷ്യക്കുട്ടി. ജംഗിൾ ബുക്ക് പോലുള്ള നോവലുകളിൽ നമ്മൾ ഈ കഥ വായിച്ചിട്ടുണ്ട്. കഥയ്ക്കു സമാനമായ സംഭവങ്ങളും പണ്ടു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൃഗങ്ങളോടു കൂട്ടൂകൂടിയവൻ മൃഗങ്ങളെപ്പോലെ പെരുമാറുകയും ജീവിക്കുകയും ചെയ്തെന്നായിരുന്നു ഈ കഥകളുടെയും സംഭവങ്ങളുടെയും അവസാനം. മനുഷ്യരുടെ
കാട്ടിൽ അകപ്പെട്ട മനുഷ്യക്കുട്ടി. ജംഗിൾ ബുക്ക് പോലുള്ള നോവലുകളിൽ നമ്മൾ ഈ കഥ വായിച്ചിട്ടുണ്ട്. കഥയ്ക്കു സമാനമായ സംഭവങ്ങളും പണ്ടു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൃഗങ്ങളോടു കൂട്ടൂകൂടിയവൻ മൃഗങ്ങളെപ്പോലെ പെരുമാറുകയും ജീവിക്കുകയും ചെയ്തെന്നായിരുന്നു ഈ കഥകളുടെയും സംഭവങ്ങളുടെയും അവസാനം. മനുഷ്യരുടെ
കാട്ടിൽ അകപ്പെട്ട മനുഷ്യക്കുട്ടി. ജംഗിൾ ബുക്ക് പോലുള്ള നോവലുകളിൽ നമ്മൾ ഈ കഥ വായിച്ചിട്ടുണ്ട്. കഥയ്ക്കു സമാനമായ സംഭവങ്ങളും പണ്ടു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൃഗങ്ങളോടു കൂട്ടൂകൂടിയവൻ മൃഗങ്ങളെപ്പോലെ പെരുമാറുകയും ജീവിക്കുകയും ചെയ്തെന്നായിരുന്നു ഈ കഥകളുടെയും സംഭവങ്ങളുടെയും അവസാനം. മനുഷ്യരുടെ കയ്യിലെത്തിയ ഒരു കടുവക്കുട്ടിയുടെ കഥ പക്ഷേ, വ്യത്യസ്തമാണ്. മനുഷ്യരോട് ഇണങ്ങാതെ കാട്ടിലേക്ക് വന്യമൃഗതൃഷ്ണയോടെ തിരിച്ചുചെല്ലാനായുള്ള പരിശീലനത്തിലാണ് ഈ പെൺകടുവ. പെരിയാർ വന്യജീവി സങ്കേതത്തിന്റെ സംരക്ഷണയിൽ കഴിയുന്ന മംഗള എന്ന കടുവക്കുട്ടിയുടെ, കാട്ടിലേക്കുള്ള മടക്കയാത്രാ പരിശീലനം ആരംഭിച്ചിട്ട് രാജ്യാന്തര കടുവ ദിനത്തിൽ ഒരു വർഷം തികയുകയാണ്. കാടിന്റെ വന്യതയിലേക്കു മംഗള ഇനിയും പിച്ചവച്ചിട്ടില്ല. കാഴ്ച ശക്തിയും ആരോഗ്യവും മെച്ചപ്പെടുന്നതോടെ പെരിയാർ ടൈഗർ റിസർവിന്റെ വിശാലതയിലേക്ക് അവളെ ഇറക്കി വിടാനാവുമെന്നാണു അധികൃതരുടെ പ്രതീക്ഷ. മംഗള ഇന്ന് ആരോഗ്യവതിയാണ്. കാഴ്ചയ്ക്കുള്ള പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെട്ടു. 100 കിലോഗ്രാമിനു മുകളിൽ തൂക്കമുണ്ട്. രണ്ടു വയസ്സ് പ്രായമുള്ള മംഗള ഇനിയും കാത്തിരിക്കുകയാണ്, കാടു കാണാൻ.
∙ കണ്ടെത്തുമ്പോൾ രണ്ടര കിലോഗ്രാം
2020 നവംബർ 21നാണു മംഗളാദേവി വനമേഖലയിൽ നിന്ന് 60 ദിവസം പ്രായമായ കടുവക്കുട്ടിയെ വാച്ചർമാർ കണ്ടെടുത്തത്. കണ്ടെത്തുമ്പോൾ രണ്ടര കിലോ മാത്രം തൂക്കം. മരണാസന്നയായിരുന്ന അവൾക്ക് എഴുന്നേറ്റുനിൽക്കാൻപോലും കഴിയുന്നുണ്ടായിരുന്നില്ല. കേരള– തമിഴ്നാട് അതിർത്തിയിലെ പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിനു സമീപത്തു നിന്നു കണ്ടെത്തിയതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ അവൾക്കു മംഗളയെന്നു പേരിട്ടു. കൈകാലുകൾ തളർന്ന് അവശനിലയിലായ കടുവക്കുട്ടിയെ തള്ളക്കടുവ ഉപേക്ഷിച്ചതായിരിക്കാമെന്നായിരുന്നു വിദഗ്ധരുടെ നിഗമനം. തള്ളക്കടുവയ്ക്കു വേണ്ടി വനത്തിൽ ക്യാമറ സ്ഥാപിച്ചു തിരച്ചിൽ നടത്തിയിട്ടും സൂചനയൊന്നും ലഭിച്ചിരുന്നില്ല. പെരിയാർ ടൈഗർ റിസർവിന്റെ കീഴിലെ വാച്ചർമാരായിരുന്നു അന്നു സംരക്ഷണം ഏറ്റെടുത്തത്. ചെറിയ കൂട്ടിനുള്ളിൽ സ്വൈരവിഹാരത്തിനുള്ള സൗകര്യവും ഭക്ഷണമായി മാംസവും വനപാലകർ നൽകി. ആരോഗ്യം തിരിച്ചുപിടിക്കാൻ ആദ്യ ഘട്ടത്തിൽ ഡോക്ടർമാർ കുറച്ചു ബുദ്ധിമുട്ടി. അമ്മയുടെ സംരക്ഷണമില്ലാത്ത കടുവക്കുട്ടിയായതിനാൽ പ്രത്യേകിച്ചും.
∙ ‘കൺതുറന്ന്’ കാഴ്ചകളിലേക്ക്...
കാഴ്ചയ്ക്കു സാരമായ തകരാറുമായിട്ടായിരുന്നു മംഗളയെ വാച്ചർമാർ കണ്ടെടുത്തത്. തിമിരം മൂലം 90% കാഴ്ചയും നഷ്ടപെട്ട അവസ്ഥ. ചികിത്സയ്ക്കു ശേഷം കാഴ്ചശക്തി മെച്ചപ്പെട്ടു. പിന്നീടു നടത്തിയ പരിശോധനയ്ക്കു ശേഷം വിദേശത്തുനിന്നു മരുന്നെത്തിച്ചു ചികിത്സിക്കാൻ ഡോക്ടർമാരുടെ വിദഗ്ധ സംഘം തീരുമാനിച്ചു. തുടർന്നു 16,000 രൂപ മുടക്കി അമേരിക്കയിൽനിന്നു ലാനോസ്റ്റെറോൾ എന്ന മരുന്ന് ഡോക്ടർമാരെത്തിച്ചു. ഈ മരുന്നിന്റെ പ്രയോഗത്തിനൊപ്പം സ്വാഭാവികമായി തന്നെ മംഗളയുടെ കാഴ്ച ശക്തി ഏറെ മെച്ചപ്പെട്ടു.
∙ കാടിന്റെ മകളാവണം
മംഗളയെ സമീപ ഭാവിയിൽ കാട്ടലേക്കു തുറന്നുവിടുകയാണു വനം വകുപ്പിന്റെ ലക്ഷ്യം. മനുഷ്യ സാമീപ്യം പരാമാവധി കുറയ്ക്കാൻ ലക്ഷ്യമിട്ട് സന്ദർശകരെ വനംവകുപ്പ് പൂർണമായി വിലക്കി. മംഗളയെ ചികിത്സിക്കുന്ന ഡോക്ടർക്കും മംഗളയെ കണ്ടത്തിയ വനംവകുപ്പ് ജീവനക്കാരിലൊരാളായ റോയിക്കും മാത്രമേ മംഗളയെ സന്ദർശിക്കാൻ നിലവിൽ അനുമതിയുള്ളു. അന്നു കുട്ടൻ എന്നൊരു വാച്ചറും സംഘത്തിലുണ്ടായിരുന്നെങ്കിലും മനുഷ്യ സാമീപ്യം കുറയ്ക്കാൻ ഇന്ന് റോയിക്കു മാത്രമാണ് മംഗളയെ സന്ദർശിക്കാനാവൂ.
∙ കാട്ടിലേക്കിറങ്ങാൻ ‘റീവൈൽഡിങ്’
കാടുമായി ഇണങ്ങാൻ റീവൈൽഡിങ് എന്ന പരിശീലന രീതിയാണ് മംഗളയ്ക്കു വേണ്ടി അവലംബിക്കുന്നത്. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ ഗൈഡ്‌ലൈൻ പ്രകാരമാണ് പരിശീലനം. കടുവക്കുട്ടിയെ സംരക്ഷിക്കാനുള്ള കൂടിന്റെ നിർമാണം അടക്കമുള്ള കാര്യങ്ങളിൽ വ്യക്തമായ നിർദേശം അതോറിറ്റി നൽകുന്നുണ്ട്. 25 മീറ്റർ നീളവും 25 മീറ്റർ വീതിയുമുള്ള കൂട്ടിലിട്ടാണ് മംഗളയെ സംരക്ഷിക്കുന്നത്. കടുവക്കുട്ടിയെ മറ്റു മൃഗങ്ങൾ ആക്രമിക്കാതിരിക്കാൻ കൂടിനു ചുറ്റും 10,000 ചതുരശ്ര അടി വേലിയുണ്ട്. നീരീക്ഷണത്തിനായി ക്യാമറകളുണ്ട്. ദക്ഷിണേന്ത്യയിൽ ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു പരിശീലനം. സ്വന്തമായി വേട്ടയാടാനും കാടിനോടു ചേർന്നുപോകാനുമുള്ള പരിശീലനം കഴിഞ്ഞാൽ മംഗളയെ പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിൽ തുറന്നുവിടും. റീവൈൽഡിങ്ങിനായി 2 വർഷം വരെ കാട്ടിലെ കൂട്ടിൽ പരിശീലനം നൽകണമെന്നാണു നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാനദണ്ഡം.
∙ വേട്ടയാടാൻ പഠിക്കണം
മംഗളയ്ക്കിന്നും അറുത്ത മാംസമാണ് ഭക്ഷണമായി നൽകുന്നത്. കാഴ്ച ശക്തി ഏറെക്കുറെ തിരിച്ചു പിടിച്ചതോടെ ചെറുമൃഗങ്ങളെ വേട്ടയാടാൻ കൂട്ടിലേക്ക് തുറന്നു വിടുകയാണ് റീവൈൽഡിങ്ങിന്റെ അടുത്ത ഘട്ടം. ഇതിനായി നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിക്കു പ്രൊപോസൽ നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ വേട്ടയാടൽ പരിശീലിപ്പിക്കാൻ ചെറു മൃഗങ്ങളെ കൂട്ടിലേക്ക് തുറന്നുവിടും. പെരിയാർ ടൈഗർ റിസർവ് ഡപ്യൂട്ടി ഡയറക്ടർ സുനിൽ ബാബുവിന്റെ നേതൃത്വത്തിൽ വനംവകുപ്പ് സംഘത്തിന്റെ നിരീക്ഷണത്തിലാണു പരിശീലനം. 50 ലക്ഷത്തോളം രൂപയാണു പദ്ധതിയുടെ ചെലവ്.
∙ കടുവകളുടെ സംരക്ഷണം
ലോകത്ത് 13 രാജ്യങ്ങളിൽ മാത്രമേ കടുവകളെ കാണാൻ സാധിക്കുകയുള്ളൂ. ജീവികളുടെ ആഹാര ശൃംഖലയിൽ ഏറ്റവും ഉയർന്ന അംഗമായ കടുവ കാട്ടിലെ ഏറ്റവും മികച്ച വേട്ടക്കാരിൽ ഒരാളാണ്. ഒരു ആൺ കടുവയുടെ അധീനപ്രദേശം 70 മുതൽ 100 കിലോമീറ്റർ വരെയാണ്. ഈ പരിധിയിൽ മറ്റൊരു ആണ്‍ കടുവയെ കാണുന്നത് ഇവ തമ്മിലുള്ള പോരാട്ടത്തിനു വഴിവയ്ക്കും. ലോകത്തിൽ ആകെയുള്ള കടുവകളുടെ 80 ശതമാനവും ബംഗാൾ കടുവകളാണ്. ഇന്ത്യയിലും ബംഗ്ലദേശിലുമാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്.
ബാലിയൻ കടുവ, ജാവന്‍ കടുവ, പേർഷ്യന്‍ കടുവ തുടങ്ങിയവ ഇതിനോടകം തന്നെ വംശനാശം വന്നുപോയി. ഭൂമിയിൽ ബാക്കിയുള്ള കടുവ വർഗങ്ങളും കടുത്ത വംശനാശ ഭീഷണിയിലാണ്. 2014ൽ നടത്തിയ സെൻസസ് പ്രകാരം കേരളത്തിൽ 136 കടുവകളെ കണ്ടത്തിയിട്ടുണ്ട്. മാർജാര കുടുംബത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ജീവിയാണു കടുവ. ആൺ കടുവയ്ക്കു ശരാശരി 200 കിലോഗ്രാമെങ്കിലും ഭാരമുണ്ടാകും. വനനശീകരണമാണു പലയിടത്തും കടുവയുടെ നിലനിൽപ്പിനു പ്രധാന വെല്ലുവിളിയായി ഉയർന്നുവന്നത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയാണ് ഇന്ത്യയിലെ കടുവ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത്.
English Summary: Kerala Forest Officers Training Orphaned Tiger Cub Mangala to be Released