മുയൽക്കുഞ്ഞിനെ വളഞ്ഞാക്രമിച്ച് കീരിക്കൂട്ടം; പിന്നീട് സംഭവിച്ചത്? - വിഡിയോ
വന്യജീവി സങ്കേതത്തിലേക്കുള്ള യാത്രകൾ പലപ്പോഴും സമ്മാനിക്കുന്നത് കാണാക്കാഴ്ചകളായിരിക്കും. ചില കാഴ്ചകൾ കാണികളെ അമ്പരപ്പിക്കുമെങ്കിലും കാട്ടിലെ വേട്ടകൾ കാഴ്ചക്കാരെ വേദനിപ്പിക്കുന്നതായിരിക്കും അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഗ്രേറ്റർ ക്രൂഗറിലെ മാല മാലാ വന്യസങ്കേതത്തിൽ നിന്ന്

വന്യജീവി സങ്കേതത്തിലേക്കുള്ള യാത്രകൾ പലപ്പോഴും സമ്മാനിക്കുന്നത് കാണാക്കാഴ്ചകളായിരിക്കും. ചില കാഴ്ചകൾ കാണികളെ അമ്പരപ്പിക്കുമെങ്കിലും കാട്ടിലെ വേട്ടകൾ കാഴ്ചക്കാരെ വേദനിപ്പിക്കുന്നതായിരിക്കും അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഗ്രേറ്റർ ക്രൂഗറിലെ മാല മാലാ വന്യസങ്കേതത്തിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം. മുയൽക്കുഞ്ഞിനെ വളഞ്ഞാക്രമിക്കുന്ന കീരികളുടെ ദൃശ്യമാണിത്.
ഡ്വാർഫ് മങ്കൂസ് വിഭാഗത്തിൽ പെട്ട കീരികളാണ് മുയൽക്കുഞ്ഞിനെ ആക്രമിച്ചത്. സാധാരണയായി പാമ്പുകളും ഓന്തുകളുമൊക്കെയാണ് കീരികളുടെ പ്രധാന ഭക്ഷണം. എന്നാൽ ഒറ്റപ്പെട്ട മുയൽക്കുഞ്ഞിനെ കണ്ട കീരികൾ അതിനെ ആക്രമിക്കുകയായിരുന്നു 29 കാരനായ ഗ്യാരത് നട്ടൽ സ്മിത്ത് ആണ് ഈ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സൗത്ത് ആഫ്രിക്കയിൽ കാണപ്പെടുന്ന സ്ക്രബ് ഹെയർ വിഭാഗത്തിൽപ്പെട്ട മുയലിനെയാണ് കീരികൾ ആക്രമിച്ചത്. പരുക്കുകൾ മൂലം ഓടാനാവാത്ത നിലയിലായിരുന്നു മുയൽക്കുഞ്ഞ്. മുയൽക്കുഞ്ഞിനെ വളഞ്ഞ കീരികൾ അതിനെ ജീവനോടെ കടിച്ചു കീറി ഭക്ഷിക്കുകയായിരുന്നു. 30 മിനിട്ടോളം നീണ്ടു ഇവയുടെ ആക്രമണം. അതിനു ശേഷം കാടിനുള്ളിലേക്ക് മുയലിനെ കീരികൾ വലിച്ചുകൊണ്ട്പോകുന്നചും ദൃശ്യത്തിൽ കാണാം
English Summary: Mongooses Tear Baby Hare Apart