വനമേഖലയിലൂടെ വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ വന്യമൃഗങ്ങളുടെ സുരക്ഷയെ ബാധിക്കുന്നില്ലെന്ന് ഉറപ്പിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. എന്നാൽ ഇതിന് വിപരീതമായി വനമേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു കാണ്ടാമൃഗത്തെ ട്രക്ക് ഇടിച്ച് തെറുപ്പിക്കുന്ന വിഡിയോയാണ് അസമിൽ നിന്നും പുറത്തുവരുന്നത്. ധുബാരി ജില്ലയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനമേഖലയിലൂടെ വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ വന്യമൃഗങ്ങളുടെ സുരക്ഷയെ ബാധിക്കുന്നില്ലെന്ന് ഉറപ്പിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. എന്നാൽ ഇതിന് വിപരീതമായി വനമേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു കാണ്ടാമൃഗത്തെ ട്രക്ക് ഇടിച്ച്  തെറിപ്പിക്കുന്ന വിഡിയോയാണ് അസമിൽ നിന്നു പുറത്തുവരുന്നത്. ധുബാരി ജില്ലയിലെ ഹൽദിബാരി എന്ന സ്ഥലത്താണ് സംഭവം നടന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ അസം മുഖ്യമന്ത്രിയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

വനത്തിൽ നിന്നു റോഡിലേക്ക് ഓടിക്കയറുകയായിരുന്നു കാണ്ടാമൃഗം. എന്നാൽ കാണ്ടാമൃഗം തൊട്ടടുത്തെത്തിയപ്പോൾ മാത്രമാണ് എതിർ ദിശയിൽ വരികയായിരുന്ന ട്രക്കിന്റെ ഡ്രൈവർ അത് ശ്രദ്ധിച്ചത്. പെട്ടെന്ന് വലതു ഭാഗത്തേക്ക് വാഹനം വെട്ടിക്കാൻ ശ്രമിച്ചെങ്കിലും വേഗത്തിൽ വന്ന കാണ്ടാമൃഗം ട്രക്കിന്റെ ഇടതുഭാഗത്തായി  ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിന്നനിലയിൽ തന്നെ കാണ്ടാമൃഗം വട്ടം കറങ്ങി. ഭാഗ്യംകൊണ്ട് മാത്രമാണ് വലിയ ടയറുകൾക്കിടയിൽ അത് കുടുങ്ങാതിരുന്നത്. 

ADVERTISEMENT

ഇത്ര വലിയൊരു മൃഗത്തെ ഇടിച്ചിട്ടും ഒന്നും സംഭവിക്കാത്ത മട്ടിൽ ട്രക്ക് മുന്നോട്ടുനീങ്ങുന്നതും വിഡിയോയിൽ കാണാം. അപകടത്തെ തുടർന്നുണ്ടായ പരിഭ്രാന്തിയിൽ പിടഞ്ഞെഴുന്നേറ്റ കാണ്ടാമൃഗം റോഡിലൂടെ ഏതാനും ചുവടുകൾ മുന്നോട്ടുവച്ചെങ്കിലും വീണ്ടും നില തെറ്റി വീണു. അവിടെനിന്നും എഴുന്നേറ്റ കാണ്ടാമൃഗം ഉടൻതന്നെ കാടിനുള്ളിലേക്ക് ഓടി മറയുകയായിരുന്നു.

ADVERTISEMENT

കാണ്ടാമൃഗങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്ന സുഹൃത്തുക്കളാണെന്നും അവയുടെ സ്വതന്ത്രവിഹാര മേഖലയിലേക്ക് കടന്നുകയറാൻ അനുവദിക്കില്ല എന്നുമുള്ള കുറുപ്പിനൊപ്പമാണ് മുഖ്യമന്ത്രി വിഡിയോ പങ്കുവച്ചിരിക്കുന്നത്. ദൗർഭാഗ്യകരമായ സംഭവമാണിതെന്നും ട്രക്ക് കണ്ടെത്തി പിഴ ചുമത്തിയിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നു. കാസിരംഗ ദേശീയോദ്യാനത്തിലെ മൃഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള പ്രത്യേക കോറിഡോർ നിർമിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ആയിരക്കണക്കിന് ആളുകൾ അപകടത്തിന്റെ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. സമ്മിശ്ര പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്. ഒരു വിഭാഗം ട്രക്ക് ഡ്രൈവറെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ഡ്രൈവർ അപകടം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു എന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. മൃഗങ്ങളുടെ സ്വര്യവിഹാരം ഉറപ്പാക്കുന്ന മാതൃകയിൽ റോഡ് നിർമിക്കുക എന്നത് മാത്രമാണ് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമെന്നും പലരും കുറിക്കുന്നു. കോറിഡോറിന്റെ നിർമാണ സമയത്ത് വന്യമൃഗങ്ങളുടെ ജീവൻ വീണ്ടും ഭീഷണിയിലാകുമെന്നും ധാരാളം മരങ്ങൾ മുറിച്ചു നീക്കേണ്ടി വരുമെന്നുമുള്ള ആശങ്ക പങ്കുവയ്ക്കുന്നവരുമുണ്ട്. നിലവിലെ അപകടസാധ്യത കുറയ്ക്കുന്നതിനായി വനമേഖലയിൽ കൂടി സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് കൃത്യമായ വേഗപരിധി നിർണയിക്കണമെന്നും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നുമാണ്  മറ്റുചില പ്രതികരണങ്ങൾ.

English Summary: Rhino hit by truck in Kaziranga, Assam CM says ‘will not allow any