പത്തിവിരിച്ച മൂർഖൻ പാമ്പിന്‍ മുന്നിൽ പതറാതെ കീരി; പോരാട്ടം നേർക്കുനേർ– വിഡിയോ
പാമ്പും കീരിയും നേർക്കുനേർ കണ്ടാൽ പോരാട്ടം ഉറപ്പാണ്. വിഷമുള്ള പാമ്പുകളെയും വിഷമില്ലാത്ത പാമ്പുകളെയുമൊന്നും കീരികള്‍ വെറുതെവിടാറില്ല. അനായാസം വഴുതിമാറാനുള്ള മെയ്‌വഴക്കമാണ് പാമ്പുകടിയേൽക്കാതെ കീരികളെ സഹായിക്കുന്നത്. മാത്രമല്ല പാമ്പിന്‍ വിഷത്തെ പ്രതിരോധിക്കാനുള്ള ശേഷിയും കീരികൾക്കുണ്ട്. പാമ്പിനെ

പാമ്പും കീരിയും നേർക്കുനേർ കണ്ടാൽ പോരാട്ടം ഉറപ്പാണ്. വിഷമുള്ള പാമ്പുകളെയും വിഷമില്ലാത്ത പാമ്പുകളെയുമൊന്നും കീരികള്‍ വെറുതെവിടാറില്ല. അനായാസം വഴുതിമാറാനുള്ള മെയ്‌വഴക്കമാണ് പാമ്പുകടിയേൽക്കാതെ കീരികളെ സഹായിക്കുന്നത്. മാത്രമല്ല പാമ്പിന്‍ വിഷത്തെ പ്രതിരോധിക്കാനുള്ള ശേഷിയും കീരികൾക്കുണ്ട്. പാമ്പിനെ നേരിടുന്ന കീരിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ചെളിവെള്ളത്തിൽ പത്തിവിരിച്ചു നിൽക്കുന്ന വലിയ മൂർഖൻ പാമ്പിനെയാണ് കീരി നേരിട്ടത്.
പാമ്പ് ആഞ്ഞു കൊത്താന്‍ ശ്രമിക്കുമ്പോഴെല്ലാം കീരി അതിവിദഗ്ധമായി ഒഴിഞ്ഞു മാറി. അവസരം കിട്ടിയപ്പോൾ പാമ്പിന്റെ കഴുത്തിൽ കടിച്ചുകുടയുകയും ചെയ്തു. മറുവശത്തേക്ക് തിരിഞ്ഞ പാമ്പിനെ വീണ്ടും മുന്നിലൂടെയെത്തി കീരി നേരിടുകയായിരുന്നു. ഓരോ തവണയും പാമ്പ് കൊത്താനായുമ്പോൾ കീരി അനായാസം ഒഴിഞ്ഞുമാറി. വൈൽഡ് ആനിമൽഐഎ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ എന്തുസംഭവിച്ചു എന്നത് വിഡിയോയിൽ വ്യക്തമല്ല. സ്വാഭാവികമായും പാമ്പുകളെ കീരികൾ കടിച്ചുകൊന്ന് ഭക്ഷിക്കുകയാണ് പതിവ്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
English Summary: Cobra And Indian Grey Mongoose Get Into Massive Fight, Guess Who Won?