നായ്ക്കളെയും പൂച്ചകളെയുമൊക്കെ വളർത്തുന്നതുപോലെ പാമ്പുകളെയും അരുമകളായി വളർത്തുന്നവരുണ്ട്. വിഷപ്പാമ്പുകളെയും വിഷമില്ലാത്തയിനം പാമ്പുകളെയും ഇങ്ങനെ വിദേശരാജ്യങ്ങളില്‍ വളർത്താറുണ്ട്. രാജവെമ്പാലകളും പെരുമ്പാമ്പുകളുമൊക്കെ ഇങ്ങനെ വളർത്തുന്ന പാമ്പുകളിൽ ഉൾപ്പെടും. ഇങ്ങനെ വളർത്തുന്ന പാമ്പുകൾ ആക്രമിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നായ്ക്കളെയും പൂച്ചകളെയുമൊക്കെ വളർത്തുന്നതുപോലെ പാമ്പുകളെയും അരുമകളായി വളർത്തുന്നവരുണ്ട്. വിഷപ്പാമ്പുകളെയും വിഷമില്ലാത്തയിനം പാമ്പുകളെയും ഇങ്ങനെ വിദേശരാജ്യങ്ങളില്‍ വളർത്താറുണ്ട്. രാജവെമ്പാലകളും പെരുമ്പാമ്പുകളുമൊക്കെ ഇങ്ങനെ വളർത്തുന്ന പാമ്പുകളിൽ ഉൾപ്പെടും. ഇത്തരത്തിൽ വളർത്തുന്ന പാമ്പുകൾ ആക്രമിക്കുന്ന സംഭവങ്ങളും അപൂർവമല്ല. അരുമയായി വളർത്തിയിരുന്ന ഒരു പെരുമ്പാമ്പ് ഉടമയെ ആക്രമിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പാമ്പിനെ കൂട്ടിൽ നിന്നു പുറത്തെടുക്കുന്ന സമയത്താണ് ഇത് ഉടമയായ യുവതിയെ ആക്രമിച്ചത്.

കൂടു തുറന്നയുടനെ പുറത്തേക്ക് തലനീട്ടിയ പെരുമ്പാമ്പ് യുവതിയുടെ കൈയിൽ കടിക്കുകയായിരുന്നു. പിന്നാലെ കൈയിൽ ചുറ്റുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന യുവാവ് വേഗമെത്തി പാമ്പിനെ കൈയിൽ നിന്ന് നീക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പാമ്പിനെ കൂട്ടിൽ നിന്ന് പുറത്തെടുത്തതോടെ പാമ്പ് യുവതിയുടെ കാലിലും ചുറ്റിവരിഞ്ഞു. വേദനകൊണ്ട് പുളഞ്ഞ യുവതി ഇതോടെ ചുറ്റിവരിഞ്ഞ പാമ്പുമായി നിസ്സഹായയായി . പാമ്പിന്റെ തല ഹുക്ക് ഉപയോഗിച്ച് വലിച്ചു നീക്കിയതോടെ യുവതിയുടെ കൈയിലെ മുറിവിൽ നിന്ന് രക്തം നിലത്തേക്ക് വീഴുന്നതും ദൃശ്യത്തിൽ കാണാം. ഡെയ്‌ലി ലൗഡ് എന്ന ട്വിറ്റർ പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു. അപകടകാരികളായ മൃഗങ്ങളെ വീട്ടിൽ വളർത്തുന്നതിനെതിരെ രൂക്ഷമായ വിമർശനമാണുയരുന്നത്.

ADVERTISEMENT

English Summary: Pet Snake Attacks Owner As She Removes It From Cage