മീൻപിടിക്കുന്നതിനിടെ മുതലയുടെ ആക്രമണം; സുഹൃത്തിന്റെ തലയിൽ കടിച്ച മുതലയെ കത്തികൊണ്ട് ആക്രമിച്ച് യുവാവ്
ഉരഗ വർഗങ്ങൾ മനുഷ്യനുമായി ഏറ്റുമുട്ടുന്നതും ജനവാസ മേഖലകളിലേക്കെ എത്തുന്നതും ഓസ്ട്രേലിയയിൽ പുതുമയുള്ള കാര്യമല്ല. ഇത്തരം സാഹചര്യങ്ങളുമായി ജനങ്ങൾ പരിചിതരായതുമൂലം പരിഭ്രാന്തരാവാതെ പലപ്പോഴും അപകടങ്ങൾ ഒഴിവാക്കുവാനും സാധിക്കാറുണ്ട്. എങ്കിലും അപ്രതീക്ഷിത സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ മൃഗങ്ങളുടെ ആക്രമണം

ഉരഗ വർഗങ്ങൾ മനുഷ്യനുമായി ഏറ്റുമുട്ടുന്നതും ജനവാസ മേഖലകളിലേക്കെ എത്തുന്നതും ഓസ്ട്രേലിയയിൽ പുതുമയുള്ള കാര്യമല്ല. ഇത്തരം സാഹചര്യങ്ങളുമായി ജനങ്ങൾ പരിചിതരായതുമൂലം പരിഭ്രാന്തരാവാതെ പലപ്പോഴും അപകടങ്ങൾ ഒഴിവാക്കുവാനും സാധിക്കാറുണ്ട്. എങ്കിലും അപ്രതീക്ഷിത സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ മൃഗങ്ങളുടെ ആക്രമണം ഉണ്ടാകുന്നതെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെട്ടെന്നും വരാം. അത്തരത്തിൽ മുതലയുടെ ആക്രമിച്ച യുവാവിനെ സ്വന്തം ജീവൻ പണയംവച്ച് രക്ഷിച്ചിരിക്കുകയാണ് ഒരു സുഹൃത്ത്.
സഞ്ചാരികളെ സ്ഥലങ്ങൾ ചുറ്റി കാണിക്കുന്ന ഒരു ടൂർ ഓപ്പറേറ്റിങ് സ്ഥാപനത്തിലെ ജീവനക്കാരായ സുഹൃത്തുക്കളാണ് മുതലയുടെ ആക്രമണത്തിനിരയായത്. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ കിംബർലി മേഖലയിലുള്ള സൈക്ലോൺ ക്രീക്ക് എന്ന നദിയിൽ മീൻപിടിക്കാനിറങ്ങിയതായിരുന്നു ഇരുവരും. പെട്ടെന്ന് ജലത്തിൽ നിന്നും മുതല ഇവരുടെ ബോട്ടിലേക്ക് ചാടി ആക്രമിക്കുകയായിരുന്നു. ഒരാളുടെ തലയിലാണ് മുതല പിടുത്തമിട്ടത്. സുഹൃത്തിന്റെ തല മുതലയുടെ വായയ്ക്കുള്ളിൽ കുടുങ്ങിയത് കണ്ടതോടെ ഒപ്പം ഉണ്ടായിരുന്ന യുവാവ് സമയോചിതമായി ഇടപെടുകയായിരുന്നു.
മീൻപിടിക്കാനായി കൊണ്ടുവന്ന കത്തി കൈയിലെടുത്ത് ഇയാൾ മുതലയുടെ ശരീരത്തിൽ ശക്തിയായി പ്രഹരിച്ചു. പെട്ടെന്നുണ്ടായ പ്രത്യാക്രമണത്തിൽ മുതല പിടി വിടുകയും ചെയ്തു. കൃത്യസമയത്ത് മുതലയെ ആക്രമിച്ചതുകൊണ്ട് മാത്രമാണ് യുവാവിന് സുഹൃത്തിന്റെ ജീവൻ രക്ഷിക്കാനായത്. സംഭവത്തെ തുടർന്ന് തീരത്തേക്ക് മടങ്ങിയ ഇരുവരെയും ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ലവണജലത്തിൽ ജീവിക്കുന്ന മുതലകളും ശുദ്ധജലത്തിൽ ജീവിക്കുന്ന മുതലകളും ധാരാളമുള്ള പ്രദേശത്താണ് ആക്രമണം നടന്നത്. എന്നാൽ ഇവയിൽ ഏതിനമാണ് സുഹൃത്തുക്കളെ ആക്രമിച്ചതെന്ന് വ്യക്തമല്ല. എങ്കിലും ശുദ്ധജലത്തിൽ ജീവിക്കുന്ന മുതലകളെക്കാൾ ലവണ ജലത്തിൽ ജീവിക്കുന്ന മുതലകളാണ് കൂടുതൽ ആപകടകാരികൾ എന്നതിനാൽ അത്തരത്തിൽ ഒന്നാവാം സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നാണ് ഗവേഷകരുടെ നിഗമനം. ജീവന് ഭീഷണിയുണ്ടെന്നു തോന്നുമ്പോഴാണ് ഇവ സാധാരണയായി ആക്രമിക്കാറുള്ളത്.
അതേസമയം മുതലകൾ ഏറെ ബുദ്ധിശക്തിയുള്ള ജീവികളാണെന്ന് മക്വാറി സർവകലാശാലയിലെ സ്കൂൾ ഓഫ് നാച്ചുറൽ സയൻസസിലെ പ്രൊഫസറായ റിക്‌ഷൈൻ പറയുന്നു. ഭക്ഷണത്തിനായി സ്വയം മീനുകളെ കണ്ടെത്തുന്നതിലും എളുപ്പം ചൂണ്ടയിൽ കുടുങ്ങിയ നിലയിൽ ബോട്ടുകളിലേക്ക് എത്തിക്കുന്നവയെ പിടികൂടുന്നതാണെന്ന് മനസ്സിലാക്കുന്നതിനാലാണ് അവ മീൻപിടിത്ത ബോട്ടുകൾ ലക്ഷ്യമാക്കുന്നത്. ഇവിടെയും അതുതന്നെയാവാം സംഭവിച്ചതെന്ന് അദ്ദേഹം പറയുന്നു.
20 അടി വരെ നീളത്തിൽ വളരുന്ന ലവണജലത്തില് ജീവിക്കുന്ന മുതലകൾക്ക് 450 കിലോഗ്രാമിലധികം ഭാരവും ഉണ്ടാവാറുണ്ട്. ഓസ്ട്രേലിയയിൽ ഒരു ലക്ഷത്തിനടുത്ത് ലവണജല മുതലകൾ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ ഇവയുടെ ആക്രമണത്തിൽ മനുഷ്യർക്ക് ജീവഹാനി സംഭവിക്കുന്നത് അത്ര സാധാരണമല്ല. സുഹൃത്തുക്കൾ മീൻ പിടിക്കാനിറങ്ങിയ പ്രദേശത്ത് മുതലയുടെ ആക്രമണം ഉണ്ടാകുന്നതായി മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ബയോഡൈവേഴ്സിറ്റി വ്യക്തമാക്കി. എന്നാൽ അതേ മുതല തന്നെയാണോ ഇത്തവണ ആക്രമിച്ചതെന്ന് വ്യക്തമല്ല.
English Summary: Man Fights Crocodile With Knife As It Held His Friend's Head in Its Jaws