ഒരുപക്ഷേ മനുഷ്യരേക്കാളധികം പ്രണയം കാത്തു സൂക്ഷിക്കുന്നവയാണ് ഭൂമിയിലെ പല ജീവികളും. ഇണയ്ക്ക് എന്തെങ്കിലും അപകടം പറ്റിയാൽ ഒരു നിമിഷം പോലും അരികിൽ നിന്നും മാറാതെ അവയ്ക്കൊപ്പമിരുന്നും ഒരുമിച്ച് ജീവൻ വെടിഞ്ഞുമൊക്കെ അവ വാർത്തകളിൽ ഇടം നേടാറുണ്ട്. സമാനമായ ഒരു സംഭവമാണ് ഇപ്പോൾ ഇംഗ്ലണ്ടിലെ ക്ലീത്തോർപസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപക്ഷേ മനുഷ്യരേക്കാളധികം പ്രണയം കാത്തു സൂക്ഷിക്കുന്നവയാണ് ഭൂമിയിലെ പല ജീവികളും. ഇണയ്ക്ക് എന്തെങ്കിലും അപകടം പറ്റിയാൽ ഒരു നിമിഷം പോലും അരികിൽ നിന്നും മാറാതെ അവയ്ക്കൊപ്പമിരുന്നും ഒരുമിച്ച് ജീവൻ വെടിഞ്ഞുമൊക്കെ അവ വാർത്തകളിൽ ഇടം നേടാറുണ്ട്. സമാനമായ ഒരു സംഭവമാണ് ഇപ്പോൾ ഇംഗ്ലണ്ടിലെ ക്ലീത്തോർപസിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.  ഇണ ചത്തതിനെ തുടർന്നുള്ള ദുഃഖം താങ്ങാനാവാതെ ഹൃദയം തകർന്ന് ജീവൻ വെടിഞ്ഞ ഒരു പെൺ വാത്തയെക്കുറിച്ചുള്ള വാർത്തയാണിത്.

Image Credit: Cleethorpes Wildlife Rescue/ SWNS
ADVERTISEMENT

ക്ലീത്തോർപസ് ബോട്ടിങ് തടാകത്തിൽ എത്തുന്നവർക്കെല്ലാം സുപരിചിതരായിരുന്നു ഹൻസൽ, ഗ്രെറ്റൽ എന്നീ വാത്തകൾ. ഇരുവരെയും ഒരുമിച്ച് മാത്രമേ എപ്പോഴും കാണാനാവുമായിരുന്നുള്ളൂ. ഇവിടെയെത്തുന്നവർക്കെല്ലാം ഈ ഇണപ്പക്ഷികളുടെ സ്നേഹം ഏറെ കൗതുകവുമായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് പതിവുപോലെ തടാകത്തിലേക്കിറങ്ങിയതാണ് ഇരു വാത്തകളും.  പ്രതികൂല കാലാവസ്ഥയായിരുന്നതിനാൽ തണുത്തുറഞ്ഞ തടാകത്തിൽ ഇരുവരും കുടുങ്ങിപ്പോയി.

ADVERTISEMENT

ഐസിനുള്ളിൽ നിന്നും പുറത്ത് കടക്കാനാവാതെ അകപ്പെട്ടുപോയ വാത്തകളെ കണ്ടെത്തിയ ഉടൻതന്നെ രക്ഷാപ്രവർത്തനവും ആരംഭിച്ചിരുന്നു.  പൊതുജനങ്ങളാണ് ഇവർ കുടുങ്ങിക്കിടക്കുന്ന കാര്യം രക്ഷാസംഘത്തെ അറിയിച്ചത്. എന്നാൽ സംഘം തടാകത്തിലെത്തി രക്ഷിക്കാൻ ശ്രമിച്ചപ്പോഴേക്കും ഹന്‍സിലിന്റെ ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഗ്രെറ്റലിനെ ജീവനോടെ പുറത്തെടുക്കുകയും ചെയ്തു. ശരീരത്തിനു പകുതി ഭാഗം തണുത്തുറഞ്ഞ നിലയിലാണ് വാത്തയെ കരയിലേക്കെത്തിച്ചത്. ഇതിനുപുറമേ ചിറകുകളിലും കാലുകളിലും ഐസ് പാളികളിൽ ഇടിച്ച് മുറിവുകളുമുണ്ടായിരുന്നു.

ADVERTISEMENT

തുടക്കത്തിൽ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് ഗ്രെറ്റലിന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടിരുന്നു. ക്ലീത്തോർപസ് വൈൽഡ് ലൈഫ് റെസ്ക്യൂ എന്ന സംഘടനയാണ് ഗ്രെറ്റലിന്റെ പരിചരണം ഏറ്റെടുത്തിരുന്നത്. രക്ഷപ്പെടുത്തി ദിവസങ്ങൾക്കുള്ളിൽ സ്വാഭാവിക നിലയിലേക്ക് മടങ്ങുകയും ചെയ്തു. ഹൻസിൽ കൂടെയില്ലാത്തതിനാൽ ഈ ദിനങ്ങളിൽ അങ്ങേയറ്റം വിഷമത്തിലായിരുന്നു ഗ്രെറ്റൽ. ശാരീരികാരോഗ്യത്തിൽ പുരോഗതി ഉണ്ടായിരുന്നെങ്കിലും ഓരോ ദിവസം ചെല്ലുംതോറും കൂടുതൽ വിഷമത്തിലാണ് വാത്തയെ കാണപ്പെട്ടിരുന്നത് എന്ന് സംഘടനയിലെ ജീവനക്കാർ പറയുന്നു. തിങ്കളാഴ്ച രാത്രിയോടെ ഇണയെ പിരിഞ്ഞതിലുള്ള സങ്കടം സഹിക്കാനാവാതെ ഹൃദയം തകർന്നു ഗ്രെറ്റൽ ജീവൻ വെടിയുകയും ചെയ്തു.

അത്രയധികം സ്നേഹത്തോടെ കഴിഞ്ഞിരുന്നവയായതിനാൽ ഗ്രെറ്റലിന് ഇത്തരം ഒരു അപകടം സംഭവിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടിരുന്ന ഉദ്യോഗസ്ഥർ പ്രത്യേക പരിചരണമാണ് നൽകിവന്നിരുന്നത്. എന്നാൽ അതുകൊണ്ടൊന്നും ഹൻസലിനെ കാണാത്തതിനുള്ള വിഷമം നീക്കാനായില്ല.  അരയന്നങ്ങളെപ്പോലെ തന്നെ വാത്തകളും ജീവിതകാലത്തേക്ക് ഒരിണയെ മാത്രം കണ്ടെത്തുന്നവയാണ്. ഒടുവിൽ തന്റെ ഇണക്കരികിലേക്ക് ഗ്രെറ്റൽ യാത്രയായി എന്നാണ് സംരക്ഷണസംഘടനയിലെ ഉദ്യോഗസ്ഥർ ജനങ്ങളെ അറിയിച്ചത്. ഗ്രെറ്റലിന്റെയും ഹൻസലിന്റെയും ഓർമയ്ക്കായി ഒരു സ്മാരകം സ്ഥാപിക്കാനും പദ്ധതിയുണ്ട്.

English Summary:Gretel the goose passes away from a 'broken heart' after its mate Hansel died when it got stuck on frozen boating lake