ദേശീയോദ്യാനങ്ങൾ വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാൻ അവസരം ഒരുക്കുന്നുണ്ടെങ്കിലും അവിടെയെത്തുന്ന സഞ്ചാരികൾഅങ്ങേയറ്റം ജാഗ്രത പാലിക്കേണ്ടതുണ്ട്. മനുഷ്യനെ ഭയമില്ലാതെ വിഹരിക്കുന്ന മൃഗങ്ങൾ ഏത് നിമിഷവും പ്രകോപിതരായി ആക്രമിച്ചെന്നു വരാം. അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ സന്ദർശനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയോദ്യാനങ്ങൾ വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാൻ അവസരം ഒരുക്കുന്നുണ്ടെങ്കിലും അവിടെയെത്തുന്ന സഞ്ചാരികൾഅങ്ങേയറ്റം ജാഗ്രത പാലിക്കേണ്ടതുണ്ട്. മനുഷ്യനെ ഭയമില്ലാതെ വിഹരിക്കുന്ന മൃഗങ്ങൾ ഏത് നിമിഷവും പ്രകോപിതരായി ആക്രമിച്ചെന്നു വരാം. അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ സന്ദർശനം നടത്തുകയായിരുന്നു ഒരു സംഘം സഞ്ചാരികൾക്ക് കഴിഞ്ഞദിവസം നേരിടേണ്ടി വന്നത് അത്തരമൊരു അനുഭവമാണ്. കൂറ്റനൊരു കാണ്ടാമൃഗമാണ് അവരുടെ വാഹനങ്ങൾക്ക് പിന്നാലെ ആക്രമിക്കാനായി പാഞ്ഞടുത്തത്.

വനപാതയിലെ താരതമ്യേന ഇടുങ്ങിയ വഴിയിലൂടെ സഫാരി ജീപ്പുകൾ നിരനിരയായി നീങ്ങുന്നതാണ് വിഡിയോയുടെ തുടക്കം. എന്നാൽ ജീപ്പുകളിലെ യാത്രക്കാർ മുൻപേ പോകുന്ന വാഹനങ്ങളോട് വേഗത്തിൽ നീങ്ങുവാൻ ഉച്ചത്തിൽ നിലവിളിക്കുന്നത് കേൾക്കാം. പിന്നീടാണ് അതിന്റെ കാരണം മനസ്സിലായത്. വാഹനങ്ങൾക്ക് തൊട്ടു പിന്നാലെ അതേ വേഗത്തിൽ പാഞ്ഞു വരികയാണ് കാണ്ടാമൃഗം. വാഹനങ്ങളുടെ വേഗത അല്പം ഒന്ന് കുറഞ്ഞാൽ കാണ്ടാമൃഗം യാത്രക്കാരെരെ ആക്രമിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ADVERTISEMENT

അസാധാരണ സംഭവമായതുകൊണ്ടുതന്നെ പരിഭ്രാന്തിക്കിടയിലും ഏറ്റവും മുന്നിലുണ്ടായിരുന്ന സഫാരി വാഹനത്തിലെ സഞ്ചാരികളിൽ ഒരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. സാധാരണഗതിയിൽ കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങൾ വനമേഖലയിലെത്തുന്ന മനുഷ്യരെ ആക്രമിക്കാൻ പാഞ്ഞടുക്കാറുണ്ടെങ്കിലും അല്പ ദൂരം പിന്നാലെയെത്തിയതിനുശേഷം അവ മടങ്ങാറാണ് പതിവ്. എന്നാൽ ഇവിടെ കാണ്ടാമൃഗം ഏകദേശം മൂന്നു കിലോമീറ്ററോളം ദൂരമാണ് വാഹനങ്ങൾക്ക് പിന്നാലെ പാഞ്ഞത്. അതിനുശേഷം അത് വനത്തിനുള്ളിലേക്ക് തന്നെ മടങ്ങുകയായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.

ADVERTISEMENT

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ അത് അതിവേഗം ജനശ്രദ്ധനേടി. എന്നാൽ അടുത്തയിടെ അസമിലെ തന്നെ മാനസ് ദേശീയോദ്യാനത്തിലും സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഹബാരി വനത്തിലൂടെ സഞ്ചരിക്കുകയായിരുന്ന സഫാരി ജീപ്പിനു പിന്നാലെയാണ് കാണ്ടാമൃഗം പാഞ്ഞടുത്തത്. വനപ്രദേശങ്ങളിൽ മനുഷ്യരുടെ സാന്നിധ്യം നിരന്തരമായി അനുഭവപ്പെടുന്നത് മൂലം വന്യമൃഗങ്ങൾ അസ്വസ്ഥരാകുന്നതാണ് ഇത്തരത്തിൽ അവ പ്രകോപിതരാകാനുള്ള കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

ADVERTISEMENT

കാസിരംഗ ദേശീയോദ്യാനം ഏറ്റവും ഒടുവിൽ പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2613 കാണ്ടാമൃഗങ്ങളാണ് ഇവിടെയുള്ളത്. അവയുടെ എണ്ണം ഗണ്യമായി വർധിക്കുന്നുമുണ്ട്. 2018 നെ അപേക്ഷിച്ച് 200 പുതിയ കാണ്ടാമൃഗങ്ങളാണ് 2022ൽ ദേശീയോദ്യാനത്തിനുള്ളതെന്നാണ് മാർച്ചിൽ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഈ കാലയളവിനുള്ളിൽ 400 ഓളം കാണ്ടാമൃഗങ്ങൾ സ്വാഭാവിക കാരണങ്ങൾ കൊണ്ട് ചത്തുപോവുകയും ചെയ്തിരുന്നു.

English Summary: Video: Woman Shouts "Floor It" To Driver As Rhino Chases SUV In Assam