കനത്ത മഞ്ഞിനിടയിൽ മറഞ്ഞിരുന്ന ധ്രുവക്കരടിയുടെ ആക്രമണത്തെ തുടർന്ന് അമ്മയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞും മരിച്ചു. അലാസ്കയിലാണ് ഭയപ്പെടുത്തുന്ന സംഭവം നടന്നത്. മകൻ ക്ലെയ്ഡിനെയും എടുത്തുകൊണ്ട് തുറസ്സായ പ്രദേശത്ത് കൂടി നടക്കുന്നതിനിടെ സമ്മർ മ്യോമിക് എന്ന 24 കാരിക്കു നേരെ ധ്രുവക്കരടി ചാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കനത്ത മഞ്ഞിനിടയിൽ മറഞ്ഞിരുന്ന ധ്രുവക്കരടിയുടെ ആക്രമണത്തെ തുടർന്ന് അമ്മയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞും മരിച്ചു. അലാസ്കയിലാണ് ഭയപ്പെടുത്തുന്ന സംഭവം നടന്നത്. മകൻ ക്ലെയ്ഡിനെയും എടുത്തുകൊണ്ട് തുറസ്സായ പ്രദേശത്ത് കൂടി നടക്കുന്നതിനിടെ സമ്മർ മ്യോമിക് എന്ന 24 കാരിക്കു നേരെ ധ്രുവക്കരടി ചാടി വീഴുകയായിരുന്നു. പ്രദേശത്തെ സ്കൂളിന് തൊട്ടടുത്തുവച്ചാണ് ധ്രുവക്കരടിയുടെ ആക്രമണമുണ്ടായത്.

ADVERTISEMENT

കുഞ്ഞിനെയും എടുത്ത് സ്കൂളിൽ നിന്നു അൽപം അകലെയുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് നടക്കുകയായിരുന്നു സമ്മർ. മഞ്ഞു കാറ്റ് വീശിയടിച്ചിരുന്നതിനാൽ കരടി സമീപം എത്തിയത് യുവതിക്ക് കാണാൻ സാധിച്ചിരുന്നില്ല. നിമിഷങ്ങൾകൊണ്ട് കരടി സമ്മറിനെയും കുഞ്ഞിനെയും കീഴ്പെടുത്തി. നിലവിളി കേട്ട് പുറത്തിറങ്ങിയ സ്കൂൾ അധികൃതരും വിദ്യാർത്ഥികളും നടുക്കുന്ന കാഴ്ചയ്ക്കാണ് സാക്ഷികളായത്. സ്കൂളിലുണ്ടായിരുന്ന മുതിർന്ന വ്യക്തികളിൽ പലരും സംഭവം കണ്ട് പുറത്തേക്കിറങ്ങി ടവലുകളും മറ്റും വലിച്ചെറിഞ്ഞ് ധ്രുവക്കരടിയുടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചെങ്കിലും അത് വിഫലമായി. തൊട്ടടുത്ത നിമിഷം കരടി ഇവർക്ക് നേരെ തിരിഞ്ഞു.

അക്രമാസക്തനായിരുന്ന ധ്രുവക്കരടി സ്കൂളിന്റെ ഭാഗത്തേക്ക് നടക്കുന്നത് കണ്ടതോടെ കുട്ടികളും അധ്യാപകരും കെട്ടിടത്തിനുള്ളിൽ കയറി വാതിലുകൾ ശക്തിയായി അടച്ചു. ഭയാനകമായ കാഴ്ച കുട്ടികൾ കാണാതിരിക്കാനായി ബ്ലൈൻഡുകൾ ഇട്ട് ജനാലകൾ മുൻപ് തന്നെ മറച്ചിരുന്നു. കുട്ടികളോ മുതിർന്നവരോ പുറത്തിറങ്ങാതെ അതീവ ജാഗ്രത പാലിച്ചതിനാലാണ് കൂടുതൽ മരണങ്ങൾ ഒഴിവായത്. യുവതിയെ രക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെ പാഞ്ഞടുത്ത കരടി കെട്ടിടത്തിനുള്ളിലേക്ക് കയറാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.

ADVERTISEMENT

എന്നാൽ അകത്തേക്ക് കയറാനാവില്ലെന്ന് തിരിച്ചറിഞ്ഞ കരടി തിരികെ അവശനിലയിലായിരുന്ന സമ്മറിനും മകനും അരികിലെത്തി അവരെ ആക്രമിച്ചു കൊലപ്പെടുത്തി. ഈ സമയംകൊണ്ട് സ്കൂൾ അധികൃതർ പ്രദേശവാസികളെ വിവരമറിയിച്ചു. അവരിൽ ഒരാൾ തോക്കുമായെത്തി കരടിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ഒരാഴ്ചയോളം സ്കൂൾ അടച്ചിടുകയും ചെയ്തു. ക്ലെയ്ഡിനെ കൂടാതെ മൂന്നു വയസ്സുകാരിയായ ഒരു മകൾ കൂടി സമ്മറിനുണ്ട്.

30 വർഷത്തിനിടെ ഇത് ആദ്യമാണ് അമേരിക്കയിൽ ധ്രുവക്കരടികളുടെ ആക്രമണത്തെ തുടർന്നുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൊല്ലപ്പെട്ട കരടിയുടെ ശരീരത്തിൽ നിന്നു സാംപിളുകൾ ശേഖരിച്ച് പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. ആഗോളതാപനത്തെ തുടർന്ന് ഉയർന്ന മേഖലകളിൽ മഞ്ഞുരുക്കം ശക്തമായതോടെയാണ് ധ്രുവക്കരടികൾ കൂടുതലായി ജനവാസ മേഖലകളിലേക്ക് ഇറങ്ങിത്തുടങ്ങിയത്. മനുഷ്യരുടെ ജീവന് അപകടം സൃഷ്ടിക്കുന്ന സാഹചര്യങ്ങളിൽ മാത്രമേ അവയെ കൊലപ്പെടുത്താൻ നിയമാനുമതിയുള്ളൂ.

ADVERTISEMENT

English Summary:Polar bear emerged unseen from snowstorm to kill mom, son