തടാകത്തിൽ തണുത്ത് മരവിച്ച് മരണാസന്ന നിലയിൽ ചീങ്കണ്ണി; അദ്ഭുത രക്ഷ–വിഡിയോ
മുതലകളും ചീങ്കണ്ണികളും പൊതുവ കാണപ്പെടുന്നത് ചൂട് കാലാവസ്ഥയുള്ള മേഖലകളിലാണ്. ഇക്കാരണം കൊണ്ട് തന്നെ തണുപ്പ് കൂടുതലുള്ള മേഖലകളിലേക്ക് എത്തിപ്പെടുന്ന ഈ ജീവികൾക്ക് അതീജിവനം വലിയ വെല്ലുവിളിയുമാണ്. യുഎസിന്റെ തെക്കൻ പ്രദേശങ്ങളിലാണ് ചീങ്കണ്ണികളെ കണ്ടുവരുന്നത്. എന്നാൽ ഏതാനും ദിവസം മുൻപ് നാലടിയോളം വലുപ്പമുള്ള ഒരു ചീങ്കണ്ണിയെ കണ്ടെത്തിയത് ന്യൂയോർക്കിൽ നിന്നാണ്.

മുതലകളും ചീങ്കണ്ണികളും പൊതുവ കാണപ്പെടുന്നത് ചൂട് കാലാവസ്ഥയുള്ള മേഖലകളിലാണ്. ഇക്കാരണം കൊണ്ട് തന്നെ തണുപ്പ് കൂടുതലുള്ള മേഖലകളിലേക്ക് എത്തിപ്പെടുന്ന ഈ ജീവികൾക്ക് അതീജിവനം വലിയ വെല്ലുവിളിയുമാണ്. യുഎസിന്റെ തെക്കൻ പ്രദേശങ്ങളിലാണ് ചീങ്കണ്ണികളെ കണ്ടുവരുന്നത്. എന്നാൽ ഏതാനും ദിവസം മുൻപ് നാലടിയോളം വലുപ്പമുള്ള ഒരു ചീങ്കണ്ണിയെ കണ്ടെത്തിയത് ന്യൂയോർക്കിൽ നിന്നാണ്. .
ന്യൂയോർക്കിലെ പ്രോസ്പെക്ട് പാർക്കിനോട് ചേർന്നുള്ള തടാകത്തിലാണ് ചീങ്കണ്ണിയെ പാർക്ക് അധികൃതർ പിടികൂടിയത്. ബ്രൂക്ക്‌ലിൻ നഗരമേഖലയ്ക്ക് സമീപമുള്ള ഈ പാർക്കിൽ നഗരവാസികൾ അവരുടെ വളർത്ത് മൃഗങ്ങളെ നടത്തുന്നതിനായും നീന്തുന്നതിനായും കൊണ്ടു വരുന്ന സ്ഥലമാണ്. ചീങ്കണ്ണികളാകട്ടെ ഇവിടെ സ്വാഭാവികമായി കാണപ്പെടുന്ന ജീവികളല്ല. ഈ ചീങ്കണ്ണിയേയും ആരെങ്കിലും ഈ പ്രദേശത്ത് വീട്ടിൽ വളർത്തിയിരുന്നതാകാമെന്നും പിന്നീട് ഇവിടേക്ക് തുറന്ന് വിട്ടതാകാമെന്നുമാണ് കരുതുന്നത്.
കോൾഡ് ബൈറ്റിൽ മരവിച്ച് പോയ ചീങ്കണ്ണി
ശൈത്യമേഖലകളിൽ തണുപ്പ് കൂടി ശരീരമാസകലം മരച്ചു പോകുന്നതിനെയാണ് കോൾഡ് ബൈറ്റ് എന്ന് വിളിയ്ക്കുന്നത്. മനുഷ്യരുൾപ്പടെ ശൈത്യത്തെ അതിജീവിക്കാൻ പ്രയാസമുള്ള അല്ലെങ്കിൽ അതിശൈത്യം പരിചയമില്ലാത്ത ഏത് ജീവിക്കും ഈ അവസ്ഥ വരാം. പർവതാഹോകരിലും മറ്റും ഈ അവസ്ഥ മൂലം അവയവങ്ങൾ മുറിച്ച് മാറ്റേണ്ട സ്ഥിതി പോലുമുണ്ടായിട്ടുണ്ട്. ഇത് അധിക സമയത്തേക്ക് നീണ്ടുനിന്നാൽ മരണവും സംഭവിക്കും.
സമാനമായ അവസ്ഥയാണ് പോസ്പക്ട് പാർക്കിൽ കണ്ടെത്തിയ ചീങ്കണ്ണികക്കുമുണ്ടായത്. ഉഷ്ണമേഖലാ ജീവിയാണെങ്കിലും തൊലിക്ക് കട്ടിയുള്ളതിനാലാണ് ചീങ്കണ്ണിക്ക് ഇത്രയെങ്കിലും അതിജീവിക്കാനായത്. നിലവിൽ ഏതാണ്ട് 10 -15 ഡിഗ്രി സെൽഷ്യസ് വരെയാണ് ഈ മേഖലയിലെ പകൽ സമയത്തെ താപനില. അതിശൈത്യമുള്ള സമയത്തായിരുന്നുവെങ്കിൽ ചീങ്കണ്ണിക്ക് ഇതിനകം ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും ഗവേഷകർ പറയുന്നു. അതേസമയം അന്തരീക്ഷ താപനിലയേക്കാൾ വളരെ കുറവായിരുന്നു തടാകത്തിലെ താപനിലയെന്നും, ഇതാണ് ചീങ്കണ്ണിക്ക് ഇത്ര വെല്ലുവിളിയായതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ചീങ്കണ്ണിയുടെ അതിജീവനം
മറ്റ് എതിരാളികളില്ലാത്തതിനാൽ തടാകത്തിലെ മത്സ്യങ്ങൾ യഥേഷ്ടം ചീങ്കണ്ണിക്ക് ലഭിച്ചിരുന്നു. ഇതാണ് ശരീരത്തിലെ താപനില നിലനിർത്താൻ ചീങ്കണ്ണിയെ സഹായിച്ച മറ്റൊരു ഘടകം. കഴിഞ്ഞ ഞായറാഴ്ച കണ്ടെത്തിയ ചീങ്കണ്ണിയെ ഏതാണ്ട് നാല് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് പിടികൂടാനായത്. അതിനിടെ തന്നെ പ്രാദേശിക മാധ്യമങ്ങളിൽ ചീങ്കണ്ണി വേട്ട വലിയ വാർത്തയാകുകയും ചെയ്തിരുന്നു. ഏതായാലും നിലവിൽ ചീങ്കണ്ണിയെ പുനരധിവാസത്തിനായി ബ്രോൺക്സ് മൃഗശാലയിലേക്ക് മാറ്റിയിരിക്കുകയാണ്.
English Summary: A 4-Foot-Long Alligator Was Found in a New York Park Suffering 'Cold Shock'