കുഞ്ഞുങ്ങളെ കാക്കാൻ സിംഹങ്ങളെ തുരത്തി ഹിപ്പപ്പൊട്ടാമസ്; ഭയന്നോടി സിംഹങ്ങൾ–വിഡിയോ
മറ്റു ജീവികളെ കീഴ്പ്പെടുത്താനുള്ള ശക്തിയും കഴിവുമാണ് സിംഹത്തിന് കാട്ടിലെ രാജാവ് എന്ന വിശേഷണം നൽകിയിരിക്കുന്നത്. എന്നാൽ എത്ര ശക്തന്മാരാണെങ്കിലും ചില അവസരങ്ങളിൽ തോറ്റു പിന്മാറേണ്ടി വരും. മനുഷ്യരുടെ കാര്യത്തിലാണെങ്കിലും മൃഗങ്ങളുടെ കാര്യത്തിലാണെങ്കിലും സ്ഥിതി വ്യത്യസ്തമല്ല. പ്രത്യേകിച്ച് മക്കളെ

മറ്റു ജീവികളെ കീഴ്പ്പെടുത്താനുള്ള ശക്തിയും കഴിവുമാണ് സിംഹത്തിന് കാട്ടിലെ രാജാവ് എന്ന വിശേഷണം നൽകിയിരിക്കുന്നത്. എന്നാൽ എത്ര ശക്തന്മാരാണെങ്കിലും ചില അവസരങ്ങളിൽ തോറ്റു പിന്മാറേണ്ടി വരും. മനുഷ്യരുടെ കാര്യത്തിലാണെങ്കിലും മൃഗങ്ങളുടെ കാര്യത്തിലാണെങ്കിലും സ്ഥിതി വ്യത്യസ്തമല്ല. പ്രത്യേകിച്ച് മക്കളെ സംരക്ഷിക്കുന്ന കാര്യത്തിൽ ഏതറ്റം വരെ പോകാനും മാതാപിതാക്കൾ മുന്നിട്ടിറങ്ങും. ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ദക്ഷിണാഫ്രിക്കയിലെ കപാമ പ്രൈവറ്റ് ഗെയിം റിസർവിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ഹിപ്പോകൾ വസിക്കുന്ന തടാകത്തിലേക്ക് വെള്ളം കുടിക്കാൻ എത്തിയ ഒരു കൂട്ടം സിംഹങ്ങളെ ഭയപ്പെടുത്തി ഓടിക്കുന്ന ഹിപ്പൊപ്പൊട്ടാമസാണ് വിഡിയോയിലുള്ളത്. ഹിപ്പൊയിക്കൊപ്പം രണ്ടു കുഞ്ഞുങ്ങളുമുണ്ട്. മൂന്നു സിംഹങ്ങളാണ് തടാകക്കരയിലേക്കെത്തിയത്. അവയിൽ ഒന്ന് തടാകത്തിൽ നിന്ന് വെള്ളം കുടിക്കുന്നത് അല്പസമയം ഹിപ്പൊപ്പൊട്ടാമസ് നോക്കി നിന്നു. കുഞ്ഞുങ്ങൾക്കൊപ്പമായതിനാൽ അവയ്ക്ക് ആപത്ത് ഉണ്ടാവുമോ എന്ന ഭയത്തിലായിരുന്നു ഹിപ്പൊ.
സിംഹങ്ങൾ അക്രമാസക്തരായിരുന്നില്ലെങ്കിലും കുഞ്ഞുങ്ങളുടെ സുരക്ഷയെക്കരുതി അവയെ തുരത്തുന്നതാണ് നല്ലതെന്ന് ഹിപ്പൊയിക്ക് തോന്നി. പിന്നെ ഒരു നിമിഷം പോലും വൈകാതെ അത് വെള്ളം കുടിച്ചു കൊണ്ടിരുന്ന സിംഹത്തിന് നേരെ പാഞ്ഞു ചെന്നു. അതീവ ശക്തനാണെങ്കിലും ഹിപ്പോയുടെ ആ വരവ് അത്ര പന്തിയായി തോന്നാഞ്ഞതിനാൽ സിംഹം ഭയന്ന് പിന്നോട്ട് മാറി. തൊട്ടു പിന്നാലെ അല്പം അകലെയായി മാറിയിരുന്ന രണ്ട് പെൺസിംഹങ്ങൾക്ക് നേരെ ഹിപ്പോ ഓടിച്ചെന്നു. ഇതോടെ ഭയന്നുപോയ പെൺസിംഹങ്ങളും കരയിൽ നിന്ന് ഓടി മാറുന്നത് വിഡിയോയിൽ കാണാം.
സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ആയിരക്കണക്കിന് ആളുകളാണ് ഈ വിഡിയോ കണ്ടത്. കാട്ടിലെ ശക്തൻ എന്നറിയപ്പെട്ടിട്ടും ഹിപ്പൊയുടെ മുന്നിൽ സിംഹം പതറുന്നത് കണ്ടതിന്റെ കൗതുകത്തിലാണ് പലരും പ്രതികരണങ്ങൾ കുറിക്കുന്നത്. അമ്മയും കുഞ്ഞുങ്ങളും തമ്മിലുള്ള ബന്ധം മറ്റെന്തിനേക്കാളും ശക്തമാണെന്ന് തെളിയിക്കുന്ന വിഡിയോ എന്ന തരത്തിലും കുറിപ്പുകൾ ഉണ്ട്. അതേസമയം ആക്രമിച്ചു കീഴ്പ്പെടുത്താനായി അമ്മയും കുഞ്ഞുങ്ങളും കരയിലേക്ക് കയറുന്നത് കാത്തിരിക്കുകയായിരുന്നു സിംഹങ്ങൾ എന്നും എന്നാൽ ആ പദ്ധതിയെല്ലാം സെക്കന്റുകൾ കൊണ്ട് ഹിപ്പൊ പാഴാക്കിയെന്നും കുറിപ്പുകളുണ്ട്.
English Summary: Angry Hippo Charges At Lion Drinking Water In Viral Video, Internet Is Stunned