‘പാമ്പ് കടിച്ച കാൽ കരിനീല നിറത്തിൽ, കാഴ്ച മറഞ്ഞു, കുഴഞ്ഞു വീണു; അസ്ഥി വരെ തെളിഞ്ഞു’
മൂർഖന്റെ കടിയേറ്റ് മരണത്തിന്റെ നൂൽപാലത്തിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോഴും സ്നേക്ക് ക്യാച്ചർ അഭീഷിനു വിഷപ്പാമ്പുകളോടു സ്നേഹം മാത്രമേയുള്ളൂ. അറിയാതെ ചവിട്ടിയതുകൊണ്ടു മാത്രമാണ് പാമ്പ് കടിച്ചതെന്നും അതിനാൽ രാത്രിയാത്ര ചെയ്യുന്നവർ പാമ്പുകളെ പ്രത്യേക ശ്രദ്ധിക്കണമെന്നുമാണു അഭീഷിനു നൽകാനുള്ള ഉപദേശം. വനം വകുപ്പിന്റെ പ്രമുഖ സ്നേക്ക് ക്യാച്ചർ ആയ അഭീഷിന് ജനുവരി 3നാണ് മൂർഖന്റെ കടിയേറ്റത്. നാലു ദിവസം വെന്റിലേറ്ററിലും മൂന്നു ദിവസം വാർഡിലും കിടന്നതിനു ശേഷമാണ് അഭീഷിനു ആരോഗ്യം തിരിച്ചുകിട്ടിയത്. 11 രാജവെമ്പാല അടക്കം 1440 പാമ്പുകളെ പിടിച്ചിട്ടുണ്ട് ഈ മുപ്പത്തിമൂന്നുകാരന്‍. വനം വകുപ്പ് തയാറാക്കിയ ‘സർപ്പ’ മൊബൈൽ ആപ്പിന്റെ ജില്ലാ കോഓർഡിനേറ്ററായ അഭീഷ് തൃശൂർ കൊടകര സ്വദേശിയാണ്. ഇരുനൂറ്റൻപതിലേറെ പേർക്ക് പാമ്പിനെ പിടിക്കാൻ പരിശീലനം നൽകിയിട്ടുണ്ട്. ജോലിസ്ഥലമായ നട്ടാശേരിയിലെ വനം വകുപ്പ് ക്വാർട്ടേഴ്സിൽനിന്ന് കുളിക്കാനായി സമീപമുള്ള മീനച്ചിലാറ്റിലേക്ക് ഇറങ്ങിയപ്പോൾ ആറിന്റെ പടവുകളിലെ വെള്ളത്തിൽ വച്ചാണ് വലതുകാലിലെ ചെറുവിരലിൽ മൂർഖന്റെ കടിയേറ്റത്. വെള്ളത്തിൽ വച്ചു കടിക്കുന്ന പാമ്പിന് വിഷമുണ്ടാകില്ലേ? പലർക്കും ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ തെറ്റിദ്ധാരണയുണ്ട്. പക്ഷേ സ്വന്തം ജീവിതത്തിലെ അസാധാരണ അനുഭവവുമായി ബന്ധപ്പെടുത്തി അഭീഷിന് ചിലതു പറയാനുണ്ട്. തലനാരിഴയ്ക്കു ജീവൻ രക്ഷപ്പെട്ട ആ അനുഭവം പങ്കുവയ്ക്കുകയാണ് അഭീഷ്. ഒപ്പം വിഷപ്പാമ്പുകളുമായി ബന്ധപ്പെട്ട ചില മുന്നറിയിപ്പുകളും നൽകുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്, പാമ്പുകടിയേറ്റ ആ രാത്രിയിലേക്ക്...

∙ കടിയേറ്റത് അപ്രതീക്ഷിതമായി
രാത്രി ഒൻപതിനു നട്ടാശേരിയിലെ ഫോറസ്റ്റ് കോംപ്ലക്സ് കെട്ടിടത്തിനു സമീപത്തെ ആറ്റുകടവിലാണു മൂർഖന്റെ കടിയേറ്റത്. കുറിച്ചിയിലെ ഒരു വീട്ടിൽ കുടുങ്ങിയ പെലിക്കൺ പക്ഷിക്കുഞ്ഞിനെ രക്ഷപ്പെടുത്തിയ ശേഷം ഫോറസ്റ്റ് ക്വാർട്ടേഴ്സിൽ എത്തിയതായിരുന്നു. ആറ്റുകടവിലേക്ക് ഇറങ്ങുമ്പോൾ പടവിൽ കിടന്ന മൂർഖനെ അറിയാതെ ചവിട്ടി. കാലിന്റെ ചെറുവിരലിലാണു കടിച്ചത്. പാമ്പാണ് കടിച്ചതെന്നു കണ്ടെങ്കിലും മൂർഖൻ ആണെന്നു തോന്നിയില്ല. വെള്ളത്തിൽവച്ച് ആയതിനാൽ വിഷപ്പാമ്പ് ആണെന്നും കരുതിയില്ല. കുളിക്കാതെ തിരിച്ച് വനംവകുപ്പ് ഓഫിസിൽ എത്തി. അൽപസമയം സഹപ്രവർത്തകർക്ക് ഒപ്പം ഇരുന്നു.
സാധാരണ വിഷമുള്ള പാമ്പ് ആണ് കടിച്ചതെങ്കിൽ കാലിൽ അസഹ്യമായ വേദന ഉണ്ടാകേണ്ടതാണ്. വേദന ഇല്ലാത്തതിനാൽ വിഷമുള്ള പാമ്പാണെന്ന് തോന്നിയില്ല. എന്നാൽ അൽപസമയം കാഴ്ച മങ്ങുന്നതായി തോന്നി. സഹപ്രവർത്തകനെ രണ്ടായി കാണാൻ തുടങ്ങിയതോടെ കടിച്ചത് വിഷമുള്ള പാമ്പാണെന്നും വിഷം ശരീരത്തിൽ പ്രവർത്തിച്ച് തുടങ്ങിയതായും മനസ്സിലായി. ഉടൻ ആശുപത്രിയിൽ എത്തണമെന്നും ഗൗരവമാണെന്നും പറഞ്ഞപ്പോൾ സഹപ്രവർത്തകർ വാഹനവുമായി നിമിഷങ്ങൾക്കുള്ളിൽ തയാറായി. മെഡിക്കൽ കോളജിലേക്ക് അതിവേഗമാണ് പോയത്. എന്നാൽ സംക്രാന്തി കഴിഞ്ഞപ്പോൾ ശ്വാസതടസ്സം നേരിട്ടു. കൈകാലുകൾ കുഴയുന്നതായും സംസാരിക്കാൻ തടസ്സവും അനുഭവപ്പെട്ടു. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിയപ്പോഴേക്കു സഹപ്രവർത്തകരുടെ കൈകളിലേക്ക് കുഴഞ്ഞുവീണു. ഈ സമയം കാഴ്ച ഏകദേശം മറഞ്ഞുതുടങ്ങിയിരുന്നു.
പലതവണ ഛർദിച്ചു. ഇതു കണ്ട്, കടിച്ചത് മൂർഖൻ തന്നെയാണെന്ന് ഡോക്ടർമാർ പറയുന്നതും കേട്ടു. അവരുടെ ചോദ്യങ്ങൾ കേൾക്കുന്നുണ്ടെങ്കിലും മറുപടി പറയാൻ കഴിയുന്നില്ല. പിന്നീട് പതുക്കെ ബോധം പൂർണമായും മറഞ്ഞു. ബോധം വരുമ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ്. 50 കുപ്പി ആന്റിവെനം ആണ് പ്രതിവിഷമായി കുത്തിവച്ചത്. പാമ്പ് കടിച്ച കാൽ കരിനീല നിറത്തിലാണ്. കാലിന്റെ ചെറുവിരലിന്റെയും പത്തിയുടെയും ഭാഗത്തെ മാംസം നിർജീവമായി. ഘട്ടം ഘട്ടമായി ഡോക്ടർമാർ ഈ ഭാഗത്തെ നിർജീവമായ മാംസം എടുത്തു കളഞ്ഞു. ഇപ്പോൾ അസ്ഥി തെളിഞ്ഞ നിലയിലാണ്. 7 ദിവസത്തിനു ശേഷം ആശുപത്രി വിട്ടെങ്കിലും എല്ലാ ദിവസവും കാൽ ഡ്രസ് ചെയ്യണം. ഒരുമാസം പിന്നിട്ടിട്ടും ഇപ്പോഴും പാമ്പു കടിയേറ്റ കാൽ നിലത്ത് കുത്തി നടക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. എങ്കിലും പരുക്ക് ഭേദമാകുന്നതോടെ വീണ്ടും പാമ്പുകളെ രക്ഷിക്കുന്നതിനു സജീവമാകുമെന്നാണു അഭീഷ് പറയുന്നത്.
∙ പാമ്പുകളെ ഭയക്കാത്ത ബാല്യം
തൃശൂർ കൊടകര കോടാലി കാരണത്ത് വീട്ടിൽ അശോകന്റെയും വാസന്തിയുടെയും മകനാണ് കെ.എ. അഭീഷ്. ചിമ്മിനി റിസർവ് വനത്തിനു സമീപമാണ് വീട്. അതിനാൽ ചെറുപ്പം മുതൽത്തന്നെ പാമ്പുകളെ കണ്ടിട്ടുണ്ട്. പാമ്പ് ഉൾപ്പെടെ വന്യമൃഗങ്ങളോടു പ്രത്യേക താൽപര്യം ഉണ്ടായിരുന്നു. പഠനശേഷം തേക്കടിയിലെ ഒരു ഫാമിൽ ജോലി ചെയ്തു. ഈ ഫാമിന്റെ പരിസരങ്ങളിലെല്ലാം പാമ്പുകൾ ഉണ്ടായിരുന്നു. ഇവിടെനിന്നാണ് ആദ്യമായി പാമ്പുകളെ പിടിച്ചു തുടങ്ങിയത്. അതോടെ പാമ്പുകളോടുള്ള ഭയം പൂർണമായും മാറി. അതിനു ശേഷം വനംവകുപ്പിൽ വാച്ചർ ആയി ജോലിയിൽ പ്രവേശിച്ചതോടെ പാമ്പുകളെ പിടികൂടുന്നതിനു പോയിത്തുടങ്ങി. വനം വകുപ്പിൽനിന്നാണ് പാമ്പുകളെ ശാസ്ത്രീയമായി പിടിക്കുന്നതിനു പരിശീലനം ലഭിച്ചത്.
2018 ൽ കോട്ടയം ജില്ലയിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് പാമ്പുകളുടെ ശല്യം വർധിച്ചതോടെയാണ് അഭീഷിന് ഇടുക്കിയിൽനിന്ന് കോട്ടയത്തേക്ക് സ്ഥലംമാറ്റം ലഭിച്ചത്. വെള്ളപ്പൊക്കത്തിനും വെളളം ഇറങ്ങിയ ശേഷവും നൂറുകണക്കിനു പാമ്പുകളെയാണു കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ശാസ്ത്രീയമായി പിടികൂടിയത്. ഉത്ര വധത്തിനു ശേഷമാണ്, പാമ്പുകളെ പിടികൂടുന്നതിനു ശാസ്ത്രീയ പരിശീലനം ലഭ്യമാക്കാനും പിടികൂടുന്ന പാമ്പുകളെ സംബന്ധിച്ചുള്ള കണക്കുകൾ സൂക്ഷിക്കാനും പൊതുജനങ്ങൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനും ‘സർപ്പ’ ആപ്ലിക്കേഷൻ ആരംഭിച്ചത്. സർപ്പ ആപ്പിന്റെ ജില്ലാ കോഓർഡിനേറ്റർ ആണ് അഭീഷ്. നിലവിൽ പാമ്പുപിടുത്തത്തിൽ ശാസ്ത്രീയ പരിശീലനവും വൈദഗ്ധ്യവും നേടിയ 33 സ്നേക്ക് ക്യാച്ചർമാരാണു ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും പാമ്പുകളെ രക്ഷിക്കുന്നതിനായി ഓടിയെത്തുന്നത്.
∙ മുൻപ് കടിയേറ്റത് 4 തവണ
പാമ്പിനെ പിടികൂടുന്നതിനിടെ മുൻപ് 4 തവണ അഭീഷിനു കടിയേറ്റിട്ടുണ്ട്. കടിച്ചതെല്ലാം മൂർഖൻ പാമ്പുകൾ ആണ്. ഈ സമയത്ത് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിക്കുകയും ആന്റിവെനം എടുക്കുകയും ചെയ്തിരുന്നു. എന്നാൽ പാമ്പിന്റെ കടിയേറ്റ് ഇത്രയും ഗുരുതരമായത് ആദ്യമായിട്ടാണെന്നും അഭീഷ് പറയുന്നു. അഭീഷിന്റെ ജീവൻ രക്ഷിക്കാൻ ആകെ 50 കുപ്പി ആന്റി സ്നേക്ക് വെനം വേണ്ടിവന്നു. മുൻപ് വാവ സുരേഷിനു പാമ്പിന്റെ കടിയേറ്റപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ അദ്ദേഹത്തിന് 65 കുപ്പി ആന്റി സ്നേക് വെനമാണ് നൽകേണ്ടി വന്നത്. ശരീരത്തിൽ പ്രവേശിച്ച വിഷത്തിന്റെ അളവും കടിയേറ്റ ആളിന്റെ ആരോഗ്യവും കണക്കാക്കിയാണ് ആന്റി സ്നേക്ക് വെനം നൽകുന്നത്.
∙ അഭീഷ് പറയുന്നു: ജാഗ്രത വേണം
1) രാത്രികാലങ്ങളിൽ വീടിനു പുറത്തിറങ്ങുമ്പോൾ കൂടുതൽ ജാഗ്രത വേണം. രാത്രി കാൽനടയാത്ര ചെയ്യുന്നവർ കൈയിൽ ടോർച്ച് കരുതണം..
2) വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കണം. മാലിന്യം കൂട്ടിയിട്ടാൽ ഇവ തിന്നുന്നതിനു എലികൾ വരും. എലികളെ പിടിക്കാൻ പിന്നാലെ പാമ്പും വരാം.
3) വീടിന്റെ അടിത്തറയോടു ചേർന്ന് നല്ല തണുപ്പാണ്. ചൂടുകാലത്ത് തണുത്ത കാലാവസ്ഥ തേടി വിഷപ്പാമ്പുകൾ വീടിന്റെ തടയോടു ചേർന്നു കിടക്കാം.
4) വെള്ളത്തിൽ വച്ച് പാമ്പു കടിച്ചാൽ വിഷം ഇല്ലെന്നുള്ളത് തെറ്റിദ്ധാരണ ആണ്. വെളളത്തിൽ ഇറങ്ങുന്നവരും ശ്രദ്ധിക്കണം.
5) പാമ്പുകളെ കണ്ടാൽ കൊല്ലരുത്. ശാസ്ത്രീയമായി പിടിക്കുന്നതിനു വൈദഗ്ധ്യം ലഭിച്ചവരെ ബന്ധപ്പെടണം. സർപ്പ ആപ് ഇതിനായി ഉപയോഗപ്പെടുത്താം.
English Summary: Snake Catcher Abeesh Recalls the Recapturing of Life From the Face of Death