സമൂഹമാധ്യമങ്ങൾ കൂടുതൽ പ്രചാരം നേടിയതോടെ ഏത് വിധേനയും ജനശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നവരാണ് ഏറെയും. ഇതിനായി പല ജീവജാലങ്ങളെയും ഉപദ്രവിക്കാൻ പോലും മനുഷ്യൻ മടിക്കാറില്ല. ചിലരാവട്ടെ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ പോലും വിഡിയോ പകർത്താനായി പിടികൂടി അധീനതയിലാക്കാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോഴിതാ രണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങൾ കൂടുതൽ പ്രചാരം നേടിയതോടെ ഏത് വിധേനയും ജനശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നവരാണ് ഏറെയും. ഇതിനായി പല ജീവജാലങ്ങളെയും ഉപദ്രവിക്കാൻ പോലും മനുഷ്യൻ മടിക്കാറില്ല. ചിലരാവട്ടെ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ പോലും വിഡിയോ പകർത്താനായി പിടികൂടി അധീനതയിലാക്കാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോഴിതാ രണ്ട് ബർമീസ് പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പുകളെ ഉപയോഗിച്ച് അഭ്യാസം കാണിക്കാൻ ശ്രമിക്കുന്ന ഒരു യുവാവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ADVERTISEMENT

രാത്രി സമയത്ത് ഒരു റോഡിൽ നിന്ന് പകർത്തിയിരിക്കുന്ന ദൃശ്യങ്ങളാണിത്. പെരുമ്പാമ്പുകളിൽ ഒന്നിനെ കഴുത്തിൽ ഇട്ടുകൊണ്ടാണ് യുവാവിന്റെ നിൽപ്. മറ്റൊന്ന് തറയിലൂടെ ഇഴഞ്ഞുനീക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. കഴുത്തിലുള്ള പാമ്പ് ശാന്തനായി കിടക്കുകയാണെങ്കിലും തറയിലുള്ള പാമ്പ് പരിഭ്രാന്തിയോടെയാണ് പെരുമാറുന്നത്. ബർമീസ് പാമ്പുകളെയാണ് കൈകാര്യം ചെയ്യുന്നതെന്ന് യുവാവ് പറയുന്നുമുണ്ട്. തറയിൽ കിടക്കുന്ന പാമ്പ് രോഷാകുലനാണെന്നാണ് യുവാവിന്റെ വിശദീകരണം.

ADVERTISEMENT

ഇഴഞ്ഞു നീങ്ങാൻ ശ്രമിക്കുന്ന പാമ്പിനെ വാലിൽ തൂക്കിയെടുത്ത് ഉയർത്തുകയാണ് യുവാവ്. എന്നാൽ പാമ്പാകട്ടെ യുവാവിനെ കടിക്കാൻ തക്കം പാർക്കുകയാണ്. അത് വകവയ്ക്കാതെ യുവാവ് പാമ്പിനെ വീണ്ടും ഉയർത്തിയെങ്കിലും ഒടുവിൽ അത് അയാളുടെ കയ്യിൽ കടിക്കുക തന്നെ ചെയ്തു. സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വിഡിയോ പ്രചാരം നേടി. ആയിരക്കണക്കിനാളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്.

ADVERTISEMENT

യുവാവിന്റെ കഴുത്തിൽ കിടക്കുന്നത് ചത്ത പാമ്പാണെന്നാണ് ചിലരുടെ നിരീക്ഷണം. അതിനാലാണ് അത് ആക്രമിക്കാൻ മുതിരാതെ ശാന്തനായി തുടരുന്നതെന്നും കമന്റുകളുണ്ട്. പെരുമ്പാമ്പുകളുടെ ഭംഗി കണ്ട് അവയെ വളർത്താനായി പലരും ശ്രമിക്കാറുണ്ടന്നും എന്നാൽ ഒടുവിൽ കൈകാര്യം ചെയ്യാനാവാതെ വരുമ്പോൾ തുറന്നു വിടുന്നത് പതിവാണെന്നുമാണ് മറ്റൊരാളുടെ പ്രതികരണം. ഇത്തരത്തിൽ തുറന്നു വിടുന്ന പെരുമ്പാമ്പുകൾ മറ്റു പല ജീവികളെയും ഭക്ഷണമാക്കുന്നതിനാൽ ഒടുവിൽ അവയെ നീക്കം ചെയ്യേണ്ടത് അനിവാര്യമായി വരും. എന്നാൽ ഇതിന്റെയെല്ലാം മൂല കാരണം മനുഷ്യന്റെ ചെയ്തികളാണെന്നതാണ് വാസ്തവമെന്നും അഭിപ്രായങ്ങളുണ്ട്.

വന്യജീവികളെ മുന്നിൽ കണ്ടാൽ അവയെ ആക്രമിക്കാൻ ശ്രമിക്കാതെ വെറുതെ വിടണമെന്ന നിർദ്ദേശമാണ് കമന്റ് ബോക്സിൽ നിറയുന്നത്. വിഡിയോയുടെ അവസാനം പെരുമ്പാമ്പ് യുവാവിനെ കടിച്ചതായി നിരീക്ഷിക്കുന്ന ചിലർ അത് അയാൾ അർഹിക്കുന്നതാണെന്നും പറഞ്ഞുവയ്ക്കുന്നു.

English Summary: Youth puts Burmese python around neck, another on ground: Watch viral video