വർഷങ്ങളായി തന്റെ വർഗത്തിൽപ്പെട്ട ഒരു ജീവിയെ പോലും കാണാതെ ഏകാന്തത അനുഭവിച്ചു കഴിഞ്ഞ കിസ്‌ക എന്ന ഓർക്ക തിമിംഗലം ഓർമയായി. കാനഡയിൽ കൂട്ടിൽ അടയ്ക്കപ്പെട്ട നിലയിൽ കഴിയുന്ന അവസാനത്തെ ഓർക്ക തിമിംഗലമായിരുന്നു കിസ്ക. മറൈൻലാൻഡിലെ ഒന്റാറിയോ തീം പാർക്കിലാണ് ഇത്രയും കാലം കിസ്ക കഴിഞ്ഞിരുന്നത്. ഐസ്‌ലൻഡിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷങ്ങളായി തന്റെ വർഗത്തിൽപ്പെട്ട ഒരു ജീവിയെ പോലും കാണാതെ ഏകാന്തത അനുഭവിച്ചു കഴിഞ്ഞ കിസ്‌ക എന്ന ഓർക്ക തിമിംഗലം ഓർമയായി. കാനഡയിൽ കൂട്ടിൽ അടയ്ക്കപ്പെട്ട നിലയിൽ കഴിയുന്ന അവസാനത്തെ ഓർക്ക തിമിംഗലമായിരുന്നു കിസ്ക. മറൈൻലാൻഡിലെ ഒന്റാറിയോ തീം പാർക്കിലാണ് ഇത്രയും കാലം കിസ്ക കഴിഞ്ഞിരുന്നത്. ഐസ്‌ലൻഡിലെ സമുദ്രത്തിൽ നിന്നും 1979 ൽ പിടികൂടിയ തിമിംഗലമാണിത്.

ADVERTISEMENT

കിസ്കയ്ക്ക് 47 വയസ്സ് പ്രായം ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. കിസ്കയെ പിടികൂടുന്ന സമയത്ത് അതിനൊപ്പം കെയ്കോ എന്നു പേരുള്ള മറ്റൊരു തിമിംഗലം കൂടി ഉണ്ടായിരുന്നു. ഫ്രീ വില്ലി എന്ന ചലച്ചിത്രത്തിൽ വേഷമിട്ട കെയ്ക്കോ 20 വർഷങ്ങൾക്കു മുൻപ് ജീവൻ വെടിഞ്ഞിരുന്നു. കിസ്‌ക ചത്തതായി കണ്ടെത്തിയതിനെ തുടർന്ന് അതിന്റ ശരീരം പരിശോധനകൾക്ക് വിധേയമാക്കി. ബാക്ടീരിയ മൂലം ഉണ്ടായ അണുബാധയാണ് തിമിംഗലത്തിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് വെയിൽ സാങ്‌ച്വറി പ്രോജക്ട് അറിയിച്ചു.

ADVERTISEMENT

പിടികൂടി വളർത്തുന്ന തിമിംഗലങ്ങൾക്ക് ഇത്തരത്തിൽ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് മുൻപ് തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. വെയിൽസ് പ്രോജക്ട് തന്നെയാണ് കിസ്കയ്ക്ക് ലോകത്തിൽ ഏറ്റവും അധികം ഏകാന്തത അനുഭവിക്കുന്ന തിമിംഗലം എന്ന വിശേഷണം നൽകിയത്. വർഷങ്ങൾക്കു മുൻപ് കിസ്ക അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. എന്നാൽ ചെറുപ്രായത്തിൽ തന്നെ അവയെല്ലാം ചത്തുപോവുകയും ചെയ്തു. 2011 മുതൽ കൂട്ടില്ലാതെ തനിച്ചു കഴിയുകയായിരുന്നു കിസ്ക.

ADVERTISEMENT

ആനകളെപ്പോലെ തന്നെ കൂട്ടമായി കഴിയുന്നവയാണ് ഓർക്ക തിമിംഗലങ്ങൾ. മുൻപ് കിസ്ക്കയുടെ അവസ്ഥയെക്കുറിച്ച് വാർത്തകൾ പുറത്തുവന്നതോടെ അതിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതോടെ ഇവയെ തടങ്കലിൽ പാർപ്പിക്കുന്ന രീതിക്കെതിരെ പല ഭാഗത്തുനിന്നും വിമർശനങ്ങൾ ഉയർന്നു. സമാനമായ രീതിയിൽ കൂട്ടിലടയ്ക്കപ്പെട്ട ടിലികം എന്ന മറ്റൊരു തിമിംഗലത്തിന്റെ ദുരവസ്ഥ ചിത്രീകരിക്കുന്ന ബ്ലാക്ക്ഫിഷ് എന്ന ഡോക്യുമെന്ററി കൂടി പുറത്തുവന്നതോടെ 2013 ൽ ഈ വിമർശനങ്ങൾ കൂടുതൽ ശക്തമാവുകയും ചെയ്തു.

സമുദ്രത്തിൽ സ്വതന്ത്ര വിഹാരം ചെയ്യേണ്ട തിമിംഗലങ്ങളെ ഇത്തരത്തിൽ പാർപ്പിക്കുന്നതു മൂലം അവയ്ക്ക് കടുത്ത മാനസികാഘാതം ഉണ്ടാകാനും പെരുമാറ്റ വൈകല്യങ്ങൾക്കും സാധ്യതയുണ്ടെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങളുടെ ഫലമായി തിമിംഗലങ്ങളെയും ഡോൾഫിനുകളെയും പോർപ്പസ്സുകളെയും തടങ്കലിൽ പാർപ്പിക്കുന്നതും ബ്രീഡ് ചെയ്യിക്കുന്നതും നിരോധിച്ചുകൊണ്ട് 2019 ൽ കാനഡയിൽ നിയമം പാസാക്കിയിരുന്നു. എന്നാൽ ആ സമയത്ത് തടവിൽ പാർപ്പിച്ചിരിക്കുന്ന തിമിംഗലങ്ങളെ തുറന്നു വിടാൻ വ്യവസ്ഥ ഉണ്ടായിരുന്നില്ല. അത് മൂലമാണ് കിസ്ക പിന്നീടിങ്ങോട്ടുള്ള വർഷങ്ങളിലും മറൈൻലാൻഡ് പാർക്കിൽ തന്നെ തുടർന്നത്.

English Summary: Kiska, The “Loneliest Whale In The World”, Has Died