മനുഷ്യന്റെ കണ്ണിൽ അത്ര എളുപ്പത്തിൽ പെടാത്ത ഹിമപ്പുലികളുടെ ചിത്രങ്ങൾക്ക് ആരാധകരേറെയാണ്. മഞ്ഞുമൂടിയ മലനിരകളിൽ വെള്ള നിറത്തിലുള്ള ഇടതൂർന്ന രോമങ്ങളോടെ ഹിമപ്പുലികൾ വിഹരിക്കുന്ന കാഴ്ച ഏറെ മനോഹരവുമാണ്. എന്നാൽ ഇപ്പോൾ ഹിമപ്പുലികളുടെ വേട്ടയാടൽ എങ്ങനെയാണെന്ന് കൃത്യമായി കാണിച്ചു തരുന്ന ഒരു ദൃശ്യമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യന്റെ കണ്ണിൽ അത്ര എളുപ്പത്തിൽ പെടാത്ത ഹിമപ്പുലികളുടെ ചിത്രങ്ങൾക്ക് ആരാധകരേറെയാണ്. മഞ്ഞുമൂടിയ മലനിരകളിൽ വെള്ള നിറത്തിലുള്ള ഇടതൂർന്ന രോമങ്ങളോടെ ഹിമപ്പുലികൾ വിഹരിക്കുന്ന കാഴ്ച ഏറെ മനോഹരവുമാണ്. എന്നാൽ ഇപ്പോൾ ഹിമപ്പുലികളുടെ വേട്ടയാടൽ എങ്ങനെയാണെന്ന് കൃത്യമായി കാണിച്ചു തരുന്ന ഒരു ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ചെങ്കുത്തായ മലഞ്ചെരുവിലൂടെ ശരവേഗത്തിൽ പാഞ്ഞ് ഇരപിടിക്കുന്ന ഹിമപ്പുലിയുടെ ദൃശ്യങ്ങൾ ലഡാക്ക് മേഖലയിൽ നിന്നുള്ളതാണ്.

ADVERTISEMENT

ഹിമപ്പുലികൾ വിഹരിക്കുന്ന സ്ഥലത്ത് നിന്നും ഏറെ അകലെയുള്ള മറ്റൊരു മലനിരയിൽ നിന്നാണ് ദൃശ്യം പകർത്തിയിരിക്കുന്നത്. മലമുകളിൽ നിന്നും വേഗത്തിൽ പാഞ്ഞു വരുന്ന പുലിയെക്കണ്ട് കൂട്ടമായി നിന്നിരുന്ന മൃഗങ്ങൾ നാല് പാടും ചിതറിയോടുന്നത് കാണാം. എന്നാൽ അവയിലൊന്ന് നേരെ മലഞ്ചെരുവിലേക്കാണ് ഓടി നീങ്ങിയത്. അതിനെത്തന്നെ ലക്ഷ്യമാക്കി ഹിമപ്പുലിയും പിന്നാലെ പാഞ്ഞു. ജീവൻ രക്ഷിക്കാനുള്ള വ്യഗ്രതയിൽ ഇര പരമാവധി വേഗത്തിൽ ഓടുന്നത് വിഡിയോയിൽ കാണാം.

ADVERTISEMENT

എന്നാൽ ഓട്ടത്തിനിടെ നിലതെറ്റി അത് താഴേക്ക് പതിച്ചു. ഒറ്റക്കുതിപ്പിന് പുലിയും താഴ്‌വരയിലേക്ക് എടുത്തുചാടി. വീണു കിടന്ന ഇരയ്ക്ക് രക്ഷപ്പെടാൻ അവസരം നൽകാതെ ഹിമപ്പുലി അതിനു മേലേക്ക് ചാടി വീണു. നിമിഷനേരം കൊണ്ട് ഇരയെ പിടിച്ച ഹിമപ്പുലി അതിനെ കടിച്ചെടുത്ത് മടങ്ങുകയും ചെയ്തു. ദി വൈൽഡ് ഇന്ത്യയുടെ ട്വിറ്റർ പേജിലാണ് ആദ്യമായി ദൃശ്യങ്ങൾ പങ്കുവച്ചത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ പർവീൺ കസ്വാൻ ഷെയർ ചെയ്തതോടെ ദൃശ്യങ്ങൾ ഏറെ ജനശ്രദ്ധ നേടി. അതി വിദഗ്ധനായ വേട്ടക്കാരൻ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

ലക്ഷക്കണക്കിനാളുകൾ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് വിഡിയോ കണ്ടുകഴിഞ്ഞു. വേഗത്തിൽ മുൻനിരയിലുള്ള ചീറ്റപ്പുലികൾ ഇരപിടിക്കുന്നതിനേക്കാൾ ഹിമപ്പുലികളുടെ വേട്ടയാടലാണ് കാഴ്ചയ്ക്ക് കൗതുകകരം എന്നാണ് ഒരാളുടെ കമന്റ്. ഒരേസമയം ഇരയുടെ അവസ്ഥയോർത്ത് ഭയവും ഹിമപ്പുലിയുടെ വേഗമോർത്ത് അദ്ഭുതവും തോന്നുന്ന വിഡിയോയാണ് ഇതെന്നും കമന്റുകളുണ്ട്. മലഞ്ചെരുവിലെ പരുക്കനായ പ്രദേശത്തുകൂടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതാണ് ഇരയ്ക്ക് വിനയായതെന്നും എന്നാൽ തന്ത്രശാലിയായ ഹിമപ്പുലി തന്റെ പാത കൃത്യമായി തിരഞ്ഞെടുത്തെന്നുമാണ് മറ്റൊരാളുടെ നിരീക്ഷണം. അതേസമയം ഇരയെ അതിവിദഗ്ധമായി പിടികൂടിയ ഹിമപ്പുലിയെ പോലെതന്നെ ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാനും അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ടെന്നാണ് ഭൂരിഭാഗം ആളുകളുടെയും പ്രതികരണം.

English Summary: Majestic Snow Leopard hunts down prey along a cliff in Ladakh, video goes viral