ജനനത്തോടെ ജീവനറ്റെന്നു കരുതിയ നീർനായ കുഞ്ഞിന് പുതുജീവൻ; സന്തോഷമടക്കാനാവാതെ അമ്മ
ജന്മം നൽകുന്ന കുഞ്ഞുങ്ങളോട് മനുഷ്യരെപ്പോലെയോ ഒരുപക്ഷേ മനുഷ്യരേക്കാൾ അധികമോ സ്നേഹമുള്ളവയാണ് മിക്ക ജീവികളും. എന്നാൽ കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നതിന്റെ വേദന മനുഷ്യനെപ്പോലെ മറ്റു ജീവജാലങ്ങൾക്ക് പ്രകടിപ്പിക്കാനായെന്നു വരില്ല. തനിക്ക് നഷ്ടപ്പെട്ടെന്നു കരുതിയ കുഞ്ഞിനെ തിരികെ ലഭിച്ച നിമിഷത്തിൽ ഒരു അമ്മ നീർനായ

ജന്മം നൽകുന്ന കുഞ്ഞുങ്ങളോട് മനുഷ്യരെപ്പോലെയോ ഒരുപക്ഷേ മനുഷ്യരേക്കാൾ അധികമോ സ്നേഹമുള്ളവയാണ് മിക്ക ജീവികളും. എന്നാൽ കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നതിന്റെ വേദന മനുഷ്യനെപ്പോലെ മറ്റു ജീവജാലങ്ങൾക്ക് പ്രകടിപ്പിക്കാനായെന്നു വരില്ല. തനിക്ക് നഷ്ടപ്പെട്ടെന്നു കരുതിയ കുഞ്ഞിനെ തിരികെ ലഭിച്ച നിമിഷത്തിൽ ഒരു അമ്മ നീർനായ അതിരറ്റ് സന്തോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോ വളരെ വേഗം ശ്രദ്ധനേടി.
സയൻസ് ഗേൾ എന്ന പേരിലുള്ള ട്വിറ്റർ പേജിലൂടെയാണ് ഏതാനും വർഷങ്ങൾക്കു മുൻപ് പകർത്തിയ ഈ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നീർനായ കുഞ്ഞിന് ജന്മം നൽകി ഏതാനും സെക്കൻഡുകൾക്കുള്ളിൽ പകർത്തിയിരിക്കുന്ന വിഡിയോയാണിത്. ജന്മം നൽകിയതിന് തൊട്ടുപിന്നാലെ അമ്മ നീർനായ കുഞ്ഞിനരികിലെത്തിയെങ്കിലും അത് മണ്ണിൽ ചലിക്കാതെ കിടക്കുന്ന കാഴ്ചയാണ് കണ്ടത്. കുഞ്ഞ് ചത്തെന്നു കരുതി നീർനായ അതിന്റെ ശരീരത്തിലാകെ മുഖം ഉരസുന്നത് വിഡിയോയിൽ കാണാം.
ഏതാനും സെക്കൻഡുകൾ നീർനായക്കുഞ്ഞ് ചലിക്കാതെ ഒരേ നിലയിൽ കിടപ്പു തുടരുകയായിരുന്നു. ഇതോടെ കുഞ്ഞിനെ നഷ്ടപ്പെട്ടു എന്ന് അമ്മ ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. പെട്ടെന്നാണ് കുഞ്ഞിന്റെ ശരീരം ചലിച്ചു തുടങ്ങിയത്. ഇത് കണ്ട് സന്തോഷം അടക്കാനാവാതെ അമ്മ നീർനായ വായ പിളർത്തി ശബ്ദം ഉണ്ടാക്കുകയായിരുന്നു. നഷ്ടപ്പെട്ടുപോയ കുഞ്ഞിനെ തിരിച്ചു കിട്ടിയ സന്തോഷം അമ്മ നീർനായയുടെ പെരുമാറ്റത്തിൽ പ്രകടമാണ്.
ഇതിനോടകം ലക്ഷക്കണക്കിനാളുകൾ ഹൃദയസ്പർശിയായ ഈ വിഡിയോ കണ്ടുകഴിഞ്ഞു. ഏത് ജീവി വർഗത്തിൽ പെട്ടതായാലും അമ്മയുടെ സ്നേഹത്തിന് പകരം വയ്ക്കാൻ ഭൂമിയിൽ മറ്റൊന്നുമല്ലെന്ന് തെളിയിക്കുന്ന വിഡിയോ എന്നാണ് ദൃശ്യങ്ങൾ കണ്ടവർ പ്രതികരിക്കുന്നത്. മനുഷ്യന് ആരോഗ്യകരമായ രീതിയിൽ ഭൂമിയിൽ ജീവിക്കണമെങ്കിൽ മൃഗലോകത്തു നിന്നും ഏറെ കാര്യങ്ങൾ കണ്ടു പഠിക്കാനുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. അതേസമയം കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനാണോ അമ്മ നീർനായ മുഖംകൊണ്ട് അതിന്റെ ശരീരത്തിൽ അമർത്തിയതെന്നാണ് മറ്റു ചിലരുടെ സംശയം.
English Summary: Mother Seal's Heartwarming Reaction After Her Stillborn Baby Moves