അതീവ അപകടകാരികളായ ജീവികളാണ് കാണ്ടാമൃഗങ്ങൾ. വന്യജീവിസങ്കേതങ്ങൾ സന്ദർശിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം എന്നതിന് ഉദാഹരമാണ് കഴിഞ്ഞ ദിവസം സൗത്താഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിൽ നടന്നത്ത്. ഇവിടം സന്ദർശിക്കാനെത്തിയ സഞ്ചാരികളാണ് കാണ്ടാമൃഗത്തിന്റെ മുന്നിൽ അകപ്പെട്ടത്. അനസ്താസിയ ചാപ്മാനും സംഘവും സഞ്ചരിച്ച വാഹനത്തിനു നേരെയാണ് കാണ്ടാമൃഗത്തിന്റെ ആക്രമണമുണ്ടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

സഫാരി വാഹനത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന സംഘത്തെ റോഡിന്റെ വശങ്ങളിൽ പുല്ലുതിന്നുകൊണ്ടിരുന്ന കാണ്ടാമൃഗം കണ്ടതും വാഹനത്തിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. ചെമ്മണ്ണും ചെളിയും നിറഞ്ഞ ദുർഘടമായ പാതയിലൂടെ അതിവേഗം വാഹനം പിന്നോട്ടെടുത്താണ് ഡ്രൈവർ സഞ്ചാരികളെ കാത്തത്. ഏകദേശം ഒരു കിലോമീറ്ററോളം സഫാരി വാഹനത്തെ കാണ്ടാമൃഗം പിന്തുടർന്നു. വാഹനത്തിലുണ്ടായിരുന്നവരാണ് ഈ ദൃശ്യം പകർത്തിയത്. കാണ്ടാമൃഗത്തിന്റെ അവിചാരിതമായ നീക്കത്തിൽ തങ്ങൾ ഭയന്നു പോയെന്നും ഡ്രൈവർ അവസരോചിതമായി പെരുമാറിയതുകൊണ്ട് മാത്രമാണ് അപകടമൊന്നും പറ്റാതെ രക്ഷപ്പെട്ടതെന്നും സഞ്ചാരികൾ വ്യക്തമാക്കി.

ADVERTISEMENT

കാണ്ടാമൃഗം സഞ്ചാരികളുടെ വാഹനത്തിനു പിന്നാലെ പായുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ലേറ്റസ്റ്റ് ക്രൂഗർ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ദൃശ്യം പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. ഭാഗ്യംകൊണ്ട് മാത്രമാണ് സഞ്ചാരികൾ കാണ്ടാമൃഗത്തിന്റെ ആക്രമണത്തിൽ നിന്ന രക്ഷപ്പെട്ടതെന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം.

ADVERTISEMENT

English Summary: Angry Rhino Charges At Tourist Jeep In South Africa, Chases It For Over 1 Km