തുമ്പിക്കൈയില്ലാത്ത ആനക്കുട്ടി വീണ്ടും അതിരപ്പിള്ളിയിൽ; വെള്ളം ചീറ്റിച്ച് നൽകി അമ്മയാന- വിഡിയോ
തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനയെ അതിരപ്പിള്ളി പ്ലാന്റേഷൻ കോർപ്പറേഷന്റെ ഒന്നാം ബ്ലോക്കിൽ കണ്ടെത്തി. അമ്മയാന ഉൾപ്പെടെ 12 ആനകളും ഒപ്പമുണ്ടായിരുന്നു. തുമ്പിക്കൈ ഇല്ലാത്തതിനാൽ കുട്ടിയാനയ്ക്ക് തീറ്റ നൽകുന്നതും വെള്ളം ചീറ്റിച്ച് നൽകുന്നതും അമ്മയാന ആണ്. റബർ എസ്റ്റേറ്റിൽ ഏതാനും മണിക്കൂർ തമ്പടിച്ച ശേഷം

തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനയെ അതിരപ്പിള്ളി പ്ലാന്റേഷൻ കോർപ്പറേഷന്റെ ഒന്നാം ബ്ലോക്കിൽ കണ്ടെത്തി. അമ്മയാന ഉൾപ്പെടെ 12 ആനകളും ഒപ്പമുണ്ടായിരുന്നു. തുമ്പിക്കൈ ഇല്ലാത്തതിനാൽ കുട്ടിയാനയ്ക്ക് തീറ്റ നൽകുന്നതും വെള്ളം ചീറ്റിച്ച് നൽകുന്നതും അമ്മയാന ആണ്. റബർ എസ്റ്റേറ്റിൽ ഏതാനും മണിക്കൂർ തമ്പടിച്ച ശേഷം ആനക്കൂട്ടം മടങ്ങി. തുമ്പിക്കൈ മുറിഞ്ഞു പോയ നിലയിൽ കുട്ടിയാനയെ അമ്മയാനയ്ക്കൊപ്പം ഏഴാറ്റുമുഖം ഭാഗത്ത് ആദ്യമായി കണ്ടത് നാലുമാസം മുമ്പാണ്. ചികിൽസ നൽകാൻ വനംവകുപ്പ് പല തവണ ശ്രമിച്ചെങ്കിലും ആനയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് ആനയെ വീണ്ടും കണ്ടത്.
ഏതാനും മണിക്കൂർ റബർ എസ്റ്റേറ്റിൽ ചെലവഴിച്ച ശേഷമാണ് കുട്ടിയാനയുമായി ആനക്കൂട്ടം വീണ്ടും കാടുകയറിയത്. തുമ്പിക്കൈ മുറിഞ്ഞു പോയ നിലയിൽ ഒരു കുട്ടിയാനയെ അമ്മയാനയ്ക്കൊപ്പം ഏഴാറ്റുമുഖം ഭാഗത്ത് ആദ്യമായി കണ്ടതു 4 മാസം മുൻപാണ്. തുമ്പിക്കൈ എങ്ങനെ മുറിഞ്ഞുപോയെന്നതു കണ്ടെത്താനും കുട്ടിയാനയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്നു പരിശോധിക്കാനുമായി വനം വകുപ്പ് പലവട്ടം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പ്ലാന്റേഷൻ റോഡുകളിലൂടെ കുട്ടിയാനയുമായി ആനക്കൂട്ടം പോകുന്നതു കണ്ടതായി ഒരു കൂട്ടം തൊഴിലാളികൾ അറിയിച്ചിരുന്നു.
തുമ്പിക്കൈ ഇല്ലാതെ കുട്ടിയാന എത്രകാലം ജീവിക്കുമെന്ന ആശങ്കയിലായിരുന്നു വനംവകുപ്പ്. എന്നാൽ, ഇന്നലെ രാവിലെ 8 മണിയോടെ ചാലക്കുടിപ്പുഴയ്ക്കു സമീപം പ്ലാന്റേഷൻ റബർതോട്ടത്തിലെത്തിയ കുട്ടിയാനയെ കണ്ടതോടെ ആശങ്ക ഒഴിഞ്ഞ മട്ടാണ്. ഊട്ടിയും സംരക്ഷിച്ചും അമ്മയാന ഒപ്പമുള്ളതിനാൽ കുട്ടിയാനയുടെ ആരോഗ്യത്തിനു കുറവില്ല എന്നാണു പ്രാഥമിക നിഗമനം.
കുട്ടിയാനയെ കാണാൻ നാട്ടുകാരും തൊഴിലാളികളുമൊക്കെ തോട്ടത്തിനരികിൽ എത്തിയതോടെ ആനക്കൂട്ടം ജാഗരൂകരായി. കുട്ടിയാനയെ പുറത്തുകാണാത്ത വിധത്തിൽ അമ്മയാന സദാസമയവും പൊതിഞ്ഞുപിടിച്ചു കാൽക്കീഴിലാണു നടത്തിയത്. നടക്കാനോ അമ്മ കൊടുക്കുന്ന ഭക്ഷണവും വെള്ളവും അകത്താക്കാനോ കുട്ടിയാനയ്ക്കു പ്രയാസമില്ല. തീറ്റ തനിയെ കഴിക്കാൻ മാത്രമാണ് പ്രയാസം.
English Summary: Baby Elephant Without Trunk Spotted again In Kerala Forest