വിമാനയാത്ര എല്ലാവർക്കും സുഖകരമായ ഒന്നല്ല. ചിലർക്ക് വിമാനം ടേക്ക് ഓഫ് ആകുന്നതിനു മുൻപ് തന്നെ വെപ്രാളവും ആശങ്കയുമാണ്, ഇത്തരത്തിൽ ഉത്കണ്ഠയുള്ള ആളുകളെ കൂളാക്കിയിരുത്താൻ അമേരിക്കയിലെ എയർപോർട്ടിൽ പുതിയ ഒരാളെ ജോലിക്കെടുത്തിരിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിമാനയാത്ര എല്ലാവർക്കും സുഖകരമായ ഒന്നല്ല. ചിലർക്ക് വിമാനം ടേക്ക് ഓഫ് ആകുന്നതിനു മുൻപ് തന്നെ വെപ്രാളവും ആശങ്കയുമാണ്, ഇത്തരത്തിൽ ഉത്കണ്ഠയുള്ള ആളുകളെ കൂളാക്കിയിരുത്താൻ അമേരിക്കയിലെ എയർപോർട്ടിൽ പുതിയ ഒരാളെ ജോലിക്കെടുത്തിരിക്കുകയാണ്. ‘ഡ്യൂക്ക് എല്ലിങ്ടൻ മോറിസ്’ എന്ന പൂച്ചയെ! ആയിരം കടമ്പകൾ കഴിഞ്ഞാണ് ഒരു മനുഷ്യന് വിമാനത്താവളത്തിൽ ജോലി ലഭിക്കുന്നതെങ്കിൽ, ഈ പൂച്ച ഈസിയായി കയറിപറ്റുകയായിരുന്നു. സാൻ ഫ്രാൻസിസ്കോ രാജ്യാന്തര വിമാനത്താവളത്തിലാണ് ഡ്യൂക്കിന്റെ സേവനം.

വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് സാൻ ഫ്രാൻസിസ്‌കോ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് (എസ്പിസിഎ) അവരുടെ അനിമൽ അസിസ്റ്റഡ് തെറാപ്പി പ്രോഗ്രാമിലാണ് പൂച്ചയെ പങ്കെടുപ്പിച്ചത്. പൂച്ചയെ കൂടാതെ ലിലോ എന്ന പന്നി, മുയൽ, നായ്ക്കൾ എന്നിവരും ടീമിന്റെ ഭാഗമാണ്. 2013 മുതലാണ് വാഗ് ബ്രിഗേഡ് പരിപാടി ആരംഭിച്ചത്.

വാഗ് ബ്രിഗേഡുകൾ (Photo: Twitter/@GossipRoomOff)
ADVERTISEMENT

തങ്ങളുടെ പുതിയ വാഗ് ബ്രിഗേഡ് അംഗമായ ഡ്യൂക്ക് എല്ലിങ്ടൻ മോറിസിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ് സാൻഫ്രാൻസിസ്കോ വിമാനത്താവളം ഡ്യൂക്കിന്റെ ചിത്രം പുറത്തുവിടുകയായിരുന്നു. തലയിൽ തൊപ്പിവച്ച് ഔദ്യോഗിക ലുക്കിൽ നിൽക്കുന്ന പൂച്ചയുടെ ചിത്രം നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയും ചെയ്തു.

വാഗ് ബ്രിഗേഡുകൾ (Photo: Twitter/@GossipRoomOff)

Read Also: ഇന്ത്യയ്ക്കും കടലോളം കണ്ണീരായി ഹാമിഷ്; ചീറ്റകളെ തുറന്നുവിട്ടു, മടങ്ങും മുൻപ് മോദിക്കൊപ്പം ഫോട്ടോ

ADVERTISEMENT

കറുപ്പും വെള്ളയും കലർന്ന നിറത്തിലുള്ള ഡ്യൂക്കിന് ഇപ്പോൾ 14 വയസ്സാണ്. 2010ലാണ് ഡ്യൂക്കിനെ എസ്പിസിഎ ദത്തെടുക്കുന്നത്. പിന്നീട് തെറാപ്പി അനിമൽ ആയി റജിസ്റ്റർ ചെയ്യുകയായിരുന്നു. മൃഗങ്ങളുടെ സ്വഭാവവും പെരുമാറ്റവും അടിസ്ഥാനമാക്കിയാണ് വാഗ് ബ്രിഗേഡിനുള്ള മൃഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

English Summary: Duke Ellington Morris, debuted as a member of the prestigious "Wag Brigade," along with a heartwarming photograph. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT