അതിഥികളെ സ്വീകരിക്കും, ചുംബനവും നൽകും; ഗിന്നസ് റെക്കോർഡിൽ ഇടംനേടി ‘ഗോസ്റ്റ്’ പശു
മനുഷ്യരെപ്പോലെ അതിശയിപ്പിക്കും വിധം കഴിവുകള്‍ മൃഗങ്ങൾക്കും ഉണ്ട്. അവരിൽ പലരും ഗിന്നസ് റെക്കോർഡും നേടിയുണ്ട്. അത്തരത്തിൽ 60 സെക്കൻഡിൽ പത്ത് കഴിവുകൾ പ്രകടിപ്പിച്ച പശു ഇപ്പോൾ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. യുഎസിലെ

മനുഷ്യരെപ്പോലെ അതിശയിപ്പിക്കും വിധം കഴിവുകള്‍ മൃഗങ്ങൾക്കും ഉണ്ട്. അവരിൽ പലരും ഗിന്നസ് റെക്കോർഡും നേടിയുണ്ട്. അത്തരത്തിൽ 60 സെക്കൻഡിൽ പത്ത് കഴിവുകൾ പ്രകടിപ്പിച്ച പശു ഇപ്പോൾ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. യുഎസിലെ നെബ്രാസ്കയിലുള്ള ‘ഗോസ്റ്റ്’ എന്ന പശുവാണ് അതിഥികളെ സ്വീകരിക്കുന്നതു മുതൽ ചുംബനം നൽകുന്നതുവരെയുള്ള കാര്യങ്ങൾ ചെയ്യുന്നത്.
മേഗൻ റെയ്മാൻ എന്ന യുവതിയാണ് നാലുവയസ്സുള്ള ഗോസ്റ്റിന്റെ ഉടമ. ഗോസ്റ്റിനെ ആദ്യം കണ്ടപ്പോൾ തന്നെ വളരെ സ്പെഷൽ ആണെന്ന് തോന്നിയെന്ന് മേഗൻ പറഞ്ഞു. കുതിരകൾക്ക് മേഗൻ പരിശീലനം നൽകാറുണ്ട്. അതേ ടെക്നിക് തന്റെ പ്രിയപ്പെട്ട പശുവിനും നൽകുകയായിരുന്നു.
ഒരു മിനിറ്റിൽ മേഗൻ നൽകിയ 10 നിർദേശങ്ങൾക്ക് ഗോസ്റ്റ് പ്രതികരിക്കുകയായിരുന്നു. ഇതിനിടയ്ക്ക് ഓരോ നിർദേശം പൂർത്തിയാക്കിയ ശേഷം തന്റെ പ്രിയ ഭക്ഷണം കഴിക്കാനും ഗോസ്റ്റ് മറന്നില്ല. ഗിന്നസ് വേൾഡ് റെക്കോർഡ്സ് തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഗോസ്റ്റിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്.
English Summary: Skilled US Cow Performs 10 Tricks In 1 Minute To Set World Record