‘എന്റെ പിള്ളേരെ തൊടുന്നോടാ...?’; കുട്ടിയാനകളെ സിംഹങ്ങളിൽ നിന്നും രക്ഷിക്കാൻ ആനക്കൂട്ടത്തിന്റെ ‘ടെക്നിക്’: വൈറൽ
മനുഷ്യരായാലും മൃഗങ്ങളായാലും കുഞ്ഞുങ്ങളെ ആപത്തുകൂടാതെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. ബുദ്ധിശക്തിയുടെയും കുഞ്ഞുങ്ങളോടുള്ള കരുതലിന്റെയും കാര്യത്തിൽ മുൻപന്തിയിലുള്ള ആനകളുടെ കാര്യം പിന്നെ പറയുക വേണ്ട. ആക്രമിക്കാൻ എത്തിയ രണ്ട് സിംഹങ്ങളിൽ നിന്നും

മനുഷ്യരായാലും മൃഗങ്ങളായാലും കുഞ്ഞുങ്ങളെ ആപത്തുകൂടാതെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. ബുദ്ധിശക്തിയുടെയും കുഞ്ഞുങ്ങളോടുള്ള കരുതലിന്റെയും കാര്യത്തിൽ മുൻപന്തിയിലുള്ള ആനകളുടെ കാര്യം പിന്നെ പറയുക വേണ്ട. ആക്രമിക്കാൻ എത്തിയ രണ്ട് സിംഹങ്ങളിൽ നിന്നും കുട്ടിയാനകളെ സംരക്ഷിക്കാൻ കാട്ടാനക്കൂട്ടം നടത്തുന്ന ശ്രമങ്ങളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദ തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവച്ചതോടെ വിഡിയോ നിമിഷനേരംകൊണ്ട് ജനശ്രദ്ധനേടി.
അഞ്ച് ആനകളും മൂന്ന് കുട്ടിയാനകളും അടങ്ങുന്ന സംഘം വനത്തിലൂടെ നടക്കുന്നതിനിടെയായിരുന്നു സംഭവം. രണ്ടു സിംഹങ്ങൾ കുട്ടിയാനകളെ ആക്രമിക്കാനായി ആനക്കൂട്ടത്തിന് നേരെ പാഞ്ഞടുത്തു. സിംഹങ്ങളെ കണ്ടതും കൂട്ടത്തിലെ മുതിർന്ന ആനകൾ ജാഗരൂകരായി. അൽപം അകലത്തിൽ നിന്ന ഒരു കുട്ടിയാനയെ അരികിലേക്ക് വിളിച്ച ശേഷം മൂന്ന് കുട്ടിയാനകളെയും അവ നടുവിലായി നിർത്തി. പിന്നീട് ഏതു ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായാലും പ്രതിരോധിക്കാനെന്ന മട്ടിൽ നിൽക്കുന്നത് വിഡിയോയിൽ കാണാം. ആനക്കൂട്ടത്തിന്റെ തയ്യാറെടുപ്പ് കണ്ട സിംഹങ്ങൾ ഉടൻതന്നെ അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു.
സിംഹങ്ങൾ കുട്ടിയാനകളെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ആനകളുടെ സംരക്ഷണ വലയത്തിലായതിനാൽ തൊടാൻ പോലും ആയില്ല. ഇത്രയും ജാഗ്രതയോടെ ആക്രമകാരികളായ മൃഗങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാൻ മറ്റൊരു ജീവിക്കും സാധിക്കില്ലെന്ന അടിക്കുറിപ്പോടെയാണ് സുശാന്ത നന്ദ ദൃശ്യങ്ങൾ പങ്കുവച്ചത്.
ആനക്കൂട്ടത്തിന്റെ ഒത്തൊരുമയും മുൻകൂട്ടി പറഞ്ഞു വച്ചതുപോലെ ഞൊടിയിടകൊണ്ട് ഒരുക്കിയ സംരക്ഷണം വലയവുംകണ്ട് ഏറെ അത്ഭുതത്തോടെയാണ് ജനങ്ങൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. പരിശീലനവും പരിചയസമ്പത്തും നേടിയ സൈനികരെ പോലെയാണ് ആനകളുടെ പെരുമാറ്റമെന്ന് ചിലർ പറഞ്ഞു.
English Summary: Elephant herd circles around young calves to protect them from predators