പേമാരിയും മണ്ണിടിച്ചിലും കാരണം ഉത്തരേന്ത്യയിലെ ജനങ്ങളുടെ ജീവിതം താറുമാറായിരിക്കുകയാണ്. മനുഷ്യർ മാത്രമല്ല, നിരവധി ജീവജാലങ്ങളും പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുകയാണ്. ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലുണ്ടായ മലവെള്ളപാച്ചിലിൽ നിരവധി മൃഗങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേമാരിയും മണ്ണിടിച്ചിലും കാരണം ഉത്തരേന്ത്യയിലെ ജനങ്ങളുടെ ജീവിതം താറുമാറായിരിക്കുകയാണ്. മനുഷ്യർ മാത്രമല്ല, നിരവധി ജീവജാലങ്ങളും പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുകയാണ്. ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലുണ്ടായ മലവെള്ളപാച്ചിലിൽ നിരവധി മൃഗങ്ങള്‍ ഒലിച്ചുപോവുകയായിരുന്നു. ദുരിതമേഖലയിലെ കണ്ണീരണിയിക്കുന്ന നിരവധി കാഴ്ചകൾ സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നതിന്റെ കൂട്ടത്തിൽ ഹൃദയംകവരുന്ന ഒരു കാഴ്ചയും എത്തി. കുത്തിയൊലിക്കുന്ന ചെളിവെള്ളത്തിൽ കുടുങ്ങിയ നായക്കുട്ടിയെ രക്ഷിക്കുന്ന അഗ്നിരക്ഷാ സേനാംഗത്തിന്റെ വിഡിയോ. ചണ്ഡീഗഡ് പൊലീസ് ആണ് ടീമിനെ അഭിനന്ദിച്ച് വിഡിയോ പങ്കുവഹിച്ചത്.

Read Also: അരിക്കൊമ്പന്റെ പുതിയ ദ‍ൃശ്യങ്ങൾ പുറത്തുവിടാനോ കൈമാറാനോ കഴിയില്ല, കാരണമിതാണ്

ADVERTISEMENT

ഖുദ ലാഹോർ പാലത്തിനുതാഴെ കുത്തിയൊലിക്കുന്ന വെള്ളത്തിനിടയിൽ ചെടിയിൽ പിടിച്ചുനിന്ന നായയെ രക്ഷിക്കാൻ ഏണിമാർഗം അഗ്നിരക്ഷാ സേനാംഗം താഴേക്ക് ഇറങ്ങുകയായിരുന്നു. ഒരു കൈയിൽ നായയും മറുകൈയിൽ സഹപ്രവർത്തകർ നൽകിയ കയറും പിടിച്ച് പതുക്കെ ഏണിയിലൂടെ മുകളിലേക്ക് നീങ്ങി. പാലത്തിനടുത്ത് എത്തിയപ്പോൾ നായയെ മറ്റൊരു സഹപ്രവർത്തകൻ ഏറ്റുവാങ്ങി. പിന്നീട് രക്ഷാപ്രവർത്തകൻ പതുക്കെ മുകളിലേക്ക് കയറുകയായിരുന്നു. തങ്ങൾക്ക് എല്ലാ ജീവനും പ്രധാനപ്പെട്ടതാണെന്ന് വിഡിയോയ്ക്കൊപ്പം ചണ്ഡീഗഡ് പൊലീസ് കുറിച്ചു.

English Summary: Man risking his life to rescue puppy trapped in raging waters in Chandigarh