മധ്യപ്രദേശിൽ കോടിക്കണക്കിന് വർഷം പഴക്കമുള്ള ദിനോസർ മുട്ടകൾ കണ്ടെത്തി; ജനുവരിയിൽ കണ്ടെത്തിയതിൽ നിന്ന് വ്യത്യസ്തം
മധ്യപ്രദേശിലെ ധാറിൽ 650 കോടി വർഷം പഴക്കമുള്ള ദിനോസർ മുട്ടകൾ കണ്ടെത്തി. ബാഗ് ഗ്രാമത്തിലെ ബഗെയ്ൻ നദിയുടെ തീരത്താണ് 25 മുട്ടകളുടെ ഫോസിലുകൾ കണ്ടെത്തിയത്. മൂന്നിടത്തായാണ് ഇവ ഉണ്ടായിരുന്നത്. മാംസഭോജികളായ ഇരപിടിയൻ ദിനോസറുകളുടെ മുട്ടകളെന്ന് വനംവകുപ്പ് സംശയിക്കുന്നു. ഇവയെ ചണ്ഡീഗഡ്, ലഖ്നൗ എന്നിവിടങ്ങളിലെ

മധ്യപ്രദേശിലെ ധാറിൽ ദിനോസർ മുട്ടകളുടെ ഫോസിലുകൾ കണ്ടെത്തി. ബാഗ് ഗ്രാമത്തിലെ ബഗെയ്ൻ നദിയുടെ തീരത്താണ് 25 മുട്ടകളുടെ ഫോസിലുകൾ കണ്ടെത്തിയത്. മൂന്നിടത്തായാണ് ഇവ ഉണ്ടായിരുന്നത്. മാംസഭോജികളായ ഇരപിടിയൻ ദിനോസറുകളുടെ മുട്ടകളെന്ന് വനംവകുപ്പ് സംശയിക്കുന്നു. ഇവയെ ചണ്ഡീഗഡ്, ലഖ്നൗ എന്നിവിടങ്ങളിലെ ഗവേഷണ കേന്ദ്രങ്ങളിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.
ജനുവരിയിൽ 92 കൂടുകളിലായി 256 ഫോസിലൈസ്ഡ് ചെയ്യപ്പെട്ട മുട്ടകൾ പാലിയന്റോളജിസ്റ്റുകൾ കണ്ടെത്തിയിരുന്നു. ഇവയിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോൾ ലഭിച്ചവയെന്നും അതിനാൽ ഇത് വ്യത്യസ്ത ഇനത്തിൽപ്പെട്ട ദിനോസറുകളാണെന്നും മധ്യപ്രദേശ് വനംവകുപ്പ് സബ് ഡിവിഷനൽ ഓഫിസർ സന്തോഷ് റാഞ്ചോർ വ്യക്തമാക്കി.
മുട്ടകളുടെ ഫോസിലുകൾ ലഭിച്ചത് ദശലക്ഷം വർഷങ്ങൾക്ക് മുൻപ് നർമദാ താഴ്‌വര മുട്ടവിരിയിക്കാനുള്ള ഇടമായി ദിനോസറുകൾ തിരഞ്ഞെടുത്തതിനുള്ള തെളിവാണെന്ന് വിശ്വസിക്കുന്നു. ജനുവരിയിൽ മുട്ടകൾ ലഭിച്ചതോടെ ഫോസിലുകൾക്കായുള്ള തിരിച്ചിൽ തുടരുകയായിരുന്നുവെന്ന് റാഞ്ചോർ അറിയിച്ചു. കൂടുതൽ മുട്ടകൾ ലഭിച്ചതിനു പിന്നാലെ ഇവിടെ ദിനോസർ ഫോസിൽ പാർക്ക് നിർമിക്കാനുള്ള തയാറെടുപ്പിലാണ് വനംവകുപ്പ്.
2021 ൽ ചൈനയിലെ ഗാൻഷൗവിൽ നിന്ന് വിരിയാൻ പാകമായ മുട്ടയ്ക്കുള്ളിൽ ഭ്രൂണം കണ്ടെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപുള്ള മുട്ടയായിരുന്നു അത്. ഭ്രൂണത്തിന് ‘ബേബി യിംഗ്ലിയാങ്’ എന്നാണ് പേര് നൽകിയത്.
English Summary: Dinosaur eggs found in Madhya Pradesh Dhar Village