ആന്ധ്ര തീരത്ത് 25 അടി നീളമുള്ള തിമിംഗലം; ജഡത്തിനു മുകളിൽകയറി ഫോട്ടോയെടുത്ത് ജനങ്ങള്‍–വിഡിയോ
ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് നീലത്തിമിംഗലം കരയ്ക്കടിഞ്ഞു. ഏകദേശം 25 അടി നീളവും 5 ടൺ ഭാരവുമുള്ള തിമിംഗലമാണ് മേഖവാരം ബീച്ച് തീരത്ത് അടിഞ്ഞത്. വിവരമറിഞ്ഞ് നിരവധി ആളുകൾ അവിടെ ഒഴുകിയെത്തി. തിമിംഗലത്തിന്റെ ജഡത്തിനു മുകളിൽ കയറുകയും

ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് നീലത്തിമിംഗലം കരയ്ക്കടിഞ്ഞു. ഏകദേശം 25 അടി നീളവും 5 ടൺ ഭാരവുമുള്ള തിമിംഗലമാണ് മേഖവാരം ബീച്ച് തീരത്ത് അടിഞ്ഞത്. വിവരമറിഞ്ഞ് നിരവധി ആളുകൾ അവിടെ ഒഴുകിയെത്തി. തിമിംഗലത്തിന്റെ ജഡത്തിനു മുകളിൽ കയറുകയും സെൽഫിയെടുക്കുകയും ചെയ്തു. തിമിംഗലത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങൾ പ്രചരിച്ചുവരികയാണ്.
വ്യാഴാഴ്ചയാണ് തിമിംഗലം തീരത്തടിഞ്ഞത്. ബംഗാൾ ഉൾക്കടലിൽ ഇത്തരം തിമിംഗലങ്ങൾ അപൂർവമാണെന്നും കനത്തമഴയ്ക്കുപിന്നാലെ ആഴം കുറഞ്ഞ ഭാഗത്ത് എത്തി ചത്തൊടുങ്ങിയതാകാമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ മേഖലയിൽ കനത്ത മഴ ഉണ്ടായിരുന്നു. പടിഞ്ഞാറൻ-മധ്യഭാഗത്തും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English Summary: Blue whales washes ashore on Beach in Rain hit Andhra Pradesh