കുനോയിൽ ഒരു ചീറ്റ കൂടി ചത്തു; 5 മാസത്തിനിടെ ചത്തൊടുങ്ങിയത് 9 എണ്ണം: ധാത്രിയുടെ മരണത്തിൽ വ്യക്തതയില്ല

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളിൽ ഒരെണ്ണം കൂടി ചത്തു. ധാത്രി എന്ന പെൺചീറ്റയാണ് ചത്തത്. ബുധനാഴ്ച രാവിലെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ചീറ്റയെ പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കും. ഇതോടെ കഴിഞ്ഞ അഞ്ച്

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളിൽ ഒരെണ്ണം കൂടി ചത്തു. ധാത്രി എന്ന പെൺചീറ്റയാണ് ചത്തത്. ബുധനാഴ്ച രാവിലെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ചീറ്റയെ പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കും. ഇതോടെ കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ കുനോയിൽ ചത്ത ചീറ്റകളുടെ എണ്ണം 9 ആയി. ഇതിൽ മൂന്ന് കുഞ്ഞുങ്ങളും ഉൾപ്പെടുന്നു.
ഒരു വർഷത്തിനിടെ 40 ശതമാനം ചീറ്റകളും ചത്തത് ഗുരുതര വീഴ്ചയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ചീറ്റ സംരക്ഷണത്തിനായി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും ചീറ്റമരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
70 വർഷം മുമ്പ് വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും രാജ്യത്ത് പുനർജ്ജീവിപ്പിക്കാനുള്ള ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്നു പ്രൊജക്ട് ചീറ്റ. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്ന് 20 ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്.
Content Highlights: Kuno National Park| Cheetah|