ഗോവയിൽ ഹ്രസ്വ സന്ദർശനത്തിെത്തിയ വേളയിൽ ഇരട്ട നായക്കുട്ടികളെ സ്വന്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വകാര്യ സന്ദർശനത്തിന് എത്തിയ രാഹുൽ ഗാന്ധി മൂന്നുമാസം പ്രായമായ ജാക്ക് റസൽ ടെറിയർ ഇനത്തിൽപ്പെട്ട ഒരു നായയുമായാണ് തിരികെ മടങ്ങിയത്. നോർത്ത് ഗോവയിലെ മപുസയിൽ നായക്കൂട് നടത്തുന്ന ഷർവാണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോവയിൽ ഹ്രസ്വ സന്ദർശനത്തിെത്തിയ വേളയിൽ ഇരട്ട നായക്കുട്ടികളെ സ്വന്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വകാര്യ സന്ദർശനത്തിന് എത്തിയ രാഹുൽ ഗാന്ധി മൂന്നുമാസം പ്രായമായ ജാക്ക് റസൽ ടെറിയർ ഇനത്തിൽപ്പെട്ട ഒരു നായയുമായാണ് തിരികെ മടങ്ങിയത്. നോർത്ത് ഗോവയിലെ മപുസയിൽ നായക്കൂട് നടത്തുന്ന ഷർവാണി പിത്രെയുടെയും ഭർത്താവ് സ്റ്റാൻലിയുടെയും പക്കൽ നിന്നുമാണ് രാഹുൽ നായക്കുട്ടിയെ ഏറ്റുവാങ്ങിയത്. വിശേഷ ഇനങ്ങളിൽപെട്ട ധാരാളം നായകളെ തങ്ങൾ വളർത്തുന്നുണ്ടെന്ന് കേട്ടറിഞ്ഞ് രാഹുൽ ഗാന്ധിയുടെ ഓഫിസ് ബന്ധപ്പെടുകയായിരുന്നുവെന്ന് ഷർവാണി പറയുന്നു.

രാഹുൽ ഗോവയിൽ എത്തുന്നതിനു മുൻപ് തന്നെ അദ്ദേഹത്തിന്റെ ഓഫിസ് ഇവരുമായി ബന്ധപ്പെട്ടിരുന്നു. കുറിയ കാലുകളോടുകൂടിയ ജാക്ക് റസൽ ടെറിയർ ഇനത്തിൽപ്പെട്ട രണ്ട് നായക്കുട്ടികളെ ലഭിക്കുമോ എന്ന് അന്വേഷിച്ചു കൊണ്ടായിരുന്നു വിളി എത്തിയത്. നായക്കുട്ടികൾ ഉണ്ടെന്ന് അറിയിച്ചെങ്കിലും അവയെ വാങ്ങാനായി രാഹുൽ തന്നെ നേരിട്ട് എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഷര്‍വാണിയുടെ കുടുംബത്തെ പരിചയപ്പെടുകയും അരമണിക്കൂറോളം രാഹുൽഗാന്ധി ഷെൽട്ടറിൽ ചെലവഴിക്കുകയും ചെയ്തു. 

ADVERTISEMENT

ഈ സമയമത്രയും നായകളുമായി കളിക്കുകയും അവയെ ഓമനിക്കുകയും ചെയ്യാൻ രാഹുൽ മറന്നില്ല. ഒടുവിൽ കൂട്ടത്തിലെ രണ്ട് നായക്കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ വിമാനത്തിൽ ഒരു വ്യക്തിക്കൊപ്പം ഒരു നായയെ മാത്രമേ അനുവദിക്കൂ എന്നതിനാൽ ഇവയിൽ ഒന്നിനെ മാത്രമാണ് രാഹുൽ തന്റെ ഒപ്പം കൊണ്ടുപോയത്. രണ്ടാമത്തേതിനെ അദ്ദേഹത്തിന് അയച്ചുകൊടുക്കുമെന്നും ദമ്പതികൾ പറയുന്നു.  

(Photo: Twitter/ @SevadalDD) ·

ഇതേ ഇനത്തിൽപ്പെട്ട രണ്ട് വളർത്തു നായകൾ തനിക്ക് ഉണ്ടായിരുന്നു എന്ന കാര്യവും രാഹുൽ ഇവരുമായി പങ്കുവച്ചിരുന്നു. അവയിൽ ഒന്നിനെ നഷ്ടപ്പെട്ടതോടെയാണ് അതേ ഇനത്തിൽപ്പെട്ട രണ്ട് നായക്കുട്ടികളെ സ്വന്തമാക്കാനായി അദ്ദേഹം ആഗ്രഹിച്ചത്. ഏറെ ഉത്സാഹമുള്ളവയും മനുഷ്യനോട് അടുത്തിടപഴകുന്നവയുമാണ് ജാക്ക് റസൽ ടെറിയർ ഇനത്തിൽപെട്ട നായകൾ. ബുദ്ധിശക്തിയുടെ കാര്യത്തിലും മണം പിടിക്കുന്നതിലും ഇവർ മുൻപന്മാരാണ്. ആയുർദൈർഘ്യം കൂടുതലാണെന്നതും ഇവയുടെ പ്രത്യേകതയാണ്.

ADVERTISEMENT

Content Highlights: Rahul Gandhi | Goa | Puppy | Dog