സിനിമകളുടെ പ്രൊമോഷൻ മാത്രമല്ല, സ്വകാര്യ ജീവിതത്തിലെ സന്തോഷനിമിഷങ്ങളും പങ്കുവയ്ക്കുന്നവരാണ് താരങ്ങൾ. തങ്ങളുടെ അരുമകളുടെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി അവർ പോസ്റ്റ് ചെയ്യുന്നു. അതുകൊണ്ട് തന്നെ താരങ്ങൾക്ക് ലഭിക്കുന്ന സ്നേഹവും ലാളിത്യവും അരുമകൾക്കും ലഭിക്കാറുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമകളുടെ പ്രൊമോഷൻ മാത്രമല്ല, സ്വകാര്യ ജീവിതത്തിലെ സന്തോഷനിമിഷങ്ങളും പങ്കുവയ്ക്കുന്നവരാണ് താരങ്ങൾ. തങ്ങളുടെ അരുമകളുടെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി അവർ പോസ്റ്റ് ചെയ്യുന്നു. അതുകൊണ്ട് തന്നെ താരങ്ങൾക്ക് ലഭിക്കുന്ന സ്നേഹവും ലാളിത്യവും അരുമകൾക്കും ലഭിക്കാറുണ്ട്. നസ്രിയയുടെ ഒറിയോ, പൃഥ്വിരാജിന്റെ സോറോ, ടൊവിനോയുടെ പാബ്ലോയും ലോകിയും, ഗീതുമോഹൻദാസിന്റെ ചെക്കൻ എന്നിവരെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ, കുഞ്ചാക്കോ ബോബനും ഒരാളെ പരിചയപ്പെടുത്തിയിരിക്കുകയാണ്. ഒരുഗ്രൻ സുന്ദരൻ നായക്കുട്ടി!

‘വെൽക്കം ഹോം ബ്യൂട്ടിഫുൾ’ എന്നാണ് ചാക്കോച്ചൻ നായ്ക്കുട്ടിയുടെ ചിത്രം പങ്കുവച്ച് കുറിച്ചത്. മായങ്ക് കെന്നൽ എന്ന സംരംഭകനിൽ നിന്നാണ് അദ്ദേഹം നായ്ക്കുട്ടിയെ സ്വന്തമാക്കിയത്. ഐശ്വര്യ ലക്ഷ്മി, രമേഷ് പിഷാരടി, ഗായത്രി സുരേഷ്, സാനിയ ഇയ്യപ്പൻ, ഗീതു മോഹൻദാസ്, സംവിധായകൻ ജിസ്ജോയ്, അപർണഗോപിനാഥ്, മുന്ന തുടങ്ങി നിരവധിപ്പേർ പുതിയ അതിഥിയോട് സ്നേഹം അറിയിച്ചു.

കുഞ്ചാക്കോ ബോബൻ പങ്കുവച്ച ചിത്രം. (Photo: Instagram/ Kunchacko Boban)
ADVERTISEMENT

‘ഈ ചിത്രം നിങ്ങളുടെ വീട് സന്ദർശിക്കാനുള്ള ക്ഷണക്കത്തായി ഞാനെടുക്കുന്നു. നന്ദി ! വൈകാതെ കാണാം’–എന്നാണ് ഐശ്വര്യ ലക്ഷ്മിയുടെ കമന്റ്. 'ഭൗ'തിക സുഖം എന്നാണ് രമേഷ് പിഷാരടി കുറിച്ചത്. നിരവധിപ്പേർ ചാക്കോച്ചന്റെ പുതിയ അതിഥിയെ ഇരുംകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

Content Highlights: Kunchako Boban | Dog | Animal | Pet Animals