പാൽകുപ്പി വിടാതെ തൂങ്ങിപ്പിടിച്ച് പൂച്ച, താഴെയിറക്കാൻ പണിപെട്ട് മറ്റ് പൂച്ചകൾ– ചിരിപടർത്തി വിഡിയോ
അരുമകൾക്ക് എല്ലാവർക്കുമായി ഒരു പാത്രത്തിൽ ഭക്ഷണംവച്ചാൽ പലപ്പോഴും തർക്കത്തിലായിരിക്കും കലാശിക്കുക. ചില വികൃതിവീരന്മാർ മറ്റുള്ളവർക്ക് നൽകാതെ ആദ്യം തന്നെ വയറ്റിലാക്കുകയും ചെയ്യും. അങ്ങനെയൊരു കുറുമ്പൻ പൂച്ചയുടെ വിഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ

അരുമകൾക്ക് എല്ലാവർക്കുമായി ഒരു പാത്രത്തിൽ ഭക്ഷണംവച്ചാൽ പലപ്പോഴും തർക്കത്തിലായിരിക്കും കലാശിക്കുക. ചില വികൃതിവീരന്മാർ മറ്റുള്ളവർക്ക് നൽകാതെ ആദ്യം തന്നെ വയറ്റിലാക്കുകയും ചെയ്യും. അങ്ങനെയൊരു കുറുമ്പൻ പൂച്ചയുടെ വിഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ ചിരിപടർത്തുന്നത്. എല്ലാ പൂച്ചക്കുഞ്ഞുങ്ങൾക്കും നൽകാനായി കൊണ്ടുവന്ന കുപ്പിപാൽ ആദ്യം കുടിക്കുകയും കുപ്പിയിൽ തൂങ്ങിയാടുകയും ചെയ്യുന്നതാണ് വിഡിയോ.
അമ്മ പൂച്ചയ്ക്കും മൂന്ന് കുഞ്ഞുങ്ങൾക്കുമായാണ് യുവതി ഒരു ഫീഡിങ് ബോട്ടിൽ നിറയെ പാൽ കൊണ്ടുവന്നത്. കുപ്പി നീട്ടിയതും ഒരു പൂച്ചക്കുഞ്ഞ് ചാടികയറി പാൽകുടി തുടങ്ങി. കുറച്ചുകഴിഞ്ഞിട്ടും പിടിത്തം വിടാതായതോടെ യുവതി ബോട്ടിൽ മാറ്റാൻ ശ്രമിച്ചു. പക്ഷേ പൂച്ചക്കുഞ്ഞ് മുറുകെ പിടിച്ച് പാൽകുടി തുടർന്നു. യുവതി കുപ്പി ഉയർത്തിപിടിച്ചപ്പോൾ പൂച്ചയും കൂടെ വരികയായിരുന്നു. മറ്റ് പൂച്ചകളാകട്ടെ ഈ പൂച്ച മാറാനായി കാത്തിരിക്കുകയാണ്. അമ്മ പൂച്ചയാണെങ്കിൽ എന്തു ചെയ്യണമെന്ന് അറിയാതെ നോക്കിനിൽക്കുന്നതും വിഡിയോയിൽ കാണാം.
Content Highlights: Cat | Milk Bottle | Viral Video