പരുന്ത് കൊത്തിക്കൊണ്ട് പോകുന്നതിനിടെ പാമ്പ് താഴേക്ക്; വീണത് 64കാരിയുടെ ദേഹത്ത്: കൂട്ടആക്രമണം
കോഴിക്കുഞ്ഞുങ്ങളാണെങ്കിലും പാമ്പിൻകുഞ്ഞാണെങ്കിലും ശരി, കൊക്കിലൊതുങ്ങുന്നതാണെങ്കിൽ കൊത്തിക്കൊണ്ടുപോകാൻ മടിയില്ലാത്തവരാണ് പരുന്തുകൾ. എന്നാൽ പിടിച്ചുകൊണ്ടുപോകുന്ന ഇര ഇടയ്ക്ക് താഴെ വീണാലോ? അങ്ങനെയൊരു സംഭവം കഴിഞ്ഞ ദിവസം ടെക്സാസിലെ

കോഴിക്കുഞ്ഞുങ്ങളാണെങ്കിലും പാമ്പിൻകുഞ്ഞാണെങ്കിലും ശരി, കൊക്കിലൊതുങ്ങുന്നതാണെങ്കിൽ കൊത്തിക്കൊണ്ടുപോകാൻ മടിയില്ലാത്തവരാണ് പരുന്തുകൾ. എന്നാൽ പിടിച്ചുകൊണ്ടുപോകുന്ന ഇര ഇടയ്ക്ക് താഴെ വീണാലോ? അങ്ങനെയൊരു സംഭവം കഴിഞ്ഞ ദിവസം ടെക്സാസിലെ സിൽസ്ബീയിൽ നടന്നു. പറക്കുന്നതിനിടെ കാലിലുണ്ടായിരുന്ന പാമ്പ് താഴേക്ക് വീണു. വീടിനുമുന്നിൽ നിന്നിരുന്ന 64കാരിയായ പെഗി ജോൺസിന്റെ ദേഹത്തേക്കാണ് വീണത്.
ഉടൻതന്നെ പരുന്ത് ഇരയ്ക്കായി താഴേക്ക് എത്തുകയും പെഗിയുടെ കൈകളും മുഖവും കൊത്തി മുറിപ്പെടുത്തുകയും ചെയ്തു. പരുന്തിനെ പേടിച്ച് പാമ്പ് പെഗിയുടെ കൈയിൽ ചുറ്റിപ്പിടിച്ചതോടെയാണ് പെഗിയെ പരുന്ത് ആക്രമിച്ചത്. തുടർന്ന് പാമ്പിനെ ഒഴിവാക്കാനായി കൈകുടയാൻ ശ്രമിക്കുമ്പോൾ പാമ്പും ഇവരെ ആക്രമിക്കുകയായിരുന്നു.
Read Also: വർഷത്തിലൊരിക്കൽ പുറത്തുവരുന്ന ‘മഹാബലി’ തവള; മുട്ടയിടാൻ ഇത്തവണയും എത്തി
ഏറെ നേരത്തെ ആക്രമണത്തിനുശേഷം പരുന്ത് പാമ്പിനെയും കൊണ്ട് പറന്നു. അപ്പോഴാണ് പെഗിയും രക്ഷപ്പെട്ടത്.
Content Highlights: Texas | Snake | Hawk | Animal Attack