വിവാഹത്തിൽ പങ്കെടുക്കാൻ കരടിയെത്തി; ഭക്ഷണം മുഴുവൻ കാലിയാക്കി
Mail This Article
×
യുഎസിലെ കൊളൊറാഡോയിൽ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ കരടിയെത്തി. ബോൾഡർ കൗണ്ടിയിൽ നടന്ന ബ്രാൻഡൻ മാർട്ടിനസ്, കെയ്ലിൻ മക്റോസി ദമ്പതികളുടെ വിവാഹസൽക്കാരത്തിലാണ് അപ്രതീക്ഷിത അതിഥി എത്തിയത്.
മഴ പെയ്യുന്നതിനിടെയാണ് കരടി ഹാളിലേക്ക് പ്രവേശിച്ചത്. അതിഥിയെ കണ്ട് എല്ലാവരും ഞെട്ടുകയും വേദിയിൽ നിന്ന് ഇറങ്ങിയോടുകയും ചെയ്തു. കരടിയാകട്ടെ, ഡൈനിങ് ടേബിളിൽ കയറി അവിടെവച്ചിരുന്ന ഡെസേർട്ടുകളെല്ലാം അകത്താക്കി.
കരടിയുടെ ദൃശ്യം വരൻ കെയ്ലിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ നിമിഷനേരം കൊണ്ട് വൈറലായി. ‘ഞങ്ങളുടെ ഡെസേർട്ട് ഒരു കരടിയെത്തി കഴിച്ചു’ എന്നാണ് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചത്.
Content Highlights: Bear | Animal | Wedding
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.