ആനകളുടെ ഈ വിചിത്ര ബന്ധുവിനെ പരിചയമുണ്ടോ? പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല
6.6 കോടി വർഷം മുൻപ് ഒരു ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചു. അത്രനാൾ ഭൂമിയിൽ വിഹരിച്ച് നടന്ന ദിനോസർ ഉൾപ്പെടെ ഉരഗവർഗത്തിലെ ജീവികളുടെ അന്ത്യത്തിനു വഴിവച്ച സംഭവമായിരുന്നു അത്.

അതോടെ ഭൂമിയിൽ പുതിയൊരു കൂട്ടം മൃഗങ്ങൾ പരിണാമത്തിലൂടെ ഉയർന്നു മേധാവിത്വം നേടിത്തുടങ്ങി സസ്തനികളായിരുന്നു ഇവ. സസ്തനികളിൽ മാത്രമല്ല, കരയിലെ എല്ലാ ജീവികളിലും വച്ച് വലുപ്പമേറിയ ജീവിയാണ് ആന. പണ്ട് മാമ്മോത്തുകൾ ഉൾപ്പെടെ വമ്പൻ ജീവികൾ ഉൾപ്പെട്ട കുടുംബമായിരുന്നു ആനകളുടേത്. എന്നാൽ മാമ്മത്തുകളൊക്കെ വംശനാശം സംഭവിച്ച് അപ്രത്യക്ഷരായി.
ഇന്ന് ഭൂമിയിൽ ആനകളുടേതായിട്ടുള്ള ഏറ്റവും അടുത്ത ബന്ധു ആരാണ്?. ഏതെങ്കിലും വമ്പൻ ജീവിയായിരിക്കുമെന്നാണ് ഇപ്പോൾ ചിന്തിച്ചതെങ്കിൽ തെറ്റി. ആഫ്രിക്കയിലെ സഹാറ മേഖലയിലുള്ള റോക്ക് ഹൈറാക്‌സ് എന്ന ജീവിയാണ് ഇത്. റോക്ക് ബാഡ്ജർ, റോക്ക് റാബിറ്റ്, ഡാസി എന്നൊക്കെ അറിയപ്പെടുന്ന ഈ ജീവിയെക്കണ്ടാൽ ഒരു വലിയ എലിയോ മുയലോ ആണെന്നൊക്കെ തോന്നിയേക്കാം. എന്നാൽ ഇത് അതൊന്നുമല്ല.
5 കോടി വർഷം മുൻപ് മൺമറഞ്ഞ ടെഥൈഥെറിയ എന്ന വിഭാഗത്തിലെ സസ്തനികളിൽ നിന്ന് പരിണാമം സംഭവിച്ച ജീവികളാണ് ഹൈറാക്‌സ്. ആനകളും മനാട്ടി എന്നറിയപ്പെടുന്ന കടൽപ്പശുക്കളുമൊക്കെ ഈ ഗ്രൂപ്പിൽ പെട്ടവയാണ്. ഹൈറാക്‌സുകളുടെ വിരലുകളും പല്ലുകളും തലയോട്ടിയുമൊക്കെ ആനകളെ അദ്ഭുതകരമായ രീതിയിൽ അനുസ്മരിപ്പിക്കുന്നവയാണ്. ഇവയുടെ പല്ലുകൾ ആനക്കൊമ്പുകളുടെ ഒരു ചെറുരൂപം പോലെ തോന്നുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
Read Also: ഭക്തർക്ക് അനുഗ്രഹം നൽകി തെരുവുനായ; മൈൻഡ് ചെയ്തില്ലെങ്കിൽ പിടിച്ചുനിർത്തും– കൗതുകക്കാഴ്ച
ആനകളെ പോലെ തന്നെ സംഘമായി ജീവിക്കാനാണ് ഇവയ്ക്കുമിഷ്ടം. 80 പേരോളം ഒരു ഗ്രൂപ്പിൽ ജീവിക്കാറുണ്ട്. എന്നാൽ പാറകൾ നിറഞ്ഞതും ചൂടേറിയതുമായ ഭൂമേഖലകളാണ് ഇവയ്ക്ക് താമസിക്കാൻ താൽപര്യം. സസ്യാഹാരികളായ ഈ ജീവികളെ പെരുമ്പാമ്പുകൾ വേട്ടയാടാറുണ്ട്.
Content Highlights: Elephant | World Elephant Day