മനുഷ്യ കുഞ്ഞുങ്ങളുടെ കരച്ചിലിന് കാതോർക്കുന്ന മുതലകൾ; ഇരയ്ക്കായുള്ള കാത്തിരിപ്പ്
ഏത് സാഹചര്യത്തിലായാലും കുഞ്ഞുങ്ങളുടെ കരച്ചിൽ ആരുടെയും ശ്രദ്ധയെ ആകർഷിക്കും. അതിൽ മനുഷ്യർ മാത്രമല്ല ചിലപ്പോൾ മുതലകളും ഉൾപ്പെട്ടെന്നു വരാം. അതിശയോക്തിയായി തോന്നുമെങ്കിലും ഇക്കാര്യം ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ. മനുഷ്യകുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടാൽ നൈൽ മുതലകൾ

ഏത് സാഹചര്യത്തിലായാലും കുഞ്ഞുങ്ങളുടെ കരച്ചിൽ ആരുടെയും ശ്രദ്ധയെ ആകർഷിക്കും. അതിൽ മനുഷ്യർ മാത്രമല്ല ചിലപ്പോൾ മുതലകളും ഉൾപ്പെട്ടെന്നു വരാം. അതിശയോക്തിയായി തോന്നുമെങ്കിലും ഇക്കാര്യം ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ. മനുഷ്യകുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടാൽ നൈൽ മുതലകൾ അതിന് കാതോർക്കുമെന്നും ഇര അടുത്തെത്തി എന്ന് മനസ്സിലാക്കുമെന്നും പഠനങ്ങളിൽ വ്യക്തമാക്കുന്നു.
സെന്റ്-എറ്റിയെൻ സർവകലാശാലയിലെയും ലിയോൺ സർവകലാശാലയിലെയും ഗവേഷകർ സംയുക്തമായാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. ആക്രമണകാരികളായ നൈൽ മുതലകൾ വസിക്കുന്ന പ്രദേശങ്ങളിൽ കരയുന്ന കുഞ്ഞുമായി എത്തിയാൽ അവ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ് എന്നാണ് കണ്ടെത്തൽ. മൊറോക്കോയിലെ ക്രോക്കോപാർക്കിലെ മുതലകളിലായിരുന്നു പഠനം. ഇവിടത്തെ ഭൂരിഭാഗം മുതലകളും കുഞ്ഞുങ്ങളുടെ ശബ്ദങ്ങളോട് പ്രതികരിച്ചിരുന്നു.
വ്യത്യസ്ത രീതിയിലുള്ള കരച്ചിലുകളാണ് മുതലകളെ കേൾപ്പിച്ചത്. കൂടുതൽ വിഷാദ ഭാവത്തിലുള്ള കരച്ചിലുകൾ മുതലകളിൽ കൂടുതൽ വേഗത്തിൽ പ്രതികരണങ്ങൾ ഉണ്ടാക്കി. എന്നാൽ മനുഷ്യക്കുഞ്ഞുങ്ങളുടെ മാത്രമല്ല ബോണോബോസുകളുടെയും ചിമ്പാൻസികളുടെയും കുഞ്ഞുങ്ങളുടെ ശബ്ദം കേൾപ്പിച്ചപ്പോഴും മുതലകൾ സമാനമായ രീതിയിൽ പ്രതികരിച്ചിരുന്നു. ഇര അടുത്തെത്തി എന്ന തിരിച്ചറിവിലാണ് മുതലകൾ പ്രതികരിക്കുന്നത് എന്നാണ് കണ്ടെത്തലെങ്കിലും അത് മാത്രമല്ല കാരണമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പെൺമുതലകളിൽ ഈ കരച്ചിലുകൾ കേൾക്കുമ്പോൾ മാതൃത്വഭാവം ഉണരുന്നുണ്ടാവാം എന്നായിരുന്നു ഇവരുടെ നിഗമനം.
ഇങ്ങനെയൊരു അനുമാനമുണ്ടെങ്കിലും പ്രധാനമായും അക്രമണോത്സുകതയാണ് മുതലകളിൽ പ്രകടമാവുക എന്നും പഠനത്തിൽ ഗവേഷകർ എടുത്തുപറയുന്നുണ്ട്. പ്രൊസീഡിങ്സ് ഓഫ് ദ റോയൽ സൊസൈറ്റി ബി: ബയോളജിക്കൽ സയൻസ് എന്ന ജേർണലിലാണ് പഠന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. 26 ആഫ്രിക്കൻ രാജ്യങ്ങളിലെ ശുദ്ധജല സ്രോതസ്സുകളിൽ കാണുന്നവയാണ് നൈൽ മുതലകൾ. 11 അടി മുതൽ 16 അടി വരെയാണ് ഇവയുടെ ശരാശരി നീളം. എന്നാൽ 20 അടിയിലധികം നീളമുള്ള നൈൽ മുതലകളെയും അപൂർവമായി കണ്ടെത്തിയിട്ടുണ്ട്.
മത്സ്യങ്ങളും വലിയ സസ്തനികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. മനുഷ്യർ ഇവയുടെ ആക്രമണങ്ങൾക്ക് ഇരയായ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള മുതല ആക്രമണങ്ങൾ സംബന്ധിച്ച വിവരങ്ങളുടെ ഡാറ്റാബേസായ ക്രോക്ക്ബൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം മുതലകളുടെ ആക്രമണത്തിൽ പ്രതിവർഷം ആയിരം പേരെങ്കിലും കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇവയിൽ തന്നെ മനുഷ്യനെ ആക്രമിക്കുന്ന കാര്യത്തിൽ നൈൽ മുതലകൾ മുൻനിരയിലാണ്.
Content Highlights: Crocodile | Animal | Manorama News