യുവനടൻ വിജയ് ദേവരകൊണ്ടയുടെ കുടുംബത്തിലെ ഒരംഗമാണ് സ്റ്റോം. അവരുടെ പ്രിയപ്പെട്ട വളർത്തുനായ. സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട ഇവനെ 2020ലാണ് താരം സ്വന്തമാക്കിയത്. തന്റെ ഫൈറ്റർ സിനിമയുടെ സംവിധായകനായ പുരി ജഗന്നാഥന്റെ നായകളുമായി ഇടപഴകിയപ്പോഴാണ് തനിക്കും നായ വേണമെന്ന് വിജയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുവനടൻ വിജയ് ദേവരകൊണ്ടയുടെ കുടുംബത്തിലെ ഒരംഗമാണ് സ്റ്റോം. അവരുടെ പ്രിയപ്പെട്ട വളർത്തുനായ. സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട ഇവനെ 2020ലാണ് താരം സ്വന്തമാക്കിയത്. തന്റെ ഫൈറ്റർ സിനിമയുടെ സംവിധായകനായ പുരി ജഗന്നാഥന്റെ നായകളുമായി ഇടപഴകിയപ്പോഴാണ് തനിക്കും നായ വേണമെന്ന് വിജയ്ക്ക് തോന്നിയത്. ലോക്ഡൗൺ സമയത്ത് ടോഗോ, ഹച്ചിക്കോ തുടങ്ങിയ സിനിമകളും വളർത്തുനായ്ക്കളുടെ ചില വിഡിയോയും കണ്ടതോടെ നായയെ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.

തന്റെ സ്റ്റൈലിസ്റ്റ് ആണ് സ്റ്റോമിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. കണ്ടയുടൻ ഇഷ്ടപ്പെടുകയും അടുത്തദിവസം വീട്ടിലെത്തുകയുമായിരുന്നു. അമ്മ അവനെ പേരക്കുട്ടിയെ പോലെയാണ് നോക്കുന്നത്. അവനൊരു മനുഷ്യക്കുഞ്ഞെന്ന തരത്തിൽ പരിപാലിക്കുന്നുണ്ടെന്നും വിജയ് ദേവരകൊണ്ട വ്യക്തമാക്കിയിരുന്നു.

ADVERTISEMENT

തന്റെ അരുമയ്ക്കൊപ്പമുള്ള ചിത്രങ്ങൾ വിജയ് സോഷ്യൽമിഡിയയിൽ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ വർഷം സ്റ്റോം ആദ്യമായി വിമാനയാത്ര നടത്തിയതിന്റെ വിഡിയോ താരം ഇൻസ്റ്റദ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. നടനെപ്പോലെ തന്നെ സ്റ്റോമിനും നിരവധി ആരാധകരുണ്ട്. ദ് സ്റ്റോം ദേവരകൊണ്ട എന്ന പേരിൽ എക്സ് പ്ലാറ്റ്ഫോമിൽ ഒരു അക്കൗണ്ട് തന്നെ തുറന്നിട്ടുണ്ട്.

കുടുംബത്തിനൊപ്പം സ്റ്റോം (Photo: Twitter/@moviezupp)

ആരാണ് സൈബീരിയൻ ഹസ്കി?

ADVERTISEMENT

വെളുപ്പും ചാര കലർന്ന കറുപ്പും നിറമുള്ള ഇടതൂർന്ന രോമങ്ങളുള്ള സൈബീരിയൻ ഹസ്കി എന്ന നായയിനം ആരെയും ആകർഷിക്കും. നീല അല്ലെങ്കിൽ ബ്രൗൺ അല്ലെങ്കിൽ ഈ രണ്ടു നിറങ്ങളിലും കാണപ്പെടുന്ന കണ്ണുകളും മാസ്ക് ധരിച്ചതുപോലുള്ള മുഖവും ഈ ഇനത്തിന്റെ സൗന്ദര്യമാണ്. റഷ്യൻ പ്രവിശ്യയായ സൈബീരിയയിൽ ഉരുത്തിരിഞ്ഞുവന്നതുകൊണ്ടാണ് ഇവർക്ക് സൈബീരിയൻ ഹസ്കി എന്നു പേരുവന്നത്.

സ്റ്റോമിനൊപ്പം വിജയ് ദേവരകൊണ്ട. (Photo: Twitter/@movilti, @mymoviebazaar

ചെന്നായയുടെ രൂപമുള്ള ഇവർ കായികക്ഷമതയിലും ബുദ്ധികൂർമതയിലും മുൻപിലാണ്. പരിചയമില്ലാത്തവരോടും മറ്റു നായ്ക്കളോടും അക്രമണ സ്വഭാവം കാണിക്കുന്ന പ്രകൃതമല്ല. ചെറിയ സ്ഥലത്തും അനായാസം വളർത്താം. അതുകൊണ്ടുതന്നെ ഫ്ലാറ്റുകളിലും വളർത്താൻ കഴിയും. എന്നാൽ, വ്യായാമം ആവശ്യമാണ്. നായ്ക്കളുടെ കുരയ്ക്കുക എന്ന സ്വഭാവം ഇക്കൂട്ടർക്ക് കുറവാണ്. എന്നാൽ, ഉടമയോടുള്ള ഇഷ്ടവും സ്നേഹവുമെല്ലാം പ്രകടിപ്പിക്കാൻ പ്രത്യേക രീതിയിൽ ശബ്ദമുണ്ടാക്കും. ഉടമയ്ക്കൊപ്പം ജീവിക്കുന്നതാണ് ഇവരുടെ സന്തോഷം. 

സ്റ്റോമിനൊപ്പം വിജയ് ദേവരകൊണ്ട, കുടുംബത്തിനൊപ്പം സ്റ്റോം (Photo: Instagram/Vijay Deverakonda)
ADVERTISEMENT

രോമാവൃതമായ ശരീരമാണെങ്കിലും വൃത്തിയുടെ കാര്യത്തിൽ ഹസ്കികൾ ശ്രദ്ധയുള്ളവരാണ്. ‘സെൽഫ് ക്ലീനിങ്’ ആണ് ഇവരുടെ പ്രത്യേകതയെന്ന് വിദഗ്ധർ പറയുന്നു. ഈ വൃത്തിയാക്കൽ സ്വഭാവം ഉള്ളതുകൊണ്ടുതന്നെ ശരീരത്ത് ദുർഗന്ധം കുറവായിരിക്കും. കുളി വല്ലപ്പോഴും മാത്രം മതി. മഞ്ഞുള്ള പ്രദേശങ്ങളിൽ ചെറിയ വസ്തുക്കൾ വലിക്കാനും ഇക്കൂട്ടരെ ഉപയോഗിക്കുന്നുണ്ട്. തണുപ്പുള്ള കാലാവസ്ഥയിൽ ജീവിച്ചിരുന്ന ഇവർ ഇന്ന് ഉഷ്ണകാലാവസ്ഥയോടും പൊരുത്തപ്പെട്ടുതുടങ്ങി. എങ്കിലും ചൂട് അധികമില്ലാത്ത അന്തരീക്ഷത്തിൽ വളർത്തുന്നതാണ് നല്ലത്. 40,000 മുതൽ 70,000 വരെയാണ് ഇതിന്റെ വിപണിയിലെ വില.

Content Highlights: Vijay Devarakonda | Pet Dogs | Storm | Manorama News