ട്രോളുകളിലൂടെ ലോകപ്രശസ്തനായ നായ; ചീംസ് ബാൾസെ ഓർമയായി
ലോകമെമ്പാടും മീമുകളിലൂടെയും ട്രോളുകളിലൂടെയും പ്രശസ്തി നേടിയ ഷിബ ഇനു വിഭാഗത്തിൽപ്പെടുന്ന നായയായ ചീംസ് ഓർമയായി. കാൻസർ ബാധിതയായിരുന്നു ഈ 12 വയസ്സുള്ള നായ. ബാൾസെ എന്നും പേരുണ്ടായിരുന്നു ചീംസിന്. 2017ൽ ചീംസിന്റെ ചിത്രങ്ങൾ മീമുകളിലും ട്രോളുകളിലും ഉപയോഗിച്ച്
ലോകമെമ്പാടും മീമുകളിലൂടെയും ട്രോളുകളിലൂടെയും പ്രശസ്തി നേടിയ ഷിബ ഇനു വിഭാഗത്തിൽപ്പെടുന്ന നായയായ ചീംസ് ഓർമയായി. കാൻസർ ബാധിതയായിരുന്നു ഈ 12 വയസ്സുള്ള നായ. ബാൾസെ എന്നും പേരുണ്ടായിരുന്നു ചീംസിന്. 2017ൽ ചീംസിന്റെ ചിത്രങ്ങൾ മീമുകളിലും ട്രോളുകളിലും ഉപയോഗിച്ച്
ലോകമെമ്പാടും മീമുകളിലൂടെയും ട്രോളുകളിലൂടെയും പ്രശസ്തി നേടിയ ഷിബ ഇനു വിഭാഗത്തിൽപ്പെടുന്ന നായയായ ചീംസ് ഓർമയായി. കാൻസർ ബാധിതയായിരുന്നു ഈ 12 വയസ്സുള്ള നായ. ബാൾസെ എന്നും പേരുണ്ടായിരുന്നു ചീംസിന്. 2017ൽ ചീംസിന്റെ ചിത്രങ്ങൾ മീമുകളിലും ട്രോളുകളിലും ഉപയോഗിച്ച്
ലോകമെമ്പാടും മീമുകളിലൂടെയും ട്രോളുകളിലൂടെയും പ്രശസ്തി നേടിയ ഷിബ ഇനു വിഭാഗത്തിൽപ്പെടുന്ന നായയായ ചീംസ് ഓർമയായി. കാൻസർ ബാധിതയായിരുന്നു ഈ 12 വയസ്സുള്ള നായ. ബാൾസെ എന്നും പേരുണ്ടായിരുന്നു ചീംസിന്. 2017ൽ ചീംസിന്റെ ചിത്രങ്ങൾ മീമുകളിലും ട്രോളുകളിലും ഉപയോഗിച്ച് തുടങ്ങിയതോടെയാണ് നായ പ്രശസ്തയായത്.
ക്രിപ്റ്റോകറൻസികളെ മൊത്തത്തിൽ കളിയാക്കിക്കൊണ്ട് ഒരു തമാശപ്പരിപാടിയായി രംഗത്തു വന്ന ക്രിപ്റ്റോ നാണയമാണ് ഡോഗ്കോയിൻ. കാര്യം ഡോഗ്കോയിൻ എന്നു വിളിക്കുന്നുണ്ടെങ്കിലും ഇതിന്റെ യഥാർഥ ഉച്ചാരണം ഡോഷ്കോയിൻ എന്നാണ്. എങ്കിലും കൂടുതൽ പേരും ഡോഗ്കോയിൻ എന്നു വിളിക്കുന്നു. 2013ൽ ബില്ലി മാർക്കസ്, ജാക്സൻ പാർമർ എന്നിവരാണ് ഈ ക്രിപ്റ്റോ നാണയം പുറത്തിറക്കിയത്. തമാശയ്ക്കെങ്കിലും തുടർന്ന് ശതകോടീശ്വരൻ ഇലോൺ മസ്കും മറ്റു സെലിബ്രിറ്റികളുമൊക്കെ ഏറ്റെടുത്തതോടെ സംഭവം ഹിറ്റായി മാറി.
ഡോഗ്കോയിന്റെ ലോഗോ ഒരു ഷിബ ഇനു നായയുടെ മുഖചിത്രമാണ്. മുഖം അൽപ്പം ചരിച്ച് കുസൃതിക്കണ്ണുകളുമായി നോക്കിയിരിക്കുന്ന ഒരു സുന്ദരി നായക്കുട്ടി.
നാണയം ഇറങ്ങുന്നതിനും മുന്നേ തന്നെ ഡോഗ് മീമുകള്‍ പ്രശസ്തമായിരുന്നു. ട്രോളുകളുടെ രൂപത്തിലാണ് ഇതു ഹിറ്റായത്. ഒരു നായക്കുട്ടിയെ അടിസ്ഥാനപ്പെടുത്തി, അതു പറയുന്നതായുള്ള ഡയലോഗുകൾ ഒക്കെ എഴുതിച്ചേർത്താണു ആ ട്രോളുകൾ ഇറങ്ങിയത്. യുഎസിൽ വളരെ പ്രചാരം നേടി ഈ ട്രോളുകൾ. തിരഞ്ഞെടുപ്പിൽ ആക്ഷേപഹാസ്യപരമായി കളിയാക്കാൻ ചില സ്ഥാനാർഥികൾ പോലും ഇവ ഉപയോഗിച്ചെന്നതു ഡോഗ് ട്രോളുകളുടെ ജനകീയത വെളിവാക്കുന്നു.
ഡോഗ് മീമുകളില്‍ വേറെയും നായ്ക്കളുണ്ട്. ജപ്പാനിലെ കബോസുവും ഇത്തരത്തിൽ പ്രശസ്തമാണ്. ഡോഗ് മീമുകളുടെ തുടക്കം തന്നെ ഈ നായയിൽ നിന്നാണ്. ജപ്പാനിലെ ഒരു പ്രൈമറി സ്കൂൾ ടീച്ചറായ അറ്റ്സുകോ സാറ്റോ എന്ന വനിതയുടേതാണു കബോസോ.ഓറഞ്ചും നാരങ്ങയുമൊക്കെ അടങ്ങിയ ‘സിട്രസ്’ കുടുംബത്തിൽ പെട്ട ഒരു ഫലവർഗമാണു കബോസോ. തന്റെ നായയുടെ മുഖം ഈ പഴത്തെ അനുസ്മരിപ്പിക്കുന്നതു കൊണ്ടാണു കബോസോയെന്നു പേരു നൽകിയത്. 2010 ഫെബ്രുവരിയിൽ തന്റെ അരുമനായക്കുട്ടിയെക്കുട്ടിയുടെ ചിത്രങ്ങളും വിശേഷങ്ങളും ഇന്റർനെറ്റിൽ പങ്കുവയ്ക്കുന്നതിനായി അറ്റ്സുകോ ഒരു ബ്ലോഗ് തുടങ്ങി.
കബോസോയുടെ ചിത്രങ്ങളും അറ്റ്സുകോയുടെ മറ്റ് അരുമമൃഗങ്ങളായ അസലിയ, ജിങ്‌കോ, ഒനിഗിർ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും തമാശസന്ദർഭങ്ങളുമൊക്കെ ബ്ലോഗിൽ ഉണ്ടായിരുന്നു.
Read Also: മനുഷ്യനേക്കാൾ വലുപ്പം: ഓടിയെത്തി കെട്ടിപ്പിടിച്ച് സിംഹം; ഇരുവരും താഴേക്ക്–വിഡിയോ
ഈ ബ്ലോഗിലെ കബോസോയുടെ ചിത്രങ്ങൾ വലിയ വൈറലായി. ചിത്രങ്ങൾക്കടിയിൽ ആരോ ഇട്ടുകൊടുത്തപേരാണു ഡോഗ്. ഈ ചിത്രങ്ങൾ പിന്നെ ട്രോളുകളായി മാറി.നായയുടെ ഉടമയായ അറ്റ്സുകോ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ഒരിക്കൽ കാര്യങ്ങൾ അറിഞ്ഞപ്പോൾ, തന്റെ വളർത്തുനായ ഇത്രയും വലിയ രാജ്യാന്തര പ്രശസ്തി നേടിയതറിഞ്ഞ് അവർ അദ്ഭുതപ്പെട്ടുപോയി. പിന്നീട് ഡോഗ്കോയിൻ വന്നപ്പോൾ കബോസോയുടെ ചിത്രങ്ങൾ ഇതിന്റെ നിർമാതാക്കളും തങ്ങളുടെ നാണയത്തിന്റെ ലോഗോയായി ഉപയോഗിച്ചു തുടങ്ങി.
ജപ്പാനിലെ പ്രശസ്തമായ വേട്ടപ്പട്ടിയിനമാണു ഷിബ ഇനു. അൽപം സീരിയസായ രീതിയുള്ള നായകൾ.ഇലോൺമസ്കിന് സ്വന്തമായി ഷിബ ഇനു ഇനത്തിൽപ്പെട്ട ഒരു നായയുണ്ട്. ഫ്ലോകി എന്നാണു പേര്. ഷിബാ ഫ്ലോകി, ഫ്ലോകി ഇനു, ഫ്ലോകി ഷിബാ തുടങ്ങിയ ക്രിപ്റ്റോ നാണയങ്ങൾ ഇതിന്റെ പേരിലുണ്ട്.
Content Highlights:Cheems| Cancer| Dog