ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന, സമുദ്രത്തിലെ അപൂർവ മത്സ്യമായ സീലക്കാന്തുകൾക്ക് 100 വർഷം വരെ ജീവിച്ചിരിക്കാമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ 20 വർഷമാണ് ഇവ ജീവിക്കുന്നതെന്നായിരുന്നു ശാസ്ത്രലോകം വിചാരിച്ചിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വംശനാശം വന്നെന്ന് ഒരു കാലത്ത് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്ന മീനാണ് സീലക്കാന്ത്. അപൂർവങ്ങളിൽ അപൂർവമായ ഈ മത്സ്യത്തെ പിന്നീട് കണ്ടെത്തി. 42 കോടി വർഷങ്ങൾക്കു മുൻപാണ് സീലക്കാന്ത് മത്സ്യങ്ങൾ കടലിൽ ഉത്ഭവിച്ചത്.കടൽജീവികളിൽ നിന്നു കരജീവികളുണ്ടാകുന്ന കാലഘട്ടത്തിൽ.

ADVERTISEMENT

Read Also: സ്ഥിര താമസമാക്കാൻ ശ്രമം; ഒമാനിൽ തുരത്തിയത് 43,000ലധികം ഇന്ത്യൻ കാക്കകളെ: രണ്ടാംഘട്ടം തുടങ്ങി 

നിലവിൽ ദക്ഷിണാഫ്രിക്ക, മഡഗാസ്കർ, ടാൻസാനിയ, കിഴക്കൻ ആഫ്രിക്കൻ തീരത്തുള്ള ദ്വീപായ കൊമോറോസ് എന്നിവയുടെ അടുത്തൊക്കെ കണ്ടെത്തിയിട്ടുണ്ട്. മഡഗാസ്കർ ഈ മീനുകളുടെ ഉദ്ഭവകേന്ദ്രം ആണെന്നും ശാസ്ത്രജ്ഞർ കരുതുന്നു.

(Photo: Twitter/@Tushar_KN)

ദിനോസറുകൾ ഭൂമിയിൽ ജനനമെടുക്കുന്നതിനു 18 വർഷം മുൻപാണ് ഇവയുടെ ജനനം. തുടർന്നു ഭൗമമേഖലയിലുണ്ടായ ഒട്ടേറെ സംഭവവികാസങ്ങളെ ഇത് അതിജീവിച്ചു. ഭൂമിയിൽ ഭൂഖണ്ഡങ്ങൾ അകന്നുമാറിയ പ്രക്രിയയ്ക്കും ദിനോസറുകളെ ഇല്ലാതാക്കിയ ഛിന്നഗ്രഹ വിസ്ഫോടനത്തിനുമൊക്കെ ഇവ സാക്ഷ്യം വഹിച്ചു. ഈ പഴമ മൂലം ജീവിച്ചിരിക്കുന്ന ഫോസിലുകൾ എന്നും ഇവയെ വിശേഷിപ്പിക്കാറുണ്ട്.

‌ഫോസിലുകളിൽ കൂടിയാണ് ഈ മത്സ്യങ്ങളെപ്പറ്റി ആദ്യം ശാസ്ത്രലോകം മനസ്സിലാക്കിയത്. വംശനാശം സംഭവിച്ച ജീവികളാകാം ഇവയെന്നായിരുന്നു ആദ്യം ശാസ്ത്രജ്ഞരുടെ ധാരണ. എന്നാൽ 1938ൽ ദക്ഷിണാഫ്രിക്കൻ തീരത്തു നിന്ന് ഇവയിൽ ഒരു മത്സ്യത്തെ കണ്ടെത്തി. 

National Museum of Kenya staff display a coelacanth fish weighing 77 kilograms caught by a Kenyan fisherman on November 9, 2001. (Photo: Twitter/@rapplerdotcom)
ADVERTISEMENT

പിന്നീടങ്ങോട്ട് മഡഗാസ്കർ ദ്വീപിനു സമീപമുള്ള മേഖലയിൽ ഈ മത്സ്യങ്ങൾ ഇടയ്ക്കിടെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുന്നതു ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ പെട്ടു. സ്രാവുകളെ പിടിക്കാനായി മത്സ്യത്തൊഴിലാളികൾ സ്ഥാപിക്കുന്ന ജാരിഫ എന്നറിയപ്പെടുന്ന വലയിലാണ് ഇവ കുടുങ്ങുന്നത്. ആഴക്കടലിൽ താമസിക്കുന്നതിനാൽ  വൈദ്യുത തരംഗങ്ങൾ പുറപ്പെടുവിച്ച് അവ തിരിച്ചുകിട്ടുമ്പോൾ വിലയിരുത്തിയാണു ഇവ പ്രധാനമായും തടസ്സങ്ങളെയും ഇരകളെയുമൊക്കെ കണ്ടെത്തുന്നത്. എന്നാൽ ജാരിഫ വലകൾ ഇവ തിരിച്ചറിയാതെ പോകും. 

Read Also: ന്യൂഡൽഹിയിൽ കൊമോഡോ ഡ്രാഗൺ! ജി20 ഉച്ചകോടി വേദിക്കു തൊട്ടരികെ.

പിന്നീട് 34 തവണ ഇവയെ കിട്ടിയിട്ടുണ്ടെന്നു കരുതപ്പെടുന്നു. 4 അടി മുതൽ ആറടി വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് 90 കിലോവരെ ഭാരവുമുണ്ട്. ഇവ സമുദ്രോപരിതലത്തി‍ൽ നിന്നു 2300 അടി താഴെ കഴിയാനാണ് ഇഷ്ടപ്പെടുന്നത്. മഡഗാസ്കറിന്റെ പടിഞ്ഞാറൻ തീരത്താണ് ഇവയിൽ അധികവും കിട്ടുന്നത്.

സീലക്കാന്തുകൾക്ക് പ്രകൃതിപരമായി ഒട്ടേറെ ന്യൂനതകളുണ്ട്. ഇവ പ്രത്യേക ഇരകളെ മാത്രമേ വേട്ടയാടുകയുള്ളൂ. അതിനാൽ തന്നെ പരിസ്ഥിതി മാറ്റങ്ങൾ ഇവയുടെ ഇരകളെ ബാധിച്ചാൽ അനന്തരഫലമായി ഇവയും നാശം നേരിടും.വളരെ പതുക്കെ വളരുന്ന, പ്രജനനനിരക്ക് തീരെ കുറവുള്ള മീനുകളുമാണു സീലക്കാന്തുകൾ. ഇതും ഇവയുടെ വളർച്ചയെയും പെരുകലിനെയും നിയന്ത്രിക്കുന്ന ഘടകങ്ങളാണ്.

ADVERTISEMENT

കടുത്ത വംശനാശ ഭീഷണി നേരിടുന്ന സീലക്കാന്തുകളെ രക്ഷിക്കുന്നതിനായി മഡഗാസ്കർ നിയമപരിഷ്കരണങ്ങൾ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. ജാരിഫ നെറ്റുകൾ ഉപയോഗിച്ചുള്ള മീൻപിടിത്തം ഇത്തരം മീനുകളുള്ള മേഖലയിൽ നിരോധിക്കുക, അഥവാ പിടിച്ചാൽ തന്നെ കൊല്ലാതെ വെറുതെ വിടാൻ മത്സ്യത്തൊഴിലാളികളെ പരിശീലിപ്പിക്കുക എന്നിവയൊക്കെ ഇതിൽ പെടും. 

തീവ്രഗന്ധമുള്ള എണ്ണകൾ, യൂറിയ തുടങ്ങിയവയുള്ളതിനാൽ ഒട്ടും ഭക്ഷ്യയോഗ്യമല്ലാത്ത മാംസമാണ് സീലക്കാന്തിന്റേത്. എങ്കിലും അപൂർവമായി പിടികൂടുമ്പോഴൊക്കെ ഇവയെ ഭക്ഷിക്കുന്നവർ മഡഗാസ്കറിലുണ്ടെന്നു ശാസ്ത്രജ്‍ഞർ പറയുന്നു. ഇന്തൊനീഷ്യയിലെ സുലവെസിയിലും ഇവയുണ്ട്.

Content Highlights:  Fossil | Coelacanth | Animal | Fish