ഒരൊറ്റ ആംഗ്യത്തിൽ വീണ് പശുക്കൾ; നടന്ന് അടുത്തവരെ തടഞ്ഞ് യുവാവ്– രസകരം ഈ വിഡിയോ
പരിചയമില്ലാത്ത ആളുകളെ കണ്ടാൽ ആക്രമസ്വഭാവം കാണിക്കുന്നവരാണ് പല വളർത്തുമൃഗങ്ങളും. പ്രതിരോധമെന്ന നിലയ്ക്കാണ് അവർ അതിനെ കാണുന്നത്. എന്നാലിവിടെ മുൻപരിചയം പോലുമില്ലാത്ത ഒരാളുടെ വാക്ക് അനുസരിക്കുകയാണ് ഒരു കൂട്ടം പശുക്കൾ. സൈക്ലിസ്റ്റായ ആൻഡ്രൂ ഒ'കോണർ എന്ന

പരിചയമില്ലാത്ത ആളുകളെ കണ്ടാൽ ആക്രമസ്വഭാവം കാണിക്കുന്നവരാണ് പല വളർത്തുമൃഗങ്ങളും. പ്രതിരോധമെന്ന നിലയ്ക്കാണ് അവർ അതിനെ കാണുന്നത്. എന്നാലിവിടെ മുൻപരിചയം പോലുമില്ലാത്ത ഒരാളുടെ വാക്ക് അനുസരിക്കുകയാണ് ഒരു കൂട്ടം പശുക്കൾ. സൈക്ലിസ്റ്റായ ആൻഡ്രൂ ഒ'കോണർ എന്ന യുവാവ് ആണ് വിഡിയോയിലെ താരം.
ഇംഗ്ലണ്ടിലാണ് സംഭവം. ഗ്രേറ്റ് ഡൺ ഫെൽ എന്ന പർവതത്തിലൂടെ സൈക്ലിങ് നടത്തുന്നതിനിടെ വിശ്രമിക്കാൻ നിന്നപ്പോഴാണ് എതിർവശത്തുനിന്ന് പശുക്കൾ എത്തുന്നത്. നിയന്ത്രണം വിട്ട് വരുന്ന പശുക്കളെ തടയാൻ ദൂരെനിന്നും അതിന്റെ ഉടമ ആൻഡ്രൂവിനോട് ആവശ്യപ്പെട്ടു. തുടർന്ന് യുവാവ് നടുറോഡിൽ നിന്ന് കൈ മുന്നോട്ട് നീട്ടി സ്റ്റോപ് എന്ന് പറഞ്ഞു. ഇതുകേട്ടയുടൻ പശുക്കൾ നടത്തം നിർത്തി. കർഷകൻ അടുത്തെത്തുന്നതു വരെ യുവാവ് കൈ മാറ്റാൻ തയാറായില്ല.
ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ആൻഡ്രൂ തന്നെയാണ് പങ്കുവച്ചത്. ശരിക്കും വ്യത്യസ്തമാർന്ന അനുഭവമെന്നാണ് യുവാവ് കുറിച്ചത്.
Content Highlights: Cow | Animal | Virala Video