വന്യജീവി കള്ളക്കടത്തു സംഘത്തിന്റെ പ്രധാന ഇരയാണ് ഈനാംപേച്ചി. കരിഞ്ചന്തയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള സസ്തനി. പ്രതിവർഷം ഒരുലക്ഷത്തിലേറെ ഈനാംപേച്ചികളെയാണു കൊള്ളക്കാർ കൊന്നൊടുക്കുന്നത്. ആഫ്രിക്കയിലും ഏഷ്യയിലും കാണപ്പെടുന്ന എട്ടിനം

വന്യജീവി കള്ളക്കടത്തു സംഘത്തിന്റെ പ്രധാന ഇരയാണ് ഈനാംപേച്ചി. കരിഞ്ചന്തയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള സസ്തനി. പ്രതിവർഷം ഒരുലക്ഷത്തിലേറെ ഈനാംപേച്ചികളെയാണു കൊള്ളക്കാർ കൊന്നൊടുക്കുന്നത്. ആഫ്രിക്കയിലും ഏഷ്യയിലും കാണപ്പെടുന്ന എട്ടിനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്യജീവി കള്ളക്കടത്തു സംഘത്തിന്റെ പ്രധാന ഇരയാണ് ഈനാംപേച്ചി. കരിഞ്ചന്തയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള സസ്തനി. പ്രതിവർഷം ഒരുലക്ഷത്തിലേറെ ഈനാംപേച്ചികളെയാണു കൊള്ളക്കാർ കൊന്നൊടുക്കുന്നത്. ആഫ്രിക്കയിലും ഏഷ്യയിലും കാണപ്പെടുന്ന എട്ടിനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്യജീവി കള്ളക്കടത്തു സംഘത്തിന്റെ പ്രധാന ഇരയാണ് ഈനാംപേച്ചി. കരിഞ്ചന്തയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള സസ്തനി. പ്രതിവർഷം ഒരുലക്ഷത്തിലേറെ ഈനാംപേച്ചികളെയാണു കൊള്ളക്കാർ കൊന്നൊടുക്കുന്നത്. ആഫ്രിക്കയിലും ഏഷ്യയിലും കാണപ്പെടുന്ന എട്ടിനം ഈനാംപേച്ചികളിൽ എല്ലാം തന്നെ ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചറിന്റെ (ഐയുസിഎൻ) വംശനാശ ഭീഷണിപ്പട്ടികയിൽ (റെഡ് ലിസ്റ്റ്) കയറിപ്പറ്റി. ഇതിൽ ചൈനീസ് ഈനാംപേച്ചിയും സുന്ദ എന്നയിനം ഈനാംപേച്ചിയും ‘ഗുരുതര ഭീഷണി’ നേരിടുന്ന വിഭാഗത്തിലാണ്. ആഫ്രിക്കയിലാണ് ഏറ്റവുമധികം ഈനാംപേച്ചികളെ കാണുന്നത്. ആവശ്യക്കാരേറെയുള്ളതാകട്ടെ വിയറ്റ്നാം, ചൈന പോലുള്ള ഏഷ്യൻ രാജ്യങ്ങളിലും.

ചെറിയ കണ്ണുകളായതിനാൽ ഇവയ്ക്കു കാഴ്ചശക്തി കുറവാണ്. കേൾവിശക്തിയും ഘ്രാണശക്തിയും അപാരം. പൊതുവിൽ രാത്രി മാത്രമേ പുറത്തിറങ്ങൂ. നീളൻ നാവുപയോഗിച്ചു ചിതലുകളെയും ഉറുമ്പുകളെയുമാണു ഭക്ഷണമാക്കുക. ചിതൽപ്പുറ്റുകളുടെയും മറ്റും സമീപം ഇവയുണ്ടാകുമെന്നുറപ്പുള്ള വേട്ടക്കാർ രാത്രിയിൽ കണ്ണിലേക്കു ശക്തമായി വെളിച്ചമടിച്ചു നിർത്തി ഇവയെ കൊന്നൊടുക്കുകയാണു രീതി. ശരീരമാകെ മൂടുന്ന ശൽക്കങ്ങളുള്ള ഒരേയൊരു സസ്തനിയാണ് ഈനാംപേച്ചി. ഈ ശൽക്കങ്ങൾക്ക് ഔഷധഗുണമുണ്ടെന്നാണ് അന്ധവിശ്വാസം. ഇവയുടെ മാംസത്തിന് ഏഷ്യയിൽ, പ്രത്യേകിച്ചു വിയറ്റ്നാമിലും ചൈനയിലും ഒട്ടേറെ ആവശ്യക്കാരുണ്ട്. 

ADVERTISEMENT

രാജ്യാന്തര തലത്തിൽ വിൽപന നിരോധിച്ചിട്ടുള്ളതിനാൽ രഹസ്യമായാണ് ഇടപാടുകൾ.1990കളിൽ കിലോയ്ക്ക് ഏകദേശം 800 രൂപയുണ്ടായിരുന്ന ഈനാംപേച്ചിയുടെ ശൽക്കങ്ങൾക്ക് ഇപ്പോൾ അരലക്ഷത്തിലേറെയാണു വില. ശൽക്കങ്ങളും ഇറച്ചിയുമായി ശതകോടികളുടെ ബിസിനസാണ് കുഞ്ഞുജീവിയുടെ പേരിൽ ആഗോളതലത്തിൽ നടക്കുന്നത്. ചെറിയ ഈനാംപേച്ചിയുടെ ശൽക്കങ്ങൾ പൊടിച്ചു കഴിച്ചാൽ മുലപ്പാൽ വർധിക്കുമെന്നാണു ചൈനീസ് നാട്ടുവൈദ്യം. ആസ്മയ്ക്കും കാൻസറിനും ഫലപ്രദമാണെന്നും പ്രചാരണമുണ്ട്.

Read Also: ദുരൂഹജീവി; സങ്കരസന്തതി: ലോകത്തെ ആദ്യ ‘ഡോക്സിമിനെ’ കണ്ടെത്തി

ADVERTISEMENT

മട്ടി, ജൂജു എന്നീ പേരുകളിലാണ് കരിഞ്ചന്തയിൽ ശൽക്കങ്ങൾ കൊണ്ടുണ്ടാക്കിയ മരുന്ന് ലഭിക്കുന്നത്. ഇറച്ചിക്കു ഭാരം കൂടാനായി ഈനാംപേച്ചിയെ ചരൽ തീറ്റിക്കുന്ന സംഭവങ്ങളുമുണ്ട്. 27 രാജ്യങ്ങളാണ് ഈനാംപേച്ചിയുടെ കള്ളക്കടത്ത് വലയിൽ പ്രവർത്തിക്കുന്നത്. അതിലെ 94 ശതമാനവും ചൈന, ഹോങ്കോങ്, വിയറ്റ്നാം, സിങ്കപ്പുർ, നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ പ്രദേശങ്ങളിലാണ്.

(Photo: Twitter/@loveAfrica_)

കൊറോണ പടർത്തിയതിൽ മിടുക്കൻ

ADVERTISEMENT

ചൈനയിലെ വുഹാൻ പ്രവിശ്യയിൽനിന്നാണു കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന് ഏവർക്കുമറിയാം. ആ സമയം, രോഗവാഹകരായത് ഏതു ജീവിയാണെന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. പാമ്പും വവ്വാലും സംശയനിഴലിൽ തുടരവെ കൊറോണ മനുഷ്യരിലേക്കു പകർത്തിയത് ഈനാംപേച്ചി എന്ന ഉറമ്പുതീനി ആണെന്ന പുതിയ നിഗമനവുമായി ശാസ്ത്രജ്ഞർ രംഗത്തെത്തുകയായിരുന്നു.

വുഹാനിലെ ഹ്വാനൻ സീഫുഡ് മൊത്തച്ചന്തയിൽനിന്നാണു കൊറോണ മനുഷ്യരിലെത്തിയത്. മൃഗങ്ങളിൽ ഉദ്ഭവം കൊണ്ട് മനുഷ്യരിലേക്കു പകർന്നതാണു കൊറോണ വൈറസ് എന്നു ശാസ്ത്രജ്ഞർ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഏതു ജീവിയിൽനിന്നാണു മനുഷ്യരിലേക്ക് എത്തിയത് എന്നതിൽ കൃത്യമായ ധാരണയുണ്ടായില്ല. ലോകത്തിന്റെ പലയിടങ്ങളിലും വൈറസിനെ പഠിച്ചുകൊണ്ടിരിക്കുന്നു, പ്രതിരോധിക്കാനുള്ള വാക്സിനു വേണ്ടി പരീക്ഷണങ്ങളും തുടരുന്നു. പാമ്പ് അല്ല, ഈനാംപേച്ചിയാണു കൊറോണ പകർന്നതെന്ന് ഇത്തരമൊരു പഠനത്തിൽ മിഷിഗനിലെ ബയോഇൻഫർമേറ്റിഷ്യൻമാരുടെ സംഘമാണു കണ്ടെത്തിയത്.

Content Highlights: Pangolins | Animal | Environment 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT