സ്വന്തം ജീവനേക്കാൾ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന കാര്യത്തിൽ മനുഷ്യരായാലും മൃഗങ്ങളായാലും ഒരേ മനസ്സുള്ളവരാണ്. ഇത് തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ ദക്ഷിണാഫ്രിക്കയിലെ തോർണിബുഷ് ഗെയിം റിസർവിൽ നിന്നും പുറത്തു വരുന്നത്. സിംഹക്കൂട്ടത്തിന്റെ പിടിയിൽ നിന്നും തന്റെ കുഞ്ഞിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം ജീവനേക്കാൾ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന കാര്യത്തിൽ മനുഷ്യരായാലും മൃഗങ്ങളായാലും ഒരേ മനസ്സുള്ളവരാണ്. ഇത് തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ  ദക്ഷിണാഫ്രിക്കയിലെ തോർണിബുഷ് ഗെയിം റിസർവിൽ നിന്നും പുറത്തു വരുന്നത്. സിംഹക്കൂട്ടത്തിന്റെ പിടിയിൽ നിന്നും തന്റെ കുഞ്ഞിനെ രക്ഷിക്കാനായി ഒരു എരുമ സ്വന്തം ജീവൻ ബലി കൊടുക്കുന്ന കാഴ്ചയാണ് ഇത്. വനമേഖലയിൽ സന്ദർശനം നടത്തുകയായിരുന്ന ഗാവിൻ ബ്രെറ്റ് എന്ന അഭിഭാഷകനാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

വനപാതയുടെ ഒരു വശത്തായി മരത്തിനു ചുവട്ടിൽ സിംഹങ്ങൾ കൂട്ടംകൂടി നിൽക്കുന്നതാണ് വിഡിയോയുടെ തുടക്കം. പാതയുടെ മറുഭാഗത്ത് നിന്നും എരുമകളുടെ വലിയ കൂട്ടം നടന്നടുത്തു. ഈ കൂട്ടത്തിലെ കുഞ്ഞുങ്ങളെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുകയായിരുന്നു സിംഹങ്ങൾ. ഇത് മനസ്സിലാക്കിയിട്ടെന്നവണ്ണം കൂട്ടത്തിലെ മുതിർന്ന എരുമകൾ ആദ്യം തന്നെ സിംഹങ്ങൾക്ക് നേരെ ചീറിയടുത്തു. തുടക്കത്തിൽ അവർക്ക് മുന്നിൽ ഭയപ്പെട്ട സിംഹങ്ങൾ നാലുപാടും പിന്തിരിഞ്ഞ് ഓടുന്നതും വിഡിയോയിൽ കാണാം.

ADVERTISEMENT

എന്നാൽ കൺമുന്നിൽ കിട്ടിയ ഭക്ഷണം വിട്ടുകളയാൻ സിംഹങ്ങൾ ഒരുക്കമായിരുന്നില്ല. അവ ആക്രമിക്കാനായി തിരിഞ്ഞു. കൂട്ടത്തിൽ ഒരു പെൺ സിംഹം ഒരു കുട്ടിയെരുമയെ ആക്രമിക്കാനാണ് ശ്രമിച്ചത്. അത്രയും നേരം സിംഹങ്ങളുമായി പോരാടി നിന്നിരുന്ന അമ്മ എരുമ കുഞ്ഞിനെ നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയതോടെ സിംഹങ്ങൾക്ക് മുന്നിലേക്ക് ഓടിയെത്തി. കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും സിംഹക്കൂട്ടം എരുമയെ കീഴ്പ്പെടുത്തുകയായിരുന്നു. 

Read Also: കസേരയിൽ ചാരിയിരിക്കാൻ നോക്കി, തലകുത്തിമറിഞ്ഞ് പാണ്ട: 35 ലക്ഷം പേർ കണ്ട ‘കലിപ്പന്‍’ വിഡിയോ

ADVERTISEMENT

കണ്ടുനിന്ന എരുമക്കൂട്ടം പലതവണ സിംഹങ്ങളെ ഭയപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇരയുടെ മുകളിൽ നിന്നും മാറാൻ അവ കൂട്ടാക്കിയില്ല. ഒടുവിൽ അത് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഈ കാഴ്ചകളെല്ലാം കണ്ട് എരുമക്കൂട്ടം തൊട്ടടുത്ത് തന്നെ നിൽക്കുന്നതും കാണാം. ലക്ഷങ്ങളാണ് ഈ വിഡിയോ സമൂഹമാധ്യമം വഴി കണ്ടത്. ഇത്രയധികം എരുമകൾ കൂട്ടത്തിലുണ്ടായിട്ടും വിരലിലെണ്ണാവുന്ന സംഖ്യയിൽ മാത്രമുള്ള സിംഹങ്ങൾക്കു മുൻപിൽ തോൽവി സമ്മതിച്ചതിന്റെ അത്ഭുതമാണ് പലരും കമന്റുകളിലൂടെ പ്രകടമാക്കുന്നത്.

എണ്ണത്തിലല്ല ധൈര്യത്തിലാണ് കാര്യം എന്ന് കാണിച്ചു തരാൻ ഇതിലും മികച്ച മറ്റൊരു ഉദാഹരണമില്ലെന്ന് ചിലർ കുറിച്ചു. സംരക്ഷിക്കാൻ അമ്മയില്ലാത്ത കുഞ്ഞ് എങ്ങനെ ഇരപിടിയന്മാർക്കിടയിൽ ജീവിക്കുമെന്നും അതിനെ കൂട്ടത്തിലുള്ള മറ്റ് എരുമകൾ ഏറ്റെടുക്കുമോ എന്നുമൊക്കെയുള്ള സംശയങ്ങൾ കമന്റ് ബോക്സിൽ നിറയുന്നുണ്ട്.

ADVERTISEMENT

Content Highlights: Buffalo | Calf | Lion

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT