തുർക്കിയിലെ അതീവ ചരിത്രപ്രാധാന്യമുള്ള പ്രമുഖ നഗരമാണ് ഇസ്തംബുൾ. പൂച്ചകളുടെ നഗരമെന്നു വേണമെങ്കിൽ ഇസ്തംബുളിനെ വിളിക്കാം. രണ്ടുലക്ഷത്തിലേറെ തെരുവുപൂച്ചകൾ സുഖമായി ഈ നഗരത്തിൽ കഴിയുന്നു. നഗരത്തിലെ സിവർബെയ് മേഖലയിൽ ചെന്നാൽ പടിക്കെട്ടിൽ കൈചാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുർക്കിയിലെ അതീവ ചരിത്രപ്രാധാന്യമുള്ള പ്രമുഖ നഗരമാണ് ഇസ്തംബുൾ. പൂച്ചകളുടെ നഗരമെന്നു വേണമെങ്കിൽ ഇസ്തംബുളിനെ വിളിക്കാം. രണ്ടുലക്ഷത്തിലേറെ തെരുവുപൂച്ചകൾ സുഖമായി ഈ നഗരത്തിൽ കഴിയുന്നു. നഗരത്തിലെ സിവർബെയ് മേഖലയിൽ ചെന്നാൽ പടിക്കെട്ടിൽ കൈചാരി മനുഷ്യരെപ്പോലെ ഉദാസീനമായി ഇരിക്കുന്ന ഒരു പൂച്ചയുടെ കൽപ്രതിമ കാണാം. ഇതാണു ടോംബിലിയുടെ പ്രതിമ.

ഇസ്താംബുളിലെ ഏറ്റവും പ്രശസ്തയായ തെരുവുപൂച്ചയായിരുന്നു ടോംബിലി. എവിടെനിന്ന് എത്തിയെന്ന് അറിയില്ലെങ്കിലും നഗരവാസികളുടെ ഓമനയായി ടോംബിലി വളർന്നു. പടിക്കെട്ടിൽ കൈവച്ചു ചുമ്മാതെ നോക്കിയിരിക്കുന്നതായിരുന്നു ടോംബിലിയുടെ വിനോദം. ആളുകളുമായി വളരെ സൗഹാർദപരമായി ഇടപെടാനും അവൾക്കറിയാമായിരുന്നു. 

ADVERTISEMENT

ഒരിക്കൽ ഇങ്ങനെ പടിക്കെട്ടിലിരിക്കുന്ന ടോംബിലിയുടെ ചിത്രം ആരോ എടുത്ത് ഇന്റർനെറ്റിലിട്ടു. അതോടെ ലോകം മുഴുവൻ അതു വൈറലായി. 2016 ഓഗസ്റ്റിൽ ടോംബിലി മരിച്ചു. നഗരസഭാ അധികൃതർ ജനങ്ങളുടെ പ്രിയ പൂച്ചയുടെ ഏറ്റവും പ്രശസ്തമായ പോസ് അനുസ്മരിപ്പിച്ചുള്ള കൽപ്രതിമ ഈസ്താംബുളിൽ സ്ഥാപിച്ചു. ഒരു മാസം കഴിഞ്ഞ് ഈ പ്രതിമ മോഷണം പോയിരുന്നു. തുടർന്ന് വ്യാപകമായ പ്രതിഷേധം ഈസ്താംബുളിൽ ഉടലെടുത്തു. ഒടുവിൽ മോഷ്ടിച്ചയാൾ പ്രതിമ തിരിച്ചുകൊണ്ടുവച്ചു.

ടോംബിലിയുടെ പ്രതിമകൾ (Photo: Twitter/@marixapanda)

ലോകത്തെ ഏറ്റവും ശക്തമായ ജീവികുടുംബമായ ഫെലിഡെയിൽ പെട്ടതാണ് പൂച്ച. സിംഹം, കടുവസ, പുലി, ചീറ്റ തുടങ്ങി ആകെ മൊത്തം നാൽപതോളം മൃഗങ്ങളുണ്ട് ഫെലിഡെ കുടുംബത്തിൽ.

ടോംബിലി പ്രതിമയ്ക്കരികിൽ പൂച്ച. (Photo: Twitter/@patyale)
ADVERTISEMENT

ലോകത്തിൽ ഏറ്റവും കൂടുതൽ വളർത്തുപൂച്ചകളുള്ള രാജ്യം യുഎസാണ് 7.7 കോടി പൂച്ചകൾ  ഇവിടെയുണ്ടെന്നാണു കണക്ക്. ചൈനയി‍ൽ 5.3 കോടി വളർത്തുപൂച്ചകളുണ്ട്. വളർച്ചുപൂച്ചകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം റഷ്യയ്ക്കാണ്. 1.275 കോടി വളർത്തുപൂച്ചകളാണ് ഇവിടെയുള്ളത്.

Content Highlights: Instanbul | Stray Cat | Turkey